For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃക്കളുടെ അനുഗ്രഹത്തിനും ജീവിതത്തില്‍ സമാധാനത്തിനും മഹാലയ അമാവാസിയില്‍ ചെയ്യേണ്ടത്

|

ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം പിതൃപക്ഷത്തെ ഒരു പ്രധാന ദിവസമായി കണക്കാക്കുന്നു. പിതൃപക്ഷ ദിവസങ്ങളില്‍ പൂര്‍വ്വികരുടെ സമാധാനത്തിനായി തര്‍പ്പണവും ശ്രാദ്ധവും നടത്തുന്നു. പിതൃപക്ഷം എന്നത് 15 ദിവസമാണ്, അതിന്റെ അവസാന ദിവസം അമാവാസിയാണ്. പഞ്ചാംഗമനുസരിച്ച്, പിതൃപക്ഷത്തിന്റെ അവസാനം മഹാലയ അമാവാസി നാളായി കണക്കാക്കപ്പെടുന്നു. പുരാണങ്ങള്‍ പറയുന്നത്, എല്ലാ വര്‍ഷവും ഈ ദിവസം ദുര്‍ഗ്ഗാദേവി ഭൂമിയിലേക്ക് വരുന്നു എന്നാണ്. പശ്ചിമ ബംഗാളിലെ 10 ദിവസത്തെ ദുര്‍ഗ്ഗാ പൂജ ഉത്സവത്തിന് തുടക്കം കുറിക്കുന്നത് ഈ ദിവസമാണ്.

Most read: നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ പ്രത്യേക കൃപ; 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരംMost read: നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ പ്രത്യേക കൃപ; 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരം

സര്‍വ പിതൃ അമാവാസി എന്നറിയപ്പെടുന്ന മഹാലയ ഈ വര്‍ഷം സെപ്റ്റംബര്‍ 25ന് ഞായറാഴ്ച ആഘോഷിക്കുന്നു. മഹാലയ അമാവാസി നാളില്‍ ആളുകള്‍ പുണ്യനദിയില്‍ കുളിക്കുകയും തര്‍പ്പണം, പിണ്ഡദാനം, ശ്രാദ്ധം എന്നിവ നടത്തുകയും ചെയ്യുന്നു. മഹാലയ അമാവാസിയുടെ മംഗളകരമായ സമയവും പ്രാധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മഹാലയ 2022: ശുഭ മുഹൂര്‍ത്തം

മഹാലയ 2022: ശുഭ മുഹൂര്‍ത്തം

ബ്രാഹ്‌മ മുഹൂര്‍ത്തം: രാവിലെ 4:35 മുതല്‍ 5:23 വരെ

അഭിജിത മുഹൂര്‍ത്തം: 11:48 മുതല്‍ 12:37 വരെ

സന്ധ്യാ മുഹൂര്‍ത്തം: വൈകിട്ട് 06:02 മുതല്‍ 6:26 വരെ

വിജയ മുഹൂര്‍ത്തം: ഉച്ചയ്ക്ക് 2:13 മുതല്‍ 3:01 വരെ.

മഹാലയ അമാവാസിയുടെ പ്രാധാന്യം

മഹാലയ അമാവാസിയുടെ പ്രാധാന്യം

ഹിന്ദു പുരാണമനുസരിച്ച്, മഹിഷാസുരന്‍ എന്ന രാക്ഷസന് ബ്രഹ്‌മാവില്‍ നിന്ന് അജയ്യനാവാനുള്ള വരം ലഭിച്ചു. മനുഷ്യനോ ദൈവത്തിനോ അവനെ കൊല്ലാന്‍ കഴിയില്ല. മഹിഷാസുരന്‍ ഇത് മുതലെടുത്ത് പ്രപഞ്ചത്തില്‍ വിനാശം വരുത്താന്‍ തുടങ്ങി. ഇതുകണ്ട് എല്ലാ ദേവന്മാരും ഒത്തുചേര്‍ന്ന് മഹിഷാസുരനെ പരാജയപ്പെടുത്താന്‍ ദുര്‍ഗാദേവിയെ സൃഷ്ടിച്ചു. ദശമി ദിനത്തില്‍ ദുര്‍ഗ്ഗാ ദേവി അസുരനെ വധിച്ചു. അതിനാല്‍ തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനായി ഈ ദിവസം വിജയ ദശമിയായി ആഘോഷിക്കുന്നു. ദുര്‍ഗാദേവി ഭൂമിയിലെത്തിയ ദിവസമാണ് മഹാലയ അമാവാസി എന്ന് വിശ്വസിക്കപ്പെടുന്നു.

Most read:കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ രാശിക്കാരുടെ ചെലവുകള്‍ ഉയരുംMost read:കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ രാശിക്കാരുടെ ചെലവുകള്‍ ഉയരും

മഹാലയ അമാവാസി ആചാരങ്ങള്‍

മഹാലയ അമാവാസി ആചാരങ്ങള്‍

മഹാലയ അമാവാസി നാളില്‍ ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കുകയും ദാനം നല്‍കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ പൂര്‍വികരുടെ ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ സന്തുഷ്ടരായി നിങ്ങളെ അനുഗ്രഹിക്കുന്നു. മഹാലയ അമാവാസി നാളില്‍ പാല്‍, എള്ള്, പുഷ്പം എന്നിവ കലര്‍ത്തിയ വെള്ളം കൊണ്ട് പൂര്‍വ്വികര്‍ക്ക് തര്‍പ്പണം സമര്‍പ്പിക്കുക. പൂര്‍വ്വികര്‍ക്ക് വേണ്ടി അവര്‍ക്കിഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി കാക്ക, പശു, നായ എന്നിവയ്ക്ക് നല്‍കുക. മഹാലയയില്‍ ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കുകയും ദക്ഷിണ നല്‍കുകയും ചെയ്യുക. മഹാലയ അമാവാസിയില്‍ ശ്രാദ്ധം അനുഷ്ഠിക്കുന്നതിലൂടെ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നും അവര്‍ ജനനമരണ ബന്ധനത്തില്‍ നിന്ന് മോചിതരാകുമെന്നും വിശ്വസിക്കപ്പെടുന്നു.

മഹാലയ അമാവാസിയില്‍ പിതൃദോഷം നീക്കാന്‍

മഹാലയ അമാവാസിയില്‍ പിതൃദോഷം നീക്കാന്‍

അനുഗ്രഹം, ക്ഷേമം, ഐശ്വര്യം എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ് മഹാലയ അമാവാസിയില്‍ ആചാരങ്ങള്‍ നടത്തുന്നത്. ഈ ആചാരം അനുഷ്ഠിക്കുന്നവര്‍ക്ക് യമദേവിനില്‍ നിന്നും അനുഗ്രഹം ലഭിക്കുകയും അവരുടെ കുടുംബത്തെ എല്ലാ തിന്മകളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. മഹാലയ അമാവാസി നാളില്‍ പൂര്‍വ്വികര്‍ അവരുടെ ഭവനം സന്ദര്‍ശിക്കുമെന്നും അവരുടെ ശ്രാദ്ധ ചടങ്ങുകള്‍ അവര്‍ക്കായി ആചരിച്ചില്ലെങ്കില്‍ അവര്‍ അസന്തുഷ്ടരായി മടങ്ങുമെന്നും വിശ്വസിക്കപ്പെടുന്നു. പൂര്‍വ്വികര്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ അത് അവരുടെ കുട്ടികളുടെ ജാതകത്തില്‍ 'പിതൃദോഷം' ആയി പ്രതിഫലിക്കും. തല്‍ഫലമായി, അവര്‍ ജീവിതത്തില്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നു. ഈ പൂര്‍വ്വികരുടെ ആത്മാക്കള്‍ മോക്ഷം പ്രാപിക്കാത്തതിനാല്‍ സമാധാനം തേടി അലയുന്നു. മഹാലയ അമാവാസിയില്‍ ശ്രാദ്ധം അനുഷ്ഠിക്കുന്നതിലൂടെ, നിങ്ങളുടെ പിതൃദോഷം നീക്കം ചെയ്യാനും മരിച്ച ആത്മാവിന് മോക്ഷം നല്‍കാനും കഴിയും. പൂര്‍വ്വികര്‍ അവരുടെ കുടുംബത്തെ അനുഗ്രഹിക്കുകയും ജീവിതത്തിലെ എല്ലാ സന്തോഷവും നല്‍കുകയും ചെയ്യുന്നു.

Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യംMost read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

മഹാലയ അമാവാസിയിലെ ശുഭയോഗങ്ങള്‍

മഹാലയ അമാവാസിയിലെ ശുഭയോഗങ്ങള്‍

ഇത്തവണ മഹാലയ അമാവാസി സെപ്റ്റംബര്‍ 25 ഞായറാഴ്ചയാണ്. ഈ ദിവസം നാല് ഗ്രഹങ്ങളില്‍ നിന്ന് ശുഭകരമായ യോഗം രൂപപ്പെടുന്നു. ഈ ദിവസം ചന്ദ്രന്‍ ചിങ്ങത്തില്‍ നിന്ന് കന്നി രാശിയിലേക്ക് നീങ്ങും. ഇത് കന്നിരാശിയിലെ നാല് ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനം ഉണ്ടാക്കും. ബുദ്ധാദിത്യ, ലക്ഷ്മി നാരായണ യോഗ എന്നിവയും ഈ സംയോജനത്തില്‍ ഉള്‍പ്പെടും.

English summary

Mahalaya Amavasya 2022 Date, Time And Significance in Malayalam

According to the Hindu lunar calendar, Mahalaya Amavasya falls on the last day of Krishna paksha in the Ashvin month. Read on the date, time and significance of mahalaya amavasya.
Story first published: Friday, September 23, 2022, 9:54 [IST]
X
Desktop Bottom Promotion