മഹാലക്ഷ്മി രാജയോഗം: കരിയര്‍, വിവാഹം, ജോലി: എവിടേയും തിരിഞ്ഞ് നോക്കേണ്ട: 3 രാശിക്കാര്‍ക്ക് അപൂര്‍വ്വ സൗഭാഗ്യം

രാജയോഗം എന്നത് ജ്യോതിഷപരമായി നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ് എന്ന് നമുക്കറിയാം. ഇതില്‍ തന്നെ ജീവിതത്തില്‍ സന്തോഷപരമായും അനുകൂലപരമായും മാറുന്ന നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാവരിലും രാജയോഗം ഉണ്ടായിരിക്കണം എന്നില്ല. ഗ്രഹമാറ്റവും ജന്മസമയവും എല്ലാം കണക്കാക്കിയാണ് ഒരു വ്യക്തിയുടെ ജാതകത്തില്‍ രാജയോഗം ഉണ്ടായിരിക്കുക. എന്നാല്‍ ചന്ദ്രന്റേയും ചൊവ്വയുടെ സംയോഗം മൂലം മഹാലക്ഷ്മി രാജയോഗം ഫെബ്രുവരി 26 മുതല്‍ രൂപപ്പെടുന്നുണ്ട്. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും അനുയോജ്യമായ സമയത്ത് സംക്രമിച്ച് ശുഭ-അശുഭ ഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായാണ് ഓരോ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നതും.

Mahalaxmi Rajayoga

മനുഷ്യ ജീവിതത്തിലും പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഗ്രഹരാശി മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഫെബ്രുവരി 26 മുതലാണ് ഇടവം രാശിയില്‍ മഹാലക്ഷ്മി യോഗം രൂപപ്പെടാന്‍ പോവുന്നത്. ചൊവ്വയും ചന്ദ്രനും ചേരുമ്പോഴാണ് ഇത്തരം ഒരു യോഗം രൂപപ്പെടുന്നത്.. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പെട്ടെന്നുള്ള ധനലാഭത്തിനും ജീവിതത്തില്‍ സാമ്പത്തിക പുരോഗതിയും വിദ്യാപുരോഗതിയും എല്ലാം ഉണ്ടാവുന്നതിനും ചില രാശിക്കാര്‍ക്ക് യോഗമുണ്ട്. അത്തരത്തില്‍ യോഗഫലമുള്ള മൂന്ന് രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി 26 മുതല്‍ അവരുടെ സമയം തെളിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിവസങ്ങള്‍ ആണ് വരാന്‍ പോവുന്നത്. കാരണം അത്രയധികം നേട്ടങ്ങളാണ് മഹാലക്ഷ്മി രാജയോഗം നിങ്ങള്‍ക്ക് നല്‍കുന്നത്. കാരണം നിങ്ങളുടെ ജാതകത്തില്‍ ധനയോഗത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത് എന്നത് തന്നെയാണ് കാര്യം. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്ന ഒരു സമയം തന്നെയായിരിക്കും ഇത്. ബിസിനസ് ചെയ്യുമ്പോള്‍ പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. പണം എവിടെയെങ്കിലും നിക്ഷേപിച്ച് പ്രശ്‌നത്തിലായിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് മോചനം ലഭിക്കുന്നതിനുള്ള അനുകൂല സമയമാണ് എന്നതാണ് സത്യം.

മേടം രാശി

മേടം രാശി

യാത്രകള്‍ നിരവധി നടത്തേണ്ടതിന് അനുകൂല സമയമാണ്. ഇതിന്റെ ഫലമായും സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ ഭയക്കേണ്ടതല്ലാത്ത ഫലങ്ങള്‍ ലഭിക്കുന്നു. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. ടൂര്‍ ട്രാവല്‍സ്, മാര്‍ക്കറ്റിംഗ്, ഫീല്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ ലഭിക്കുന്നു. ഈ സമയത്ത് ശമ്പള വര്‍ദ്ധനവ് ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവാം. എങ്കിലും സംസാരിക്കുമ്പോള്‍ അല്‍പം മിതത്വം പാലിക്കുന്നതിന് ശ്രദ്ധിക്കണം. സമ്പത്തിലുള്ള വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും നമുക്ക് പ്രതിരോധിക്കാന്‍ ഏറ്റവും അനുകൂല സമയമാണ് ഈ രാജയോഗ സമയം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിയിലാണ് മഹാലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയം കൂടിയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് പ്രശ്‌നത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്ന സമയമാണ് ഈ രാജയോഗ സമയം.

ഇടവം രാശി

ഇടവം രാശി

ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഇവര്‍ക്കുണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. എന്നാല്‍ അതെല്ലാം കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആത്മവിശ്വാസത്തോടെ ചെയ്യുന്ന എല്ലാ കാര്യവും ഇവര്‍ക്ക് മികച്ച രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ മീഡിയ, ഫിലിം ലൈന്‍, ക്രിയേറ്റീവ് ലൈന്‍ എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ വിജയിക്കുന്നതിനും സ്വന്തമായി സ്ഥാനം ഉറപ്പിക്കുന്നതിനും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എല്ലാ വിധത്തിലും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം നിരവധി അനുകൂല ഫലങ്ങള്‍ നല്‍കുന്നതാണ്. ഇതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് കൈയ്യെത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്രയും ഉയരത്തില്‍ എത്തും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ജാതകത്തില്‍ ചന്ദ്രന്‍ പത്താം ഭാവത്തിന്റേയും അഞ്ചാം ഭാവത്തിന്റേയും അധിപനാണ്. ഇതി അവരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങളില്‍ അനുകൂലമായ പലതും സംഭവിക്കുന്ന ഒരു സമയം തന്നെയാണ് ഈ സംഗമ സമയം. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. എന്നാല്‍ ഇതെല്ലാം ഉപയോഗിക്കുന്നതിന് കൃത്യമായി പഠിക്കേണ്ടതാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ബിസിനസില്‍ ലാഭകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വാരിക്കോരി തരുന്ന ഒരു രാജയോഗമാണ് മഹാലക്ഷ്മി രാജയോഗം. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു. അതനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങളോട് ബഹുമാനവും സ്‌നേഹവും ഉണ്ടായിരിക്കും. നിങ്ങള്‍ എല്ലാം തുറന്ന് പറയുന്ന കൂട്ടത്തിലായിരിക്കും. ധന നിക്ഷേപം നടത്തുമ്പോള്‍ അതില്‍ അപ്രതീക്ഷിതമായ ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നു. മഹാലക്ഷ്മിയുടെ അനുഗ്രഹം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു രാശിയാണ് കര്‍ക്കിടകം രാശി. അതുകൊണ്ട് തന്നെ ജീവിതത്തിലെ സന്തോഷം നിങ്ങള്‍ക്ക് എക്കാലവും നിലനിര്‍ത്താന്‍ സാധിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Friday, February 24, 2023, 13:39 [IST]
X
Desktop Bottom Promotion