Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സമ്പന്നകാലം മുന്നില്‍, മകരം രാശിയില്‍ മഹാലക്ഷ്മി യോഗം; ലക്ഷ്മീദേവി കടാക്ഷിക്കുന്ന 3 രാശിക്കാര്‍
ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ അവയുടെ രാശിചിഹ്നങ്ങളില്‍ മാറ്റം വരുത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചില ഗ്രഹങ്ങളുമായി ചേര്‍ന്ന് ഗ്രഹങ്ങള്‍ ഒരു സംയോജനം ഉണ്ടാകുന്നു. അതുമൂലം ശുഭ, അശുഭകരമായ യോഗങ്ങളും രൂപം കൊള്ളുന്നു. ഈ സമയത്ത് മകരം രാശിയില്‍ ഗ്രഹങ്ങളുടെ ഒരു സംയോഗം രൂപപ്പെട്ടിട്ടുണ്ട്. മകരം രാശിയില്‍ ചൊവ്വയും ചന്ദ്രനും കൂടി ഉള്ളതിനാല്‍ മഹാലക്ഷ്മിയോഗം രൂപപ്പെടുന്നു.
ജ്യോതിഷത്തില്‍ ഈ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, പല രാശിക്കാരുടെയും ജീവിതത്തില്‍ ഈ ശുഭയോഗത്തിന്റെ നല്ല സ്വാധീനം ഉണ്ടാകും. ചൊവ്വയുടെയും ചന്ദ്രന്റെയും സംയോജനം ഒരു വ്യക്തിക്ക് വലിയ സമ്പത്ത് നല്‍കും. എല്ലാത്തരം സന്തോഷവും ഐശ്വര്യവും കൈവരുത്തും. നേതാക്കള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഈ സമയം വളരെയധികം പ്രശസ്തി നേടാനാകും. മഹാലക്ഷ്മി യോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ മഹാലക്ഷ്മിയോഗം പത്താം ഭാവത്തില്‍ രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, മേടം രാശിക്കാര്‍ക്ക് ഈ സമയം എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. സമൃദ്ധിയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായേക്കാം. വരുമാനം വര്‍ധിക്കുന്നതോടെ കൂടുതല്‍ സമ്പത്തും സമ്പാദിക്കാനാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് പൂര്‍ണ ഫലം ഈ സമയം ലഭിച്ചേക്കാം. നിങ്ങളുടെ ജോലിയും കഠിനാധ്വാനവും അര്‍പ്പണബോധവും ഫലം നല്‍കും. നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ചൊവ്വ കാരണം നിങ്ങളുടെ നേതൃത്വപരമായ കഴിവ് വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക സ്ഥിതിയും ശക്തമായിരിക്കും. ആവശ്യത്തിന് പണം സമ്പാദിക്കാന്‍ സാധിക്കും. ഈ സമയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിയുടെ മൂന്നാം ഭാവത്തിലാണ് മഹാലക്ഷ്മിയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം വൃശ്ചികം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. അധ്വാനിക്കുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം കാണാന്‍ കഴിയും. എന്നാല്‍ ഒരു കാര്യത്തിലും തിടുക്കം കാണിക്കരുത്. ഇത് നിങ്ങളുടെ ജോലിയെ നശിപ്പിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുകയും പണം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. വലിയ നിക്ഷേപങ്ങള്‍ നടത്തി വന്‍ ലാഭം നേടാനുള്ള അവസരവുമുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും.
മകരം
മകരം രാശിയില്‍ ഒന്നാം ഭാവത്തില്‍ മഹാലക്ഷ്മിയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, മകരം രാശിക്കാര്‍ക്ക് ഈ സമയം സുഖസൗകര്യങ്ങളും ആഡംബരങ്ങളും വര്‍ദ്ധിക്കുന്നതായി കാണാം. ഇതോടൊപ്പം നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. കരിയറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും നന്നായി ഇടപഴകും. എല്ലാ മേഖലയിലും പരമാവധി വിജയം നേടാനാകും. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. കരിയര്‍ അനുകൂലമായി മുന്നേറും. ഈ സമയം നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
