ഒരുവര്‍ഷം നീളുന്ന ഭാഗ്യം; ലക്ഷ്മീകൃപ കവിഞ്ഞൊഴുകും, സര്‍വ്വവിധ നേട്ടങ്ങളുടെ ഒരു കൊല്ലം

ദീപാവലിയുടെ രാത്രിയില്‍ ലക്ഷ്മി ദേവി ഭക്തരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും അവരുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും സമ്പത്തും ഇല്ലാത്തവര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ അതെല്ലാം കൈവരികയും ചെയ്യും. ഇത്തവണത്തെ ദീപാവലി എല്ലാവരും ആഘോഷിക്കുകയും ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചെയ്തു.

ജ്യോതിഷപ്രകാരം, ദീപാവലി വേളയില്‍ നിരവധി ശുഭയോഗങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മഹാലക്ഷ്മീ വര്‍ഷം ആരംഭിച്ചുകഴിഞ്ഞു. അവയുടെ ഗുണഫലങ്ങള്‍ എല്ലാ രാശിക്കാരുടെയും ജീവിതം മാറ്റും. വരുന്ന ഒരു വര്‍ഷക്കാലം, അതായത് അടുത്ത ദീപാവലി വരെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ പ്രതിഫലിക്കും. മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും ഈ മഹാലക്ഷ്മീ വര്‍ഷത്തില്‍ കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം

നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. പണത്തിനും വസ്തുവകകള്‍ക്കും ഒരു കുറവും ഉണ്ടാകില്ല. ഈ വര്‍ഷം നിങ്ങള്‍ക്ക് പുതിയ വസ്തുവകകള്‍ വാങ്ങാനാകും. ലക്ഷ്മീ ദേവിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് സര്‍വ്വവിധ ഐശ്വര്യങ്ങളും ലഭിക്കം.

Mahalakshmi Year

ഇടവം

ഈ ദീപാവലി മുതല്‍ അടുത്ത ദീപാവലി വരെ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരില്ല. എന്നാല്‍ ഈ വര്‍ഷം നിങ്ങളെ കഠിനാധ്വാനം ചെയ്യേണ്ടതായിവരും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍, നിങ്ങള്‍ ആരെയും വേദനിപ്പിക്കാതിരിക്കുക. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ലക്ഷ്മി ദേവി നല്‍കില്ല. സദാ ദേവിയുടെ കൃപയും നിങ്ങളിലുണ്ടാകും.

മിഥുനം

നിങ്ങള്‍ക്ക് ഭാഗ്യം അനുഗ്രഹിക്കുന്ന കാലമാണ് മുന്നോട്ടുള്ളത്. പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവസാനിക്കാന്‍ പോകുന്നു. പുതിയ തുടക്കം നിങ്ങളെ പുതിയ ഉയരങ്ങളില്‍ എത്തിക്കും. സ്വത്ത് തര്‍ക്കമോ മറ്റേതെങ്കിലും നിയമപരമായ തര്‍ക്കമോ നടക്കുന്നുണ്ടെങ്കില്‍ വിധി നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ വര്‍ഷം നിങ്ങള്‍ എന്ത് നിക്ഷേപം നടത്തിയാലും നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കും.

കര്‍ക്കടകം

വരും വര്‍ഷത്തില്‍ നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം ഉണ്ടാകില്ല. എന്നാല്‍ അപ്രതീക്ഷിത ചെലവുകളെ കുറിച്ച് വിഷമിക്കേണ്ടി വന്നേക്കാം. കൂടുതല്‍ പണം വരുന്തോറും കൂടുതല്‍ ചെലവുകളും നിലനില്‍ക്കും. സാഹചര്യം ശരിയായി വിലയിരുത്തിയതിന് ശേഷം മാത്രമേ നിങ്ങള്‍ ഏത് തീരുമാനവും എടുക്കാവൂ.

ചിങ്ങം

ഈ വര്‍ഷം നിങ്ങളെ ലക്ഷ്മീദേവി സമ്പന്നതയിലേക്ക് കൈപിടിച്ചുയര്‍ത്തും. നിങ്ങള്‍ എവിടെ നിക്ഷേപിക്കാന്‍ ചിന്തിക്കുന്നുവെങ്കില്‍, അവിടെ നിന്ന് നിങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനാകും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, അത് തിരികെ ലഭിക്കാനും സാധ്യതയുണ്ട്.

കന്നി

വരാനിരിക്കുന്ന സമയം നിങ്ങള്‍ക്ക് മാറ്റത്തിന്റെ സമയമായിരിക്കാം. ഈ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് പുതിയ സന്തോഷങ്ങള്‍ കൊണ്ടുവരും. വരുന്ന ദീപാവലി വരെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയരും. എന്നാല്‍ ചെലവുകളും ഉണ്ടാകും. കടം വാങ്ങുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ കുഴപ്പത്തിലായേക്കാം.

തുലാം

തുലാം രാശിയില്‍ ഇനി മുന്നോട്ടുള്ള നാളുകളില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ ദൃശ്യമാണ്. വരാനിരിക്കുന്ന കാലത്ത്, ഗ്രഹങ്ങള്‍ സംക്രമിക്കുന്ന സ്ഥാനം പല ജോലികളിലും നിങ്ങള്‍ക്ക് വിജയം നല്‍കും. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.

വൃശ്ചികം

ശ്രദ്ധയോടെ പണം ചെലവഴിക്കുക. കാരണം വരും കാലങ്ങളില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നേക്കാം. ആര്‍ക്കും പണം കടം നല്‍കരുത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആരോടും ഒന്നും പറയരുത്. നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാന്‍, വരുന്ന വര്‍ഷത്തില്‍ ശനിയെ ആരാധിക്കുകയും ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് തുടരുകയും ചെയ്യുക.

ധനു

നിങ്ങള്‍ ഒരു പുതിയ ജീവിതത്തിന് തയ്യാറായിരിക്കൂ. ഈ സമയം നിങ്ങള്‍ വിജയത്തിലേക്ക് നീങ്ങും. നിങ്ങളുടെ ശത്രുക്കള്‍ അകന്നു നില്‍ക്കും. കുടുങ്ങിക്കിടക്കുന്ന പണം വീണ്ടെടുക്കാനാകും. നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന ഒരാളുമായി നല്ല ബന്ധം സ്ഥാപിക്കാനാകും. ഈ സമയം പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ജീവിതം മുഴുവന്‍ സന്തോഷകരമായ ഫലങ്ങള്‍ ലഭിക്കും.

മകരം

ഈ കാലയളവിലുടനീളം പണത്തിന്റെ ഒഴുക്ക് തുടരും. പഴയ കടങ്ങള്‍ തീരും. എന്നാല്‍ പുതിയവ എടുക്കുന്നത് ഒഴിവാക്കുക. സാഹചര്യം നിങ്ങളുടെ കൈകളിലായിരിക്കും, അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ചെലവുകള്‍ നടത്തുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. വരുന്ന വര്‍ഷം നിങ്ങള്‍ വിവേകത്തോടെ ചെലവഴിക്കുകയാണെങ്കില്‍, സാമ്പത്തിക സ്ഥിതി നിങ്ങളുടെ നിയന്ത്രണത്തില്‍ തന്നെ തുടരും.

കുംഭം

വരുന്ന ദീപാവലി വരെ കുടുംബ സ്വത്തുക്കളില്‍ നിന്നോ നിങ്ങളുടെ മുതിര്‍ന്നവരില്‍ നിന്നോ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ഈ വര്‍ഷം മുഴുവന്‍ നിങ്ങള്‍ സന്തോഷത്തോടെ ആസ്വദിക്കുകയും ചെയ്യും. പണത്തെക്കുറിച്ച് വിഷമിക്കേണ്ട. ലക്ഷ്മീദേവിയുടെ കൃപയാല്‍ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ മറ്റോ തുടര്‍ച്ചയായി സമ്പത്ത് കൈകളില്‍ വന്നുകൊണ്ടേയിരിക്കും.

മീനം

വരുന്ന ദീപാവലി വരെയുള്‌ല കാലയളവ് നിങ്ങള്‍ക്ക് ശുഭകരമാണ്. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാം, അത് നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ സുരക്ഷയും നല്‍കും. വരും വര്‍ഷത്തില്‍ നിങ്ങള്‍ക്ക് നല്ല ലാഭം നേടാന്‍ കഴിയും. കരിയറില്‍ ഉയരങ്ങള്‍ കീഴടക്കാനാകും.

Story first published: Wednesday, November 22, 2023, 15:33 [IST]
X
Desktop Bottom Promotion