Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
എല്ലാമാസവും കാര്ത്തികനാളില് വ്രതം,കടബാധ്യത തീരും
കടം വാങ്ങിക്കുന്നതും കൊടുക്കുന്നതും ഒരു സാധാരണ സംഭവമാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ നടത്തിപ്പ് ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത് പലപ്പോഴും ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. എങ്കിലും കടം എന്ന് പറയുന്നത് എപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കഴിയാവുന്നതും കടം വാങ്ങിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധി തന്നെ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാത്ത ആളുകളില്ല. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി അധികരിക്കുമ്പോഴാണ് അത് ജീവിതത്തില്‍ എത്രത്തോളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് പലരും അറിയുന്നത്. അപ്പോഴാണ് പലരും ആത്മഹത്യയെക്കുറിച്ചും മറ്റും ചിന്തിക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം കരുതലോടെയും ശ്രദ്ധയോടെയും വേണം മുന്നോട്ട് പോവേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങളെ ജീവിതത്തില്‍ തോല്‍പ്പിച്ച് കളയുന്നു.
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈശ്വരഭക്തി വളരെ നല്ലതാണ്. ഇതില്‍ നിന്ന് കരകയറുന്നതിന് ഭക്തിയോടെ ഈശ്വരനെ ഭജിക്കുകയാണ് ചെയ്യേണ്ടത്. താന്‍പാതി ദൈവം പാതി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ വേണം കാര്യങ്ങളെല്ലാം മുന്നോട്ട് പോവാന്‍.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ വേണം.സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവതയാണല്ലോ മഹാലക്ഷ്മി. അതുകൊണ്ട് തന്നെ മഹാലക്ഷ്മീ വ്രതം കടബാധ്യതകളില്‍ നിന്ന് കരകയറുന്നതിന് ഉത്തമമായിട്ടുള്ള ഒന്നാണ്. കൂടുതല്‍ വിവരങ്ങളിലേക്ക്....

എല്ലാ മാസവും
എല്ലാ മാസവും കാര്‍ത്തിക നാളില്‍ വ്രതം എടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഈ വ്രതം എടുക്കുന്നതിലൂടെ മഹാലക്ഷ്മിയുടെ അനുഗ്രഹം നിങ്ങളില്‍ ഉണ്ടാവും എന്നാണ് വിശ്വാസം. ഐശ്വര്യത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. മാസം തോറും കാര്‍ത്തിക നാളില്‍ വ്രതമെടുക്കുന്നതിലൂടെ നിങ്ങളുടെ ഐശ്വര്യത്തിലേക്കുള്ള വാതില്‍ തുറക്കപ്പെടുന്നു. ജീവിതത്തില്‍ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും ലഭിക്കുന്ന സമ്പത്ത് വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കാര്‍ത്തിക നാളിലെ വ്രതത്തിലൂടെ ലഭിക്കുന്നു.

ശ്രദ്ധിക്കേണ്ടവ ഇതെല്ലാം
വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.അവയില്‍ പ്രധാനപ്പെട്ട ചിലത് പറയാം. ആദ്യമായി ഒരു കലശം എടുത്ത് അതില്‍ അല്പം അരി നിറക്കുക. ഇതിലേക്ക് മാവിന്റേയോ അല്ലെങ്കില്‍ വെറ്റിലയുടേയോ ഇല നിറക്കണം. അതിന് ശേഷം കലശത്തിന് മുകളിലായി ഒരു തേങ്ങ സ്ഥാപിക്കണം. പിന്നീട് അതിന് മുകളില്‍ അല്പം കുങ്കുമം ചാര്‍ത്തണം. പിന്നീട് കലശം ഒരു ചുവന്ന പട്ട് കൊണ്ട് പൊതിയണം.

ഗണേശ പൂജ
അതിന് ശേഷം കലശം പൂജാ മുറിയില്‍ സ്ഥാപിക്കണം. പിന്നീട് ഗണേശ പൂജ തുടങ്ങണം. കാരണം വിഘ്നങ്ങള്‍ എല്ലാം മാറ്റി ജീവിതത്തില്‍ തടസ്സങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ട് പോവുന്നതിന് ഗണേശ പൂജ നടത്തേണ്ടത് അത്യാവശ്യമാണ്. ഏത് വ്രതം എടുക്കുമ്പോഴും ആദ്യം വിഘ്നേശ്വരനെ പ്രാര്‍ത്ഥിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം ഏത് വിഘ്നത്തിനും പരിഹാരം കാണാന്‍ ഗണപതി ഭഗവാന് അനുഗ്രഹിക്കും.

ലക്ഷ്മീ പൂജ
ലക്ഷ്മീ പൂജയും സര്‍വ്വൈശ്വര്യത്തിനും നടത്തേണ്ടതാണ്. അതിനായി കലശം സ്ഥാപിച്ചതിനു ശേഷം ഒന്‍പത് എണ്ണം വരുന്ന രണ്ട് കെട്ട് നൂലെടുക്കുക. അതില്‍ ഒരു കെട്ട് കലശത്തില്‍ കെട്ടുക, അടുത്തത് പൂജ ചെയ്യുന്ന ആളുടെ മണിബന്ധത്തിലും കെട്ടുക. പിന്നീട് ലക്ഷ്മീ അഷ്ടോത്തര മന്ത്രം ചൊല്ലി പൂജ ആരംഭിക്കാവുന്നതാണ്. ഇതിന് ശേഷം മധുരം പൂജിക്കണം. ആ പ്രസാദം എല്ലാവരും സ്വീകരിക്കുകയും വേണം.

ഐശ്വര്യം പടി കയറി വരും
ഇത്തരം പൂജ ചെയ്യുന്നതിലൂടെ ഐശ്വര്യം പടി കേറി വരും എന്നാണ് വിശ്വാസം. മാത്രമല്ല നമ്മുടെ സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതായി കടം എല്ലാം മാറി ജീവിതം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവും എന്നാണ് വിശ്വാസം. എല്ലാ മാസവും കാര്‍ത്തിക നാളില്‍ ഈ പൂജ ചെയ്യണം. പൂജക്ക് മുന്‍പ് വ്രതം എടുക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ടുള്ള വഴി വളരെയധികം ഐശ്വര്യപ്രദമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാര്‍ത്തിക വ്രതം ഇങ്ങനെ
കാര്‍ത്തിക വ്രതത്തിന് ഒരിക്കലും പൂര്‍ണമായ ഉപവാസം പാടില്ല. മാത്രമല്ല വ്രതത്തിന്റെ അന്ന് കുളിച്ച് ശുദ്ധിയായി വെളുത്ത വസ്ത്രം ധരിക്കണം. കൂടാതെ ദേവി ക്ഷേത്ര ദര്‍ശനവും വളരെ അത്യാവശ്യമാണ്. ഓം ശ്രീ നമ: എന്ന മന്ത്രം ജപിക്കുന്നതിന് മുടക്കം വരുത്തരുത്. 18 മാസത്തോളം ഈ വ്രതം തുടരുക. നിങ്ങളുടെ എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിക്കും എത്ര വലിയ കടമാണെങ്കില്‍ അതിനും എല്ലാം പരിഹാരം കാണുന്നതിന് ഈ വ്രതത്തിലൂടെ സാധിക്കുന്നു. എന്നാല്‍ ഒരിക്കലും കാര്യസാധ്യം എന്ന ലക്ഷ്യം വെച്ച് മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളതല്ല. അങ്ങേയറ്റം ഭക്തിയോടെയും വിശ്വാസത്തോടെയും വേണം വ്രതം എടുക്കുന്നതിന്.



Click it and Unblock the Notifications