Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ചസ്ഥലം, വിശ്വാസികളുടെ പ്രിയപ്പെട്ട മഹാബോധി ക്ഷേത്രം
Mahabodhi Temple: ബുദ്ധമതത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് ശ്രീബുദ്ധന്. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ മതമായി ബുദ്ധമതം കണക്കാക്കപ്പെടുന്നു. ചൈന, കൊറിയ, ജപ്പാന്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ മതത്തിലുള്ളവര്‍ കൂടുതലും താമസിക്കുന്നത്. ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും മുമ്പാണ് ബുദ്ധമതം ഉത്ഭവിച്ചത് എന്ന് വിശ്വസിക്കുന്നു. 2600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗതമ ബുദ്ധന് സ്ഥാപിച്ച ബുദ്ധമതം തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന മതങ്ങളിലൊന്നാണിത്. സിദ്ധാര്‍ത്ഥ ഗൗതമ ബുദ്ധന്റെ പാഠങ്ങളും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി ബിസി 563 ലാണ് ബുദ്ധ മതം ആരംഭിച്ചത്. ബുദ്ധന് ജ്ഞാനോദയം ലഭിച്ച ഒരു സ്ഥലമുണ്ട് ഇന്ത്യയില്‍. അവിടെ ഇന്ന് ഒരു പ്രശസ്തമായ ക്ഷേത്രവുമുണ്ട്.
ബീഹാറിലെ ബോധഗയയിലെ മഹാബോധി ക്ഷേത്രമാണ് അത്. അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ച സ്ഥലമാണ് ബോധ്ഗയ. മഹാബോധി ക്ഷേത്ര സമുച്ചയം മനോഹരമായ ഒരു സ്ഥലമാണ്. ഇവിടെ ധാരാളം ബുദ്ധ സന്യാസിമാര്‍ ശ്രീബുദ്ധന്റെ ഒരു വലിയ പ്രതിമയുടെ കാല്ക്കല് ജപിക്കാനും ധ്യാനിക്കാനും ഒത്തുകൂടുന്നു. മഹാബോധി ക്ഷേത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

ഗൗതമബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം
ഗൗതമബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെയുള്ള ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന് രാജകുമാരനായ സിദ്ധാര്ത്ഥന് (പിന്നീട് ഗൗതമ ബുദ്ധനായിത്തീര്‍ന്നു) മൂന്ന് പകലും മൂന്ന് രാത്രിയും ധ്യാനിച്ചതിന് ശേഷം താന്‍ അന്വേഷിച്ച എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നേടിയെടുത്തു.
ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സ്ഥലം
ക്ഷേത്ര സമുച്ചയം 2002 ജൂണില്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവിടെയുള്ള എല്ലാ മതപരമായ പുരാവസ്തുക്കളും നിയമപരമായി സംരക്ഷിക്കുന്നുണ്ട്. മഹാബോധി ക്ഷേത്രത്തിന്റെ മധ്യ ഗോപുരത്തിന് ഏകദേശം 55 മീറ്റര്‍ ഉയരമുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇത് നിരവധി തവണ നവീകരിച്ചിട്ടുണ്ട്. കൂടാതെ നാല് ചെറിയ ടവറുകളും ഇതിന് ചുറ്റുമുണ്ട്.
ബോധി വൃക്ഷം
ഇവിടെയുള്ള വലിയ പ്രതിമയ്ക്ക് പുറമേ, ക്ഷേത്ര സമുച്ചയത്തില്‍ ബുദ്ധ ഭക്തരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്, ബോധി വൃക്ഷം (ബുദ്ധന് ജ്ഞാനോദയം നേടിയ ആല്‍മരത്തിന്റെ പിന്‍ഗാമി), താമരക്കുളം, നിരവധി പുരാതന സ്തൂപങ്ങള്‍. ബുദ്ധന് ഇവിടെ ചെലവഴിച്ചതായി പറയപ്പെടുന്ന സ്ഥലങ്ങള്‍ എന്നിവയാണത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രം
മഹാബോധി ക്ഷേത്ര സമുച്ചയം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതപരവും ആത്മീയവുമായ കേന്ദ്രങ്ങളില്‍ ഒന്നാണ്. വിദേശ സന്ദര്‍ശകരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ് ഇവിടം. ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ഈ സ്ഥലം വളരെ പ്രിയമാണ്. എല്ലാ വര്‍ഷവും ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ വരുന്ന ബുദ്ധപൂര്‍ണിമ ദിനത്തില്‍ ബോധ്ഗയയില്‍ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്.
ബുദ്ധന്റെ പ്രതിമ
ശ്രീബുദ്ധന് ജ്ഞാനോദയം പ്രാപിച്ച ബോധിവൃക്ഷം ഇവിടെ സുരക്ഷിതമായി വേലി കെട്ടി സംരക്ഷിക്കുന്നുണ്ട്. ആ വൃക്ഷത്തിന്റെ കാഴ്ച തന്നെ ഇവിടെയെത്തുന്നവരുടെ മനസ്സിന് സമാധാനം നല്കുന്നു. ഇവിടെ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഒരു തായ് ക്ഷേത്രമുണ്ട്. അതും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. കൂടാതെ, ഗൗതമ ബുദ്ധന്റെ 80 അടി നീളമുള്ള ശില്പവും ഗ്രാനൈറ്റ് ചിത്രവും ബോധഗയയിലെ ശ്രദ്ധേയമായ ആകര്‍ഷണമാണ്.
ഇവിടെയുള്ള ദുംഗേശ്വരി ഗുഹാക്ഷേത്രങ്ങള്‍ (മഹാകാല ഗുഹകള്‍) ഗൗതമ ബുദ്ധന് പണ്ടുകാലത്ത് ദീര്‍ഘനേരം ധ്യാനിച്ച സ്ഥലമാണ്. ബോധഗയയുടെ വടക്കുകിഴക്കായാണ് ഈ ഗുഹാക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
സന്ദര്‍ശന സമയം
മഹാബോധി ക്ഷേത്രത്തില്‍ രാവിലെ 5 മുതല്‍ രാത്രി 9 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. പ്രവേശനം സൗജന്യമാണ്. ധ്യാന പാര്‍ക്ക് സന്ദര്‍ശിക്കുന്നതിന് ഒരു ചെറിയ പ്രവേശന ഫീസ് നല്‍കണം. മഹാബോധി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ സന്ദര്‍ശകരും അവരുടെ മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും സൗജന്യ ബാഗേജ് കൗണ്ടറില്‍ നിക്ഷേപിക്കണം. ഏറ്റവും അടുത്തുള്ള വിമാനത്താവളം 12 കിലോമീറ്റര്‍ അകലെയുള്ള ഗയ എയര്‍പോര്‍ട്ടാണ്.
ബോധഗയയ്ക്ക് സമീപമുള്ള മറ്റൊരു വിമാനത്താവളം 140 കി.മീ അകലെയുള്ള പട്നയിലാണ്. ഡല്‍ഹി, പട്ന, കൊല്‍ക്കത്ത, വാരണാസി, പുരി തുടങ്ങിയ പ്രധാന ഇന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഗയയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്. ഇതുകൂടാതെ വാരണാസിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ മറ്റ് നഗരങ്ങളില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും റോഡ് മാര്‍ഗം ബോധ് ഗയയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.



Click it and Unblock the Notifications