For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

King Mahabali Story: ഓണം 2021: മഹാബലിയും ഓണവും

|

ഓണം ഇന്നും ആഘോഷിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്ന് നമുക്കെല്ലാം അറിയാം. പുരാണ കഥകളിലെ ഐതിഹാസിക കഥാപാത്രമായ മഹാബലി ദേവാംബയുടെ പുത്രനും പ്രഹ്‌ളാദന്റെ പൗത്രനും ആയിരുന്നു. ജന്മം കൊണ്ട് അദ്ദേഹം ഒരു അസുരനായിരുന്നെങ്കിലും പിതാമഹനായ പ്രഹ്ലാദന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അദ്ദേഹത്തെ ഏറ്റവും നല്ല രചക്രവര്‍ത്തിയാക്കി മാറ്റി. മഹാബലി ഒരു അസുര രാജാവ് ആയത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭരണ രീതിയും നീതിനയങ്ങളും ഒരിക്കലും യോജിച്ചിരുന്നില്ല. കാരണം അസുരന്‍മാരുടേതായ യാതൊരു വിധത്തിലുള്ള മോശം സ്വഭാവങ്ങളും ഭരണനിയമങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് കീഴില്‍ പ്രജകളെല്ലാം തന്നെ വളരെയധികം സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.

Onam 2021:

അദ്ദേഹം ദൈവങ്ങളെ ആദരിക്കുകയും തന്റെ പ്രജകളോട് വളരെ ഉദാര മനസ്‌കനായി പ്രവര്‍ത്തിക്കുകയും ചെയ്തു. മഹാബലി വളരെ കഴിവുള്ള രാജാവായിരുന്നു. മൂന്ന് ലോകങ്ങള്‍ക്കും നാഥനായി വാണിരുന്ന മികവുള്ള ഒരു ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നീ പ്രപഞ്ചത്തിന്റെ മൂന്നു മണ്ഡലങ്ങളുടേയും ചക്രവര്‍ത്തിയായിരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം സ്വര്‍ഗ്ഗത്തിന്റെ അധിപന്മാരായ ദേവന്‍മാരോട് ഒരു യുദ്ധം നടത്തുകയും സ്വര്‍ഗ്ഗം അവരില്‍ നിന്നും കൈക്കലാക്കുകയും ചെയ്തു. ഇന്ദ്രദേവന്‍ മൂന്ന് ലോകങ്ങളുടെയും രാജാവായതുകൊണ്ട് മഹാബലി ഇന്ദ്രനെ തോല്‍പ്പിക്കുകയും അങ്ങനെ മൂന്നു ലോകങ്ങളുടെയും അധിപനായി തീരുകയും ചെയ്തു. പ്രപഞ്ചത്തിന്റെ മൂന്നു മണ്ഡലങ്ങളിലും തന്റെ ഭരണം നിലനിര്‍ത്താന്‍ മഹാബലി ഒരു അശ്വമേധ യാഗം തന്നെ നടത്താന്‍ തീരുമാനിച്ചു.

Onam 2021:

വാമന അവതാരം

ദേവന്മാരുടെ സ്വര്‍ഗ്ഗം പൂര്‍ണമായും അവരില്‍ നിന്നു നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. തങ്ങളുടെ സ്വര്‍ഗ്ഗരാജ്യം തിരിച്ചു നല്‍കണമെന്ന് പ്രാര്‍ത്ഥനയോടെ അപേക്ഷിച്ചു. അങ്ങനെ വിഷ്ണു ഭഗവാന്‍ ഒരു ചെറിയ ബ്രാഹ്മണനായ ആണ്‍കുട്ടിയുടെ രൂപത്തില്‍ മഹാബലിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇതാണ് മഹാ വിഷ്ണുവിന്റെ വാമന അവതാരം. ഇദ്ദേഹം മഹാബലി ചക്രവര്‍ത്തിയോട് മൂന്ന് അടി ഭൂമി ആവശ്യപ്പെട്ടു. മഹാബലി ഉദാരമനസ്‌കനായത് കൊണ്ട് അത് നല്‍കാം എന്ന് പറയുകയും ചെയ്തു. ആദ്യം ആകാശത്തോളം വലുതായ വാമനന്‍ ആകാശം അളന്നെടുക്കുകയും, അടുത്ത അടിയില്‍ ഭൂമി അളന്നെടുക്കുകയും ചെയ്തു. മൂന്നാമത്തെ അടി വെക്കുന്നതിന് സ്ഥലം തികയാതെ വരികയും മഹാമനസ്‌കനായ മഹാബലി അത് താന്‍ ആരാധിക്കുന്ന വിഷ്ണുവിന്റെ അവതാരമാണെന്ന് മനസ്സിലാക്കുകയും മൂന്നാമത്തെ അടി തന്റെ ശിരസ്സില്‍ വെക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് മഹാബലി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടത്.

ഓണക്കഥ

Onam 2021:

ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്

മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോള്‍, അദ്ദേഹം വിഷ്ണു ഭഗവാനോട് അവസാനത്തെ വരം ചോദിച്ചു. തന്റെ ജനം സന്തോഷത്തോടെയും സമാധാനത്തോടെയും സമൃദ്ധിയോടെയുമാണ് ജീവിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കേരളം സന്ദര്‍ശിക്കാന്‍ തനിക്ക് അനുമതി നല്‍കണമെന്ന് അദ്ദേഹം വിഷ്ണു ഭഗവാനോട് ആവശ്യപ്പെട്ടു.

വാമനാവതാരത്തിലെത്തിയ വിഷ്ണുഭഗവാന്‍ ഇത് അംഗീകരിക്കുകയും വര്‍ഷത്തിലൊരിക്കല്‍ കേരളം സന്ദര്‍ശിക്കാന്‍ മഹാബലിയെ അനുവദിക്കുകയും ചെയ്തു. ഇങ്ങനെ മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കുന്ന സമയമാണ് നാം ഓണം പേരില്‍ ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ ഇന്നും ഓണം മഹത്വപൂര്‍ണമായും ആഘോഷപ്രകടനങ്ങളോടെയും പൂക്കളമിട്ടും കൊണ്ടാടുന്നത്. ഇതാണ് അസുര രാജാവായ മഹാബലിയും, കൂടാതെ നമ്മള്‍ ഒരു പ്രധാന ഉത്സവമായി ആഘോഷിക്കുന്ന ഓണവും തമ്മിലുള്ള ബന്ധത്തിന് പിന്നിലെ കഥയും.

English summary

Onam 2021: King Mahabali Story in Malayalam

In Kerala, Onam is more important than other agricultural festivals
X
Desktop Bottom Promotion