Just In
- 1 hr ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 9 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 10 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 11 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
ലൈംഗിക താല്പര്യത്തിന് വഴങ്ങിയില്ല; ഗൂഗിളില് നിന്ന് പുറത്താക്കിയെന്ന് മുന് ജീവനക്കാരന്
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്മാര് കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ശിവരാത്രിയില് ഈ നിറമുള്ള വസ്ത്രം ധരിക്കണം: ഐശ്വര്യം പടി കയറും
ശിവരാത്രി ദിനത്തിന് ഇനി വെറും മണിക്കൂറുകള് മാത്രമാണ് ഉള്ളത്. എന്നാല് ഈ ദിനത്തില് നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള് ഉണ്ട്. ശിവരാത്രി ദിനത്തിലെ പ്രധാന പൂജകളും ചടങ്ങുകളും സാധാരണ ശിവപൂജയില് നിന്ന് വ്യത്യസ്തമാണ്. ഇത് ശിവരാത്രി പുണ്യത്തിലെ ഫലം വര്ദ്ധിപ്പിക്കും എന്ന കാര്യത്തില് സംശയം വേണ്ട. ചതുര്ദശിയിലെ കുംഭമാസത്തില് ആഘോഷിക്കുന്ന ഏറ്റവും മഹത്തായ ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് മഹാ ശിവരാത്രി. ഈ വര്ഷം മാര്ച്ച് 1-നാണ് ഉത്സവം ആഘോഷിക്കുന്നത്.
ചതുര്ദശി സമയം മാര്ച്ച് 1 ന് വൈകുന്നേരം 6:210 മുതല് ആരംഭിച്ച് മാര്ച്ച് 2 ന് വൈകുന്നേരം 9:27 ന് അവസാനിക്കും. ശിവനും പാര്വതിയും വിവാഹിതരായ ദിവസമായാണ് മഹാശിവരാത്രി ദിനമായി ആഘോഷിക്കുന്നത്. ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും മികച്ച ദിനമായി കണക്കാക്കുന്ന ഒന്നാണ് ശിവരാത്രി ദിനം. ഈ ദിനത്തില് ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതും ഭഗവാനെ ഉറക്കമിളച്ച് പ്രാര്ത്ഥിക്കുന്നതും ഫലം നല്കുന്നുണ്ട്. ഈ ദിനത്തില് ധരിക്കേണ്ട വസ്ത്രത്തിന്റെ നിറത്തെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള് അറിയാന് ഈ ലേഖനം വായിക്കാവുന്നതാണ്.
എന്ത് ധരിക്കണം?
ഈ ദിവസം ഭക്തര് നേരത്തെ കുളിക്കുകയും ശുഭ്രവസ്ത്രം ധരിക്കുകയും അടുത്തുള്ള ശിവക്ഷേത്രം സന്ദര്ശിച്ച് പ്രാര്ത്ഥിക്കുകയും ചെയ്യണം എന്നാണ് വിശ്വാസം. നിങ്ങള്ക്ക് പച്ച വസ്ത്രം ധരിക്കാന് കഴിയുന്നില്ലെങ്കില്, ഈ ദിവസം ചുവപ്പ്, വെള്ള, മഞ്ഞ, ഓറഞ്ച് എന്നിവ ധരിക്കാവുന്നതാണ്, സാധാരണയായി ഈ ദിനത്തില് പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. അതാണ് ഐശ്വര്യത്തിന് വാതില് തുറക്കുന്നത്. കറുപ്പ് നിറം പൂര്ണ്ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ശിവന് കറുപ്പ് നിറം ഒട്ടും ഇഷ്ടമല്ല. അത് ശിവന് വിപരീത ഫലം ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാല് ശിവരാത്രി ദിനത്തില് വൃത്തിയുള്ള വസ്ത്രം ധരിക്കുന്നത് ഭക്തര് ശുദ്ധമായി കണക്കാക്കുന്നത് കൊണ്ടാണ്. അതിന് വേണ്ടി കോട്ടണ് വസ്ത്രങ്ങള് ധരിക്കണം. പ്രാര്ത്ഥിക്കുമ്പോള് പുരുഷന്മാര് മുണ്ട് ധരിക്കാന് ശ്രദ്ധിക്കേണ്ടതാണ്.
2022 മഹാശിവരാത്രി തിഥിയും സമയവും
തീയതി: മാര്ച്ച് 1, 2022
നിഷിത കാല പൂജ സമയം - 12:26 AM മുതല് 01:00 AM വരെ, മാര്ച്ച് 02
രാത്രി ആദ്യ പ്രഹാര പൂജ സമയം - 06:44 PM മുതല് 09:47 PM വരെ, മാര്ച്ച് 1
രാത്രി രണ്ടാം പ്രഹാര പൂജ സമയം - 09:47 PM മുതല് 12:51 AM വരെ, മാര്ച്ച് 2
രാത്രി മൂന്നാം പ്രഹാര പൂജ സമയം - 12:51 AM മുതല് 03:54 AM വരെ, മാര്ച്ച് 2
രാത്രി നാലാമത്തെ പ്രഹാര പൂജ സമയം - 03:54 AM മുതല് 06:57 AM വരെ, മാര്ച്ച് 2
ചതുര്ദശി തിഥി ആരംഭിക്കുന്നു - 2022 മാര്ച്ച് 1-ന് 03:16 AM
ചതുര്ദശി തിഥി അവസാനിക്കുന്നു - 2022 മാര്ച്ച് 2-ന് 01:00 AM
ശിവരാത്രി ദിനത്തിന്റെ പ്രാധാന്യം
മഹാ ശിവരാത്രി 2022-ലെ പ്രാധാന്യം അനുസരിച്ച് ഈ ദിനത്തിലാണ് പാര്വതി ദേവി ശിവനെ വിവാഹം കഴിച്ചതെന്നാണ് പുരാണങ്ങളില് പറയുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില് ശിവനെയും പാര്വതി ദേവിയെയും ആരാധിക്കുന്നവര്ക്ക് ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതായി ജീവിതത്തില് ഐശ്വര്യവും വര്ദ്ധിക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ ദാമ്പത്യ പ്രശ്നങ്ങള് ഇല്ലാതാക്കുന്നതിനും ഈ ദിനത്തിലെ പൂജ നിങ്ങളെ അനുഗ്രഹിക്കുന്നു. അതിനായി ഭാര്യാഭര്ത്താക്കന്മാര് മഹാശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഹൈന്ദവ ആചാരപ്രകാരം മഹാശിവരാത്രിയില് വ്രതം അനുഷ്ഠിക്കുന്ന പെണ്കുട്ടികള്ക്ക് ആഗ്രഹിച്ച ഭര്ത്താവിനെ ലഭിക്കുമെന്നാണ് വിശ്വാസം. ആഗ്രഹിക്കുന്ന വിവാഹം നടക്കുന്നതിന് വേണ്ടി ഈ ദിനം വ്രതമനുഷ്ഠിക്കുന്നത് നല്ലതാണ്.
സമ്പത്തിനും
ഐശ്വര്യത്തിനും
നെയ്
വിളക്ക്
ഈ
സമയം
ശ്രാവണ
മാസത്തില്
ശിവപ്രാര്ത്ഥനയെങ്കില്
ആഗ്രഹസാഫല്യം
ഫലം