Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Maha Shivratri 2025: ശിവരാത്രി വ്രതം ഇപ്രകാരമെങ്കില്‍ ആഗ്രഹിക്കും പങ്കാളിയും ജോലിയും സ്വന്തം
Maha Shivratri 2025: വിവാഹം എന്നത് വിധിപ്രകാരം നടക്കുന്ന കാര്യമാണ്, എന്നാല്‍ പലതും നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് നടക്കുന്നതിനായി പലരും ശ്രമിക്കുന്നു. ശിവന് സമര്‍പ്പിച്ചിരിക്കുന്ന പ്രധാന ദിനങ്ങളില്‍ ഒന്നാണ് ശിവരാത്രി. ഈ വര്‍ഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 26-നാണ്. ഈ ദിനത്തില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. മഹാശിവരാത്രി ദിനത്തില്‍ വ്രതമെടുക്കുന്ന സ്ത്രീകള്‍ കൃത്യമായി രീതിയില്‍ വ്രതമെടുത്താല്‍ നിങ്ങളുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നത് സ്വന്തമാക്കാന്‍ ഭഗവാന് അനുഗ്രഹിക്കും എന്നാണ് വിശ്വാസം.
ഫാല്‍ഗുന മാസത്തിലെ അമാവാസി ദിനത്തിലാണ് ശിവരാത്രി ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില്‍ ആഗ്രഹപൂര്‍ത്തീകരണത്തിനും കൂടിയുള്ള ഒരു ദിവസമായാണ് കണക്കാക്കുന്നത്. ആഗ്രഹിച്ച വരനേയും ജോലിയും ലഭിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശിവഭക്തകളായ പെണ്‍കുട്ടികള്‍ കൃത്യമായ രീതിയില്‍ ശിവരാത്രി വ്രതം അനുഷ്ഠിച്ചാല്‍ നിങ്ങളുടെ ജീവിതം മാറി മറിയും എന്നാണ് പറയുന്നത്. എപ്രകാരം ശിവരാത്രി വ്രതം അനുഷ്ഠിക്കണം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നോക്കാം.

ശിവരാത്രി വ്രതം അനുഷ്ഠിക്കാം
ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിന് വേണ്ടി ശിവരാത്രിയുടെ തലേ ദിവസം തന്നെ വീട് മുഴുവന്‍ വൃത്തിയാക്കണം. അതിന് ശേഷം വേണം വ്രതാനുഷ്ഠാന ചടങ്ങുകള്‍ ആരംഭിക്കുന്നതിന്. ശിവരാത്രി വ്രത ദിനത്തില്‍ അരിയാഹാരം കഴിക്കാന്‍ പാടില്ല. വ്രതമെടുക്കാന്‍ തീരുമാനിക്കുന്ന വ്യക്തികളെങ്കില്‍ തലേ ദിവസവും അരിയാഹാരം കഴിക്കാന്‍ പാടില്ല. മാത്രമല്ല ഉള്ളി, വെളുത്തുള്ളി തുടങ്ങിയവും വര്‍ജ്ജിക്കണം. പകരം ലഘുഭക്ഷണം കഴിക്കാവുന്നതാണ്. വ്രതം എടുക്കുന്നവര്‍ ശിവരാത്രി ദിനത്തില്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.
വ്രതാനുഷ്ഠാനം
കൂടാതെ ശിവപൂജ നിര്‍ബന്ധമാണ് ഈ ദിനത്തില്‍. അതിന് സാധിക്കാത്തവര്‍ ക്ഷേത്രത്തില്‍ പോയി ഭഗവാന് പാലഭിഷേകം, തേന്‍ അഭിഷേകം, ധാര എന്നിവ അര്‍പ്പിക്കണം. കൂടാതെ ഓം നമ:ശിവായ മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് വഴി വേണം ശിവപൂജ നടത്തുന്നതിന്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞാലും ക്ഷേത്രത്തില്‍ തന്നെ അല്പസമയം കൂടി ചിലവഴിക്കണം. പകല്‍ ഉപവാസം അനുഷ്ഠിക്കുന്നതോടൊപ്പം തന്നെ പകലും രാത്രിയും ഉറങ്ങാതിരിക്കുകയും വേണം. ആരോഗ്യ പ്രശ്നമുള്ളവരെങ്കില്‍ ഒരു നേരം ഭക്ഷണം കഴിച്ച് വ്രതം അനുഷ്ഠിക്കാവുന്നതാണ്. അല്ലാത്തവര്‍ക്ക് ഭക്ഷണം കഴിക്കാതെ വ്രതമെടുക്കാം. അതിന് അടുത്ത ദിവസം രാവിലെ കുളിച്ച് ക്ഷേത്രത്തില്‍ പോയി പാരണ വീടി വേണം വ്രതം അവസാനിപ്പിക്കാന്‍.
വിശ്വാസം പ്രധാനം
വിശ്വസ്തതയോടെ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അവവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. അനുയോജ്യനായ ജീവിത പങ്കാളിയെ ലഭിക്കുകയും അതോടൊപ്പം തന്നെ ആഗ്രഹിച്ചത് പോലെ ജീവിതത്തില്‍ മുന്നേറുന്നതിനും സാധിക്കും. ഇഷ്ടപ്പെട്ട ജോലിയും ഉത്തമനായ ഭര്‍ത്താവും ഇവര്‍ക്ക് ലഭിക്കുന്നു. യഥാസമയം എല്ലാ കാര്യങ്ങളും കൃത്യമായി നടക്കുന്നു. സ്ത്രീകള്‍ ആഴത്തിലും ഭക്തിയോടേയും ഭഗവാനേ പ്രാര്‍ത്ഥിക്കുന്നത് വഴി അവരുടെ ജീവിതത്തില്‍ വെളിച്ചം വീശുന്നു. ജീവിതം എല്ലാ തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളേയും നിങ്ങള്‍ക്ക് നല്കുന്നു. ശിവരാത്രി ദിനത്തില്‍ പതിവായി ഭഗവാന്റെ മന്ത്രം ഉരുവിടുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറയ്ക്കും.
സകല പാപങ്ങളുടേയും അവസാനം
ശിവരാത്രി വ്രതം നമ്മുടെ സര്‍വ്വ പാപങ്ങളേയും ഇല്ലാതാക്കുന്നു. കൂടാതെ ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ട് വ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശിവരാത്രി വ്രതം. ഇത് കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും അഭിവൃദ്ധിയും നിറയ്ക്കുന്നു. പങ്കാളിക്ക് ദീര്‍ഘായുസ്സ് ഉണ്ടാവുന്നതിനും ഈ ദിനത്തില്‍ സാധിക്കുന്നു. വ്രതാനുഷ്ഠാനം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയ്ക്കുന്നു എന്നതാണ് സത്യം. ദമ്പതികള്‍ ജീവിതത്തില്‍ സന്തോഷത്തോടേയും സമൃദ്ധിയോടേയും ജീവിക്കുന്നതിന് ഭഗവാന് ഈ ദിനത്തില്‍ അനുഗ്രഹിക്കുന്നു.



Click it and Unblock the Notifications