Just In
- 1 hr ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 2 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 6 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 15 hrs ago
ആഴ്ചയില് രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- Automobiles
ടാറ്റയെ പൂട്ടാന് XUV700 ഇലക്ട്രിക്കും കളത്തിലേക്ക്; ആവേശമുണര്ത്തി മഹീന്ദ്രയുടെ ടീസര്
- News
കേരള ബജറ്റ്: ഗെസ്റ്റ് ലക്ചറർമാരുടെ പ്രതിഫലം വർധിപ്പിക്കും; വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി
- Movies
കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നിൽക്കുന്ന കാവ്യ; ഇന്ന് അമ്മയല്ലേയെന്ന് ആരാധകർ, വൈറലായി ചിത്രം!
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Finance
ദിവസ വരുമാനത്തിൽ നിന്ന് 58 രൂപ നീക്കിവെച്ചാൽ 8 ലക്ഷം രൂപ സ്വന്തമാക്കാം; ലക്ഷങ്ങൾ നേടാൻ ഇതാ വഴി
Maha Shivratri 2022 : മഹാശിവരാത്രിയില് മഹാഭാഗ്യം തേടി വരും രാശിക്കാര്
മഹാശിവരാത്രി ദിനത്തിന് ഇനി വെറും ദിവസങ്ങള് മാത്രം. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി വ്രതമെടുക്കുന്നതും മോക്ഷം നേടുന്നതിനും ഈ ദിനത്തില് വളരെ പ്രാധാന്യമുണ്ട്. ഈ വര്ഷത്തെ മഹാശിവരാത്രി ഉത്സവം മാര്ച്ച് 1നാണ് ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം ആളുകള് ഭഗവാനെ ആരാധിക്കുന്നു. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കണം എന്നുള്ളതിനെക്കുറിച്ച് മുന്പൊരു ലേഖനത്തില് നാം പറഞ്ഞിട്ടുണ്ട്. ശിവരാത്രി ദിനത്തില് പക്ഷേ ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. ഇവര് ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
12 രാശിയില് നാല് രാശിക്കാര്ക്ക് ഭാഗ്യം കൂടെതന്നെയുണ്ട്. സാധാരണ ശിവരാത്രി ദിനത്തില് ആളുകള് ഉപവസിക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുന്നു. പരമശിവന്റെ അനുഗ്രഹം ലഭിക്കുന്ന ആളുകളുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ഇല്ലാതാവുകയും ജീവിതത്തില് മികച്ച നേട്ടങ്ങള് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ജ്യോതിഷപ്രകാരം ചില രാശിക്കാര്ക്കുണ്ടാവുന്ന ഭാഗ്യത്തെക്കുറഇച്ചും ഏതൊക്കെ രാശിക്കാരാണ് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ഇനി പറയുന്ന നാല് രാശിക്കാരാണ് ശിവരാത്രി ദിനത്തില് ഭാഗ്യം കൊണ്ട് വരുന്നവര് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്ക് ഈ ദിവസം ഉണ്ടാവുന്ന നേട്ടങ്ങള് എന്തൊക്കെയെന്ന് നോക്കാം. ഈ മഹാശിവരാത്രിയോടെ, നിങ്ങളുടെ ഭാഗ്യ നക്ഷത്രങ്ങളും കൂടുതല് ഉയര്ന്നതായി മാറുന്നു. മഹാശിവരാത്രി ദിനത്തില് നിങ്ങളുടെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നു. മേടം രാശിക്കാരുടെ ജീവിതത്തില് നിന്ന് കഷ്ടപ്പാടുകള് ഇല്ലാതാകും. മുടങ്ങിക്കിടന്ന ജോലികള് പുനരാരംഭിക്കുന്നുണ്ട്. ജോലിയില് നേട്ടങ്ങള് ഉണ്ടാവുന്നു. ഇത് കൂടാതെ ഇവര്ക്ക് ശമ്പള വര്ദ്ധനവിന് സാധ്യതയുണ്ട്. ശിവന്റെ അനുഗ്രഹത്താല് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഈ ദിവസം ശിവ ചാലിസ പാരായണം ചെയ്ത് ഭഗവാനെ അഭിഷേകം ചെയ്യാവുന്നതാണ്. ഇതെല്ലാം പോസിറ്റീവ് ഊര്ജ്ജവും നേട്ടവും നിങ്ങള്ക്ക് നല്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് പരമശിവന്റെ അനുഗ്രഹത്താല് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്ന സമയം കൂടിയാണ് ശിവരാത്രി ദിനം. ഇവരുടെ കരിയറില് ചില പ്രത്യേക നേട്ടങ്ങള് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില് സാമ്പത്തിക നേട്ടങ്ങളിലൂടെ ഇവര്ക്ക് മുന്നോട്ട് പോവാന് സാധിക്കുന്ന ഒരു ദിനം കൂടിയാണ് ഇത്. ജോലി അന്വേഷിക്കുന്നവര്ക്ക് അവര് ആഗ്രഹിച്ച ജോലി ലഭിക്കുന്നു. ബിസിനസ്സില് നല്ല ലാഭം നേടുന്നതിനും ജീവിതത്തിലെ തടസ്സങ്ങളെ പൂര്ണമായും ഇല്ലാതാക്കുന്നതിനും ഇവര്ക്ക് സാധിക്കുന്നു. ജീവിതത്തില് പുതിയ വഴികള് ഇവര്ക്ക് തുറക്കുന്നു. ഒരിക്കലും പണത്തിന്റെ കാര്യത്തില് ഇവര് പ്രയാസപ്പെടേണ്ടതായി വരുന്നില്ല എന്നുള്ളതാണ് സത്യം.

തുലാം രാശി
തുലാം രാശിക്കാര്ക്ക് മഹാശിവരാത്രി ദിനത്തില് ഭാഗ്യഫലങ്ങള് ധാരാളം ലഭിക്കുന്നു. ഈ രാശിക്കാര്ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. എന്ത് പുതിയ കാര്യങ്ങളും തുടങ്ങുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നുണ്ട്. അതും അനുകൂലമായ ഫലം നിങ്ങള്ക്ക് നല്കുന്നു. ഈ ദിവസം നിങ്ങള് ശിവന് വേണ്ടി പ്രത്യേക പൂജകളും ഫലങ്ങളും സമര്പ്പിക്കണം. ഒന്നിലധികം മാധ്യമങ്ങളിലൂടെ നിങ്ങള്ക്ക് പണം സമ്പാദിക്കാന് കഴിയും. ജോലിസ്ഥലത്ത് നിങ്ങള്ക്ക് വലിയ സ്ഥാനം ലഭിക്കുന്നുണ്ട്. ഇതെല്ലാം നിങ്ങളില് കൂടുതല് സ്പേസ് ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങള് ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്, ഈ സമയം നിങ്ങള്ക്ക് വളരെ നല്ലതായിരിക്കും. ജീവിതത്തില് പുതിയ പോസിറ്റീവ് ചിന്തികള് നിങ്ങളിലുണ്ടാവുന്നുണ്ട്. നിങ്ങള് ആഗ്രഹിക്കുന്ന ഫലങ്ങള് നിങ്ങള്ക്ക് ലഭിക്കുന്നു.

വൃശ്ചികം രാശി
മഹാശിവരാത്രി ദിനത്തില് ഭാഗ്യം കൊണ്ട് വരുന്ന രാശിക്കാരില് മികച്ചതാണ് വൃശ്ചികം രാശി. ഈ രാശിക്കാര്ക്ക് മികച്ച നേട്ടങ്ങള് കൊണ്ടുവരും എന്ന കാര്യത്തില് സംശയം വേണ്ട. ഓഫീസില് മേലധികാരിയുടെ പൂര്ണ സഹകരണം നിങ്ങള്ക്കുണ്ടാവും. ശമ്പളപരിഷ്കരണവും നേട്ടങ്ങളും എല്ലാം നിങ്ങള്ക്ക് ഈ സമയത്താണ്. ഈ ദിവസം പരമശിവനെ ആരാധിക്കുന്നതും ഭഗവാന് കൂവളമാല സമര്പ്പിക്കുന്നതും ഐശ്വര്യപ്രദമാണ്. ഈ ദിനത്തില് ശിവചാലിസ ചൊല്ലേണ്ടതാണ്. ഇതിലൂടെ ജീവിതത്തില് ഐശ്വര്യവും നേട്ടങ്ങളും എല്ലാം ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില് മികച്ച ഫലങ്ങള് ഉണ്ടാവുന്നുണ്ട്. എപ്പോഴും പോസിറ്റീവ് മാറ്റങ്ങള് മാത്രമാണ് ഈ ദിനത്തില് സംഭവിക്കുന്നത്.
Maha
Shivratri
2022:
ശിവരാത്രിയിലെ
പുണ്യത്തിന്
ചെയ്യേണ്ടതും
ചെയ്യരുതാത്തതും
Maha
Shivratri
2022:
ശിവന്
ഇതൊന്നും
അര്പ്പിക്കരുത്:
ഫലങ്ങള്
നെഗറ്റീവ്
ആയി
വരും