Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ശിവരാത്രിയും ശനിപ്രദോഷവും ഒരുമിച്ച്: കഠിനദുരിതവും ശനിദോഷമകറ്റാനും അത്യുത്തമ ദിനം
ഈ വര്‍ഷത്തെ ശിവരാത്രിക്ക് വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. ഈ വര്‍ഷത്ത മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 18-നാണ്. ഈ ദിനത്തില്‍ തന്നെയാണ് ശനിപ്രദോഷവും വരുന്നത്. ഈ രണ്ട് വിശേഷ ദിവസങ്ങളും നാം ഒരു ദിവസമാണ് ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷപരമായി ഈ ദിനത്തിന്റെ പ്രത്യേകത പതിന്മടങ്ങ് വര്‍ദ്ധിച്ചു എന്നതില്‍ സംശയം വേണ്ട. മഹാശിവരാത്രി ദിനത്തിലെ വ്രതാനുഷ്ഠാനം തന്നെ നമ്മുടെ ജീവിതത്തില്‍ വളരെയധികം ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. ഭഗവാന്റെ അനുഗ്രഹം ജീവിതകാലം മുഴുവന്‍ നിലനില്ക്കുന്നതിവ് ശിവരാത്രി ദിന വ്രതം സഹായിക്കുന്നു. ശിവരാത്രിയോടുള്ള ദിവസം തന്നെ പ്രദോഷ വ്രതവും വരുന്നത് ഈ ദിവസത്തിന്റെ പുണ്യം വര്‍ദ്ധിച്ചു എന്ന് പറയാം. ശിവരാത്രി ദിനത്തില്‍ ശിവനേയും ശനിയേയും ആരാധിക്കുന്നത് പല ദോഷങ്ങളേയും തടസ്സങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു

ഫെബ്രുവരി 18-ന് തന്നെയാണ് പ്രദോഷ വ്രതവും വരുന്നത്. എന്നാല്‍ ഈ ദിനത്തില്‍ ചില പരിഹാരങ്ങള്‍ ചെയ്താല്‍ അത് നിങ്ങളുടെ ദോഷത്തെ ഇല്ലാതാക്കുന്നതിനും ശനിദോഷം എന്ന പ്രതിസന്ധിയെ പൂര്‍ണമായും കുറക്കുന്നതിനും സഹായിക്കുന്നു. ശനിപ്രദോഷ ദിനത്തില്‍ ചെയ്യുന്ന പരിഹാരകര്‍മ്മങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിലുപരി ഈ ദിനം ശനിദേവനെ പ്രീതിപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ഈ ദിനത്തിലെ പ്രത്യേകതകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശിവന് കറുത്ത എള്ള് സമര്‍പ്പിക്കുക
ശിവരാത്രി ദിനത്തില്‍ ശിവന് കറുത്ത എള്ള് സമര്‍പ്പിക്കുന്നത് നല്ലതാണ്. കാരണം മഹാശിവരാത്രി തിഥിയില്‍ നിങ്ങള്‍ക്ക് പ്രദോഷദിനം കൂടിയായതിനാല്‍ അതനുസരിച്ച് വേണം ഭഗവാനെ ആരാധിക്കുന്നതിന്. ശിവലിംഗത്തില്‍ അഭിഷേകം നടത്തിയതിന് ശേഷം കറുത്ത എള്ള് വെള്ളത്തില്‍ കലര്‍ത്തി ഭഗവാനെ ആരാധിക്കുക. ഈ സമയം പഞ്ചാക്ഷരി മന്ത്രം ഉരുവിടുന്നതിന് ശ്രദ്ധിക്കുക. ഓം നമ: ശിവായ എന്ന മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ശിവന്റെ അനുഗ്രഹത്തിന് നിങ്ങളെ പാത്രമാക്കുന്നു. ഇത് കൂടാതെ ശിവചാലിസ ജപിക്കുന്നതും നല്ലതാണ്. ഇത് ചെയ്യുന്നവര്‍ക്ക് ഭഗവാന്റെ അനുഗ്രഹം ജീവിതാവസാനം വരെ ഉണ്ടാവും എന്നാണ് വിശ്വാസം. അത് മാത്രമല്ല ശനിദോഷം കൊണ്ട് വലയുന്നവര്‍ക്ക് അതിനുള്ള പരിഹാരം കൂടിയാണ് കറുത്ത എള്ള്.

ശനിദേവന് ദാനം ചെയ്യുക
ശിവരാത്രി ദിനത്തില്‍ ശനിദേവന് വേണ്ടി പ്രദോഷ വ്രതം ആചരിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു. ഈ ദിനം നവഗ്രഹക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും ദര്‍ശനം നടത്തുകയും കടുകെണ്ണ ശനി ദേവന് സമര്‍പ്പിക്കുകയും ചെയ്യുക. ഇത് കൂടാതെ ഈ ദിനത്തില്‍ കാക്കള്‍ക്കും നായ്ക്കള്‍ക്കും അന്നദാനം നടത്തുന്നതും പുണ്യ കര്‍മ്മമാണ്. ഇത് ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ശനിയുടെ പ്രശ്നങ്ങളെ ജാതകത്തില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു. അതുകൊണ്ട് ശിവരാത്രി ദിനത്തില്‍ ശനി ഭഗവാനെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കൂവളത്തില സമര്‍പ്പിക്കുക
ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് കൂവളത്തിന്റെ ഇല. ഇതില്‍ 108 ഇലകള്‍ ശിവലിംഗത്തില്‍ അര്‍പ്പിക്കുക. ഇത് മാലയായോ അല്ലാതേയോ നിങ്ങള്‍ക്ക് ചാര്‍ത്താവുന്നതാണ്. ഇത് കൂടാതെ ശനിദോഷ നിവാരണത്തിനായി ഭഗവാനോട് പ്രാര്‍ത്ഥിക്കുകയും വിളക്ക് സമര്‍പ്പിക്കുകയും ചെയ്യുക. അതോടൊപ്പം എള്ള്, പരിപ്പ്, കറുത്ത വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ശനിയുടെ അനുഗ്രഹം ലഭിക്കുകയും ശനി അനുകൂലമായി മാറുകയും ചെയ്യുന്നു. ശനി നിങ്ങളില്‍ പ്രസാദിക്കുകയും ശനിദോഷങ്ങളെ എല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശിവരാത്രി ദിനം ഇപ്രകാരം ചെയ്യുന്നത് എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ശനിദോഷമകറ്റാന്‍
മഹാശിവരാത്രി, ശനി പ്രദോഷ ദിനത്തില്‍ ആല്മരത്തിന് പാലും വെള്ളവും സമര്‍പ്പിക്കുക. കൂടാതെ ആല്മരത്തിന് ചുവട്ടില്‍ അഞ്ച് മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കുക. അതോടൊപ്പം ഈ ദിനത്തില്‍ പിതൃക്കളെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്യുക. ആല്മരത്തിന് കീഴില്‍ വിളക്ക് വെച്ച് ഹനുമാന് ചാലിസയോ സുന്ദരകാണ്ഡമോ ജപിക്കാവുന്നതാണ്. ഏഴ് പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതിനും ശ്രദ്ധിക്കണം. ശേഷം കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി ശിവനേയും ശനിയേയും മനസുരുകി പ്രാര്‍ത്ഥിക്കുക. ഇതിലൂടെ നിങ്ങളുടെ ശനിദോഷ കാഠിന്യം കുറയുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും എന്നന്നേക്കുമായി നിലനില്ക്കുകയും ചെയ്യുന്നു.

ഏഴരശനിദോഷം അകറ്റാന്‍
ശനി കര്‍മ്മകാരകനാണ്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളും അനുഭവിച്ചതിന് ശേഷം മാത്രമേ ശനി അടുത്ത മാറ്റത്തിലേക്ക് കടക്കുന്നുള്ളൂ. എന്നാല്‍ ശനിദോഷ കാഠിന്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശിവരാത്രി ദിനത്തില്‍ ചെയ്യാവുന്നതാണ്. ഏഴരശനിയും ശനി ദശയും ബാധിച്ചിരിക്കുന്ന മകരം, കുംഭം, മീനം, കര്‍ക്കടകം, വൃശ്ചികം എന്നീ രാശികളില് നിന്ന് ശനിയുടെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ പ്രദോഷ വ്രതം നിര്‍ബന്ധമായും ആചരിക്കുക. ഇതിലൂടെ ജീവിതത്തിലെ എല്ലാ ദോഷഫലങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. എന്ന് മാത്രമല്ല ശനിയുടെ ദോഷഫലങ്ങള്‍ പാടേ അകറ്റി ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications