Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Maha Shivratri 2022: ശിവന് ഇതൊന്നും അര്‍പ്പിക്കരുത്: ഫലങ്ങള്‍ നെഗറ്റീവ് ആയി വരും
ശിവരാത്രി ദിനത്തില്‍ ശിവനെ ആരാധിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ശിവരാത്രിയില്‍ പക്ഷേ ഭഗവാനെ ആരാധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്. ശിവരാത്രിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്നുള്ളതാണ് സത്യം. ഭക്തര്‍ മഹാശിവരാത്രി ദിനത്തില്‍ ശിവനെ പ്രീതിപ്പെടുത്താന്‍ പൂര്‍ണ്ണ ഭക്തിയോടും വിശ്വാസത്തോടും കൂടി ഭഗവാനെ ആരാധിക്കുന്നു.

ഈ വര്‍ഷത്തെ ശിവരാത്രി ഉത്സവം മാര്‍ച്ച് 01 ന് ആഘോഷിക്കും. ഈ പുണ്യദിനത്തില്‍ രുദ്രാഭിഷേകം ചെയ്താല്‍ ആഗ്രഹങ്ങള്‍ സഫലമാകും എന്നാണ് വിശ്വാസം. ഇതോടൊപ്പം ശിവലിംഗത്തില്‍ വിശേഷാല്‍ വഴിപാട് നടത്തുന്നത് എല്ലാവിധ രോഗങ്ങളും അകറ്റുന്നു. എന്നാല്‍ ഇത്തരം അവസരത്തില്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ശിവരാത്രി ദിനത്തില്‍ ശിവന് സമര്‍പ്പിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഇത് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ് അര്‍പ്പിക്കാന്‍ പാടില്ലാത്തത് എന്നും എന്തൊക്കെയാണ് ഇതിന്റെ ഫലങ്ങള്‍ എന്നും നോക്കാവുന്നതാണ്.

ശിവന് അര്‍പ്പിക്കാന്‍ പാടില്ലാത്തത്
ശിവനെ പ്രീതിപ്പെടുത്താന്‍, മഹാശിവരാത്രി ദിനത്തില്‍ തുളസിയില ഒരിക്കലും ശഭഗവാന് ശിവലംഗിത്തില് സമര്‍പ്പിക്കരുത്. ഇത് കൂടാതെ പാക്കറ്റ് പാല് കൊണ്ട് അഭിഷേകം നടത്തുകയും ചെയ്യരുത്. കഴിയുന്നത്ര തണുത്ത പാല് മാത്രമേ ഭഗവാന് സമര്‍പ്പിക്കാവൂ എന്നതും ഭക്തര്‍ ഓര്‍മ്മിക്കേണ്ടതാണ്. ഒരിക്കലും പ്ലാസ്റ്റിക് പൂക്കള്‍ ഭഗവാന് അര്‍പ്പിക്കരുത്. അരി പൊടിഞ്ഞതോ മറ്റോ ഒരിക്കലും ശിവലിംഗത്തിന് സമര്‍പ്പിക്കരുത്. ഇത് കൂടാതെ കീറിയതോ പൊട്ടിച്ചതോ ആയ ഇലകള്‍ സമര്‍പ്പിക്കരുത്. ഒരു കാരണവശാലും ശിവലിംഗത്തില്‍ തിലകം ചാര്‍ത്താന്‍ പാടില്ല.

അഭിഷേകം എങ്ങനെ വേണം?
ശിവരാത്രി ദിനത്തില്‍ ഭഗവാന് അഭിഷേകം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മതഗ്രന്ഥങ്ങള്‍ അനുസരിച്ച്, പഞ്ചാമൃതം എപ്പോഴും ശിവലിംഗത്തില്‍ അര്‍പ്പിക്കണം, പാല്, ഗംഗാജലം, കുങ്കുമം, തേന്‍, വെള്ളം എന്നിവയുടെ മിശ്രിതത്തെ പഞ്ചാമൃതം എന്ന് വിളിക്കുന്നു. ഇത് അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന് പ്രസാദിക്കുന്നു എന്നാണ് വിശ്വാസം.

അഭിഷേകം എങ്ങനെ വേണം?
മഹാശിവരാത്രി നാളില്‍, നാല് വസ്തുക്കള്‍ ഉപയോഗിച്ച് ഭഗവാനെ ആരാധിക്കുന്ന ഭക്തര്‍ക്ക് ആഗ്രഹ സാഫല്യം കൈവരും എന്നാണ് പറയുന്നത്. ആദ്യ അഭിഷേകം ജലവും രണ്ടാമത്തെ അഭിഷേകം തൈരും മൂന്നാമത്തെ അഭിഷേകം നെയ്യും നാലാമത്തെ അഭിഷേകം തേനും നടത്തേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്താല്‍ ഭഗവാന് അവരുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കുന്നു.

വ്രതമാചരിക്കേണ്ടത്
ശിവരാത്രി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് വ്രതമാചരിക്കേണ്ടതാണ് എന്നുള്ളതാണ്. ഈ ദിവസം, ഭക്തരും പൂര്‍ണ്ണ ഭക്തിയോടും ചൈതന്യത്തോടും കൂടി വ്രതം ആചരിക്കുകയും നാല് അഭിഷേകങ്ങള്‍ നടത്തി പൂജിച്ച ശേഷം പിറ്റേന്ന് കുളിച്ച ശേഷം വ്രതം അവസാനിപ്പിക്കുകയും വേണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ മോക്ഷപ്രാപ്തി നല്‍കുന്നതിന് സഹായിക്കുന്നുണ്ട്.

മഹാ ശിവരാത്രി ശുഭ മുഹൂര്‍ത്തം 2022
ഇത്തവണ മഹാശിവരാത്രിയുടെ ശുഭദിനം 2022 മാര്‍ച്ച് 1 ചൊവ്വാഴ്ച പുലര്‍ച്ചെ 3.16 മുതല്‍ ആരംഭിക്കാന്‍ പോകുന്നു. അതേസമയം ചതുര്ദശി തീയതി മാര്‍ച്ച് 2 ബുധനാഴ്ച രാവിലെ 10 മണിക്ക്, അതായത് മഹാശിവരാത്രിയുടെ വ്രതവും ആരാധനയും ആയിരിക്കും. മാര്‍ച്ച് 1-നാണ് ശിവരാത്രി ദിനം വരുന്നത്. ശിവരാത്രി ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്നതിന് വേണ്ടി നമുക്ക് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഇത് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും ക്ഷേമത്തിനും സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
