Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശനിദോഷം കുറയും, ജീവിതം മെച്ചപ്പെടും; മഹാശിവരാത്രിയില്‍ ഈ 4 രാശിക്ക് ശനിദേവന്റെ അനുഗ്രഹം
ഈ വര്‍ഷത്തെ മഹാശിവരാത്രി ഉത്സവം ഫെബ്രുവരി 18ന് ശനിയാഴ്ച ആഘോഷിക്കും. ജ്യോതിഷപ്രകാരം ഈ ദിവസം കുംഭത്തില്‍ ത്രിഗ്രഹ യോഗം രൂപപ്പെടും. പ്രധാനപ്പെട്ട മൂന്ന് ഗ്രഹങ്ങള്‍ ശനിയുടെ രാശിയില്‍ ഉണ്ടാകും. ഫെബ്രുവരി 13ന് കുംഭം രാശിയില്‍ സംക്രമിച്ചുകഴിഞ്ഞു. അവിടെ ശനി ഇതിനകം ചന്ദ്രനോടൊപ്പം അസ്തമയ ഘട്ടത്തിലാണ്.
മഹാശിവരാത്രിയില്‍ ശനിയും സൂര്യനും ചന്ദ്രനും ഒരേ രാശിയിലാകുന്നത് വളരെ അപൂര്‍വമായ യാദൃശ്ചികതയാണ്. ഈ യോഗത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെ ശനിയുടെ എല്ലാ ദോഷങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം. പരമേശ്വര കൃപയാല്‍ നിങ്ങളുടെ ശനിദോഷത്തിന്റെ ഫലങ്ങള്‍ കുറയും. അതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ കഷ്ടതകളും നീങ്ങുന്നതായിരിക്കും. ഈ ശിവരാത്രി നാളില്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ട് അനുഗ്രഹിക്കപ്പെടാന്‍ പോകുന്ന നാല് രാശികള്‍ ഇവരാണ്.

മേടം
ത്രിഗ്രഹ യോഗത്തിന്റെ രൂപീകരണം മൂലം പരമശിവന് മേടം രാശിക്കാര്‍ക്ക് പ്രത്യേക അനുഗ്രഹം നല്‍കും. നിങ്ങളുടെ ഏതെങ്കിലും പ്രവൃത്തികള്‍ വളരെക്കാലമായി മുടങ്ങിയിട്ടുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാകും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഉടന്‍ സഫലമാകും. ഈ ദിവസം ശിവനെ ആരാധിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്യുക. ശനിദേവന്റെ പ്രത്യേക കൃപ നിങ്ങളില്‍ നിലനില്ക്കുന്നതായിരിക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ശിവരാത്രി നാളില്‍ പരമശിവന്റെ അനുഗ്രഹം ലഭിക്കും. ശനിദോഷം കുറയും. നിങ്ങളുടെ രാശിയുടെ അധിപനായ ചൊവ്വ നിങ്ങള്‍ക്ക് മാനസിക നേട്ടങ്ങളും നല്‍കും. ഒരു ഊര്‍ജ്ജം നിങ്ങളുടെ ഉള്ളില്‍ നിലനില്ക്കും. ഈ ദിവസം ശിവലിംഗത്തിന് വെള്ളം സമര്‍പ്പിക്കുന്നത് ഭാഗ്യം നല്‍കും. ശനിദേവ കൃപയാല്‍ നിങ്ങളുടെ കഷ്ടതകള്‍ നീങ്ങും.

മകരം
മകരം രാശിയുടെ അധിപന് ശനി ആയതിനാല്‍ ത്രിഗ്രഹ യോഗം അനുകൂല ഫലങ്ങള്‍ നല്കാന് പോകുന്നു. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും ഉണ്ടാകും. ഉടന്‍ തന്നെ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

കുംഭം
ശനിയുടെ സ്വന്തം രാശിയാണ് കുംഭം. ശനി നിലവില്‍ സ്ഥിതി ചെയ്യുന്നത് കുംഭം രാശിയിലാണ്. ഈ ത്രിഗ്രഹ യോഗ നിങ്ങളുടെ ജീവിതം കൂടുതല്‍ തിളക്കമുള്ളതാക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ദാമ്പത്യത്തിലെ തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. മഹാശിവരാത്രിയില്‍ ശിവന് ജലാഭിഷേകവും ദാനധര്‍മ്മങ്ങളും ചെയ്യുക.

മഹാശിവരാത്രിയില്‍ ചെയ്യേണ്ട ശനിദോഷ പ്രതിവിധികള്‍
മഹാശിവരാത്രി ഉത്സവം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്നു. ഓരോ പ്രദേശത്തിനും ഈ ഉത്സവം ആചരിക്കുന്നതിന് അതിന്റേതായ രീതിയുണ്ട്. ഭക്തര്‍ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനകളും വ്രതാനുഷ്ഠാനങ്ങളും നടത്തുകയും രുദ്രാഭിഷേകം നടത്തുകയും ചെയ്യുന്നു. മഹാശിവരാത്രിയുടെ അതേ ദിവസം വരുന്ന ശുഭകരമായ യാദൃശ്ചികതയില്‍ ശനിയുടെ ഏഴരശനി, കണ്ടകശനി എന്നിവ ബാധിച്ച ആളുകള്‍ക്ക് അതില്‍ നിന്ന് മുക്തി നേടാനുള്ള അസുലഭ അവസരമുണ്ട്. ശനിയുടെ ദോഷഫലങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ചെയ്യേണ്ട ചില പരിഹാരങ്ങള്‍ ഇതാ.

ശനിദോഷ പ്രതിവിധികള്‍
* എള്ള് വെള്ളത്തില്‍ കലര്‍ത്തി ശിവന് ജലാഭിഷേകം നടത്തുക.
* മഹാശിവരാത്രിയില്‍ ആല് മരത്തിന് വെള്ളം നല്‍കുകയും അതിന്റെ വേരുകളില്‍ മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുക.
* ശനിയുടെ ഏഴര ശനി, കണ്ടകശനി ബാധിച്ചവര്‍ ഹനുമാനെ ആരാധിക്കണം.
* ഈ ദിവസം ശിവപുരാണം പാരായണം ചെയ്യുക, മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.



Click it and Unblock the Notifications
