Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
മഹാശിവരാത്രി 2025: മഹാ കുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയാതാല്‍ ഈ ഗുണങ്ങള്‍ ലഭിക്കും
Maha shivaratri 2025: ഫാല്ഗുണ കൃഷ്ണപക്ഷത്തിലെ ചതുര്ദശി ദിനത്തിലാണ് മഹാശിവരാത്രി ആഘോഷിച്ച് വരുന്നത്. എല്ലാ ശിവ പൂജകളിലും വ്രതങ്ങളിലും വെച്ച് ഏറ്റവും പ്രധാനപ്പെട്ട ദിനമായാണ് ശിവരാത്രി കണക്കാക്കുന്നത്. ശിവപുരണത്തില് പറയുന്നത് പ്രകാരം;
ഫാല്ഗുണ കൃഷ്ണ ചതുര്ദ് ശ്യാമദി ദേവോ മഹാനിഷി.
ശിവലിംഗതയോദ്ഭൂത: കോടി സൂര്യസമ്പ്രഭ:||
അതായത്, ഫാല്ഗുണ കൃഷ്ണ ചതുര്ദശി രാത്രിയില്‍, ശിവന്, കോടിക്കണക്കിന് സൂര്യന്മാര്ക്ക് തുല്യമായ ശക്തിയുള്ള, ശിവലിംഗത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി ദിവസം കുംഭമേളയില്‍ പങ്കെടുത്ത് സ്നാനം നടത്തിയാല്‍ ഒരു വ്യക്തിയില്‍ സംഭവിക്കുന്ന മാറ്റങ്ങളും, ഫലങ്ങളും എന്തെല്ലാമെന്ന് നോക്കാം.

കുംഭമേള
144 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് മഹാ കുംഭമേള. ഈ കുംഭമേളയില്‍ പങ്കെടുത്ത് പയാഗ്രാജില് സ്നാനം നടത്തിയാല്‍ ഒരു ഭക്തന് പുണ്യം ലഭിക്കുന്നതാണ്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായാണ് പ്രയാഗ്രാജ് കണക്കാക്കുന്നത്. കുംഭമേളയില്‍ പങ്കെടുക്കുന്ന ഓരോ ഭക്തരും സ്നാനം ചെയ്യുന്നത് ഈ ത്രിവേണി സംഗമത്തിലാണ്. അതിനാല്‍, ഇതിന്റെ പ്രാധാന്യവും വളരെയധികമാണ്. ജനുവരി 13ന് പയാഗ്രാജില് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26 ശിവരാത്രി ദിനത്തോടെ അവസാനിക്കുകയാണ്. ശിവരാത്രി ദിനത്തില്‍ പയാഗ്രാജില് ഭക്തിയോടെ സ്നാനം ചെയ്താല്‍ മോക്ഷം ലഭിക്കുന്നതാണ്.
ശിവരാത്രി ദിനത്തില്‍ കുംഭമേളയില്‍ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം
മഹാ ശിവരാത്രി ദിനത്തില്‍ സൂര്യന്, ചന്ദ്രന്, ശനി എന്നീ ഗ്രഹങ്ങളുടെ ത്രിവേണി സംഗമവും രൂപപ്പെടുന്നുണ്ട്. ഈ സംഗമത്താല്‍ ത്രിവേണി യോഗവും സിദ്ധിയോഗവും രൂപപ്പെടുന്നതാണ്. ഈ ശുഭകരമായ ദിനത്തില്‍, ത്രിഗ്രഹ സംഗമം നടക്കുന്ന ശിവരാത്രി ദിനത്തില്‍ പയാഗ്രാജില് സ്നാനം ചെയ്യുന്നതിലൂടെ ഒരു ഭക്തന് പുണ്യകരവും, ശുഭകരവുമായ ഫലങ്ങള്‍ ജീവിതത്തില്‍ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നു.
ഗുണങ്ങള്‍
കുംഭമേളയുടെ അവസാന ദിവസമായ ഫെബ്രുവരി 26 ശിവരാത്രി ദിനത്തില്‍ പയാഗ്രാജില് സ്നാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ സകല പാപങ്ങളും ഇല്ലാതാകുന്നു. തിന്മകളില് നിന്നും ആ വ്യക്തി മുക്തി നേടുന്നു. ആ വ്യക്തിയുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നു. പയാഗ്രാജില് സ്നാനം ചെയ്യുന്നതിലൂടെ ആത്മാവിനെ ശുദ്ധീകരിക്കുന്നു. കുംഭമേളില് പങ്കെടുത്ത്, സ്നാനം ചെയ്ത്, പിതൃക്കള്കായി തര്‍പ്പണം അര്‍പ്പിച്ചാല്‍, പൃതൃക്കളുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. ഇവ കൂടാതെ, മനസ്സില്‍ നിന്നും ദുഷിച്ച ചിന്തകള്‍ അകലാനും, മനസ്സിന് സമാധാനം ലഭിക്കാനും ഇവ വഴിയൊരുക്കുന്നു. കഷ്ടകാലം ഇവരിൽ നിന്നും അകലുന്നതായിരിക്കും. ജീവിതത്തിൽ സന്തോഷം കൈവരിക്കാൻ സാധിക്കും. സമാധാനപൂർണ്ണമായ ജീവിതം നയിക്കാനും ഇവർക്ക് സാധിക്കുന്നതാണ്. അതിനാൽ, ശിവരാത്രി ദിവസം, കുംഭമംളയുടെ അവസാന ദിവസമായ ഫെബ്രുവരി 26ന്, പ്രയാഗ്രാജിൽ വന്ന് മഹാദേവനെ പ്രാർത്ഥിക്കുന്നതും, സ്നാനം ചെയ്യുന്നതും ഒരു ഭക്തൻ എന്ന നിലയിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
