Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Maha Shivratri 2025: കാളസര്‍പ്പദോഷവും ദാമ്പത്യപ്രശ്നങ്ങളും വേരോടെ നുള്ളും ശിവഭജനം
Maha Shivratri 2025: ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. രാജ്യമെങ്ങും ആഘോഷിക്കുന്ന, സാംസ്കാരികമായും വിശ്വാസപരമായും കൊണ്ടാടപ്പെടുന്ന ആഘോഷമാണത്. പരമശിവന്റെയും പാര്‍വ്വതീദേവിയുടെയും ദൈവികമായ ഒന്നുചേരലാണ് ശിവരാത്രിയിലൂടെ ആഘോഷിക്കപ്പെടുന്നത്. ഈ ദിവസത്തോട് അനുബന്ധിച്ച് ഭക്തര്‍ പുണ്യ, പുരാതന ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ശിവന്റെയും പാര്‍വ്വതിയുടെയും അനുഗ്രഹം തേടുകയും ചെയ്യുന്നു.

ശിവരാത്രിയോട് അനുബന്ധിച്ച് ചില പ്രത്യേക പൂജകള്‍ നടത്തുകയും ശിവനെ ഭജിക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തിലെ സര്‍വ്വ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കാനും ജീവിതത്തിലെ സമാധാനവും സന്തോഷവും തിരിച്ചുപിടിക്കാനും സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ദാമ്പത്യം, വിദ്യാഭ്യാസം, ബിസിനസ്, കാളസര്‍പ്പദോഷം എന്നിങ്ങനെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിന് ശിവരാത്രിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ദാമ്പത്യം, വിവാഹം
എറെക്കാലമായി വിവാഹതടസ്സങ്ങള് നേരിടുന്നവര്‍ക്ക് അത് പരിഹരിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ശിവരാത്രി. ഇവര്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ശിവലിംഗത്തില്‍ മഞ്ഞളും കുങ്കുമവും സമര്‍പ്പിക്കുകയും ചെയ്യുക. ഇത് അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കും. പലതരത്തിലുള്ള ദാമ്പത്യപ്രശ്നങ്ങള്‍ നേരിടുന്ന ആളുകളും ശിവരാത്രി സമയത്ത് ധാരയും ശിവന് മറ്റ് വഴിപാടുകളും സമര്‍പ്പിച്ച് ദാമ്പത്യ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുക.
വിദ്യാഭ്യാസം, ബിസിനസ്
കൂവളയിലയില്‍ ഗായത്രി മന്ത്രം എഴുതി ഭഗവാന് സമര്‍പ്പിക്കുന്നതിലൂടെ വിദ്യാഭ്യാസ കാര്യങ്ങളിലും ബിസിനസിലും നേരിടുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകും. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് വിദ്യാഭ്യാസത്തില്‍ ശോഭിക്കാന്‍ സാധിക്കും. ബിസിനസില്‍ നഷ്ടവും മറ്റ് പ്രതിസന്ധികളും അനുഭവിക്കുന്നവര്‍ ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവന് ശംഖ്, മഞ്ഞള്‍ എന്നിവ സമര്‍പ്പിക്കുക. ബിസിനസില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാനും പുതിയൊരു തുടക്കം ഉണ്ടാകാനും ഇത് സഹായിക്കും.
കാളസര്‍പ്പദോഷം
കാളസര്‍പ്പദോഷം, രാഹു കേതു ദോഷം തുടങ്ങിയ ഗ്രഹദോഷങ്ങള്‍ ജാതകത്തില്‍ ഉള്ളവര്‍ക്കും അത് പരിഹരിക്കാനുള്ള മികച്ച അവസരമാണ് ശിവരാത്രി. ഇവര്‍ ശിവനെ ഉള്ളം തുറന്ന് ഭജിക്കുകയും ശിവന് അഭിഷേകം സമര്‍പ്പിക്കുകയും ചെയ്യണം. വെള്ളിയിലോ ചെമ്പിലോ തീര്‍ത്ത നാഗങ്ങള്‍ ശിവക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്യണം. ധാര അടക്കമുള്ള ശിവ അഭിഷേകങ്ങള്‍ ശിവന് വളരെ പ്രിയപ്പെട്ട വഴിപാടാണ്.
ശിവരാത്രിക്ക് ഉറക്കൊഴിഞ്ഞാല്
ശിവരാത്രി ദിവസം ഉറക്കൊഴിയുന്നത് അന്ധകാരത്തെയും അജ്ഞതയെയും മറികടക്കുന്നതിന്റെ പ്രതീകമാണ്. ഉണര്‍ന്നിരിക്കുന്നത് പരമശിവനിലേക്ക് അടുപ്പിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആത്മപരിശോധനയ്ക്കും ആത്മീയ വളര്‍ച്ചയ്ക്കും വേണ്ടിയുള്ള സമയമാണിത്. ഇന്ത്യയിലുടനീളമുള്ള പല ക്ഷേത്രങ്ങളിലും ശിവരാത്രി മുഴുവന്‍ പ്രത്യേക ചടങ്ങുകള്‍ നടക്കുന്നു. ശിവരാത്രിയിലെ ഉറക്കൊഴിയല്‍ ചടങ്ങ് ഒരു ആചാരം എന്നതിലുപരിയായി ആത്മീയ ഉണര്‍വിനുള്ള അവസരമാണ്. ഉണര്‍ന്നിരിക്കുന്നതിലൂടെ, ഭക്തര്‍ ലൗകിക ആഗ്രഹങ്ങളെ മറികടന്ന് ആന്തരിക സമാധാനം കൈവരിക്കാന്‍ ശ്രമിക്കുന്നു.
ശിവന്റെ ത്രിശൂലം
ശിവന്റെ ആയുധമായ ത്രിശൂലത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇത് ശക്തിയുമായും അധികാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നീ മൂന്ന് ലോകങ്ങളുടെ മേലം ശിവനുള്ള അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രതീകമാണിത്. കൂടാതെ സൃഷ്ടി, സംരക്ഷണം, നാശം എന്നിവയെയും ത്രിശൂലം പ്രതിനിധീകരിക്കുന്നു. ഇവയാണ് നിലനില്‍പ്പിന്റെ മൂന്ന് അടിസ്ഥാന വശങ്ങള്. തിന്മയെ അകറ്റാനും ഭക്തരെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷിക്കാനുമുള്ള ഒരു ആയുധമായും ഇത് കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications
