Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും
ജീവിതത്തില്‍ ശിവസാന്നിധ്യമുണ്ടോ? വഴികാട്ടുന്നത് പരമേശ്വരനാണോ, അറിയാം സൂചനകളിലൂടെ
Signs of Lord Shiva presence in Life: ഹൈന്ദവ വിശ്വാസികള്‍ ഏറെ ഭയഭക്തിബഹുമാനത്തോടെ ആരാധിക്കുന്ന ത്രിമൂര്‍ത്തികളിലെ സംഹാര മൂര്‍ത്തിയാണ് ഭഗവാന് പരമശിവന്. ജീവിതത്തില്‍ നല്ല പരിവര്‍ത്തനങ്ങളും ആത്മീയതമായ ഉണര്‍വ്വും സാധ്യമാക്കുന്ന ദൈവസങ്കല്പ്പമാണ് ശിവന്. ശിവാരാധയിലൂടെ ഭക്തര്‍ക്ക് മനഃശക്തിയും ശാന്തിയും ആത്മീയമായ ഉണര്‍വ്വും ജ്ഞാനവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതം കൂടുതല്‍ മികവോടെ, പ്രതിസന്ധികളെയും വെല്ലുവിളികളെയും ധീരമായി എതിരിട്ട് മുന്നേറണമെങ്കില്‍ പരമശിവന്റെ അനുഗ്രഹം വേണമെന്ന് ഹൈന്ദവ വിശ്വാസികള്‍ കരുതുന്നു. ധ്യാനരൂപത്തില്‍, ശാന്തസ്വരൂപനായി നിലകൊള്ളുന്ന ശിവരൂപം എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനും ആത്മശാന്തിയും ബാലന്‍സും നേടനും ഭക്തരെ സഹായിക്കുമെന്നതിന്റെ പ്രതീകമാണ്.

ജീവിതത്തില്‍ അദൃശ്യമായ ഒരു ദൈവ സാന്നിധ്യം ഉണ്ടാകണമെന്നും ഈശ്വകകൃപ എപ്പോഴുമുണ്ടാകുമെന്നും ഈശ്വരന് തന്നെ വഴികാട്ടിയായി വരണമെന്നും എല്ലാ ഭക്തരും ആഗ്രഹിക്കും. ശിവഭക്തരും അത് ആഗ്രഹിക്കാറുണ്ട്. ജീവിതത്തില്‍ ശിവസാന്നിധ്യമുണ്ടെന്നും ശിവാനുഗ്രഹം എന്നും ഒപ്പമുണ്ടെന്നും ഭഗവാന് തന്നെയാണ് തങ്ങളുടെ വഴികാട്ടിയെന്നും ഉറപ്പാക്കാന്‍ ഒരു വഴിയുണ്ട്. അതിന്റെ ചില സൂചനകള്‍ ജീവിതത്തില്‍ കാണാനാകും. ജീവിതത്തിലെ ശിവസാന്നിധ്യം തിരിച്ചറിയാന്നുള്ള ചില സൂചനകള്‍ നോക്കാം.
ശിവനുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍
നിത്യജീവിതത്തില്‍ അടിക്കടി ശിവനുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ കാണുകയാണെങ്കില്‍ പരമശിവനുമായി നിങ്ങള്‍ക്കുള്ള അടുപ്പമാണ് അത് സൂചിപ്പിക്കുന്നത്. ഭഗവാന്റെ അനുഗ്രഹം നിങ്ങളിലുണ്ടെന്നും എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ിനും അത് സൂചിപ്പിക്കുന്നു. ത്രിശൂലം, ഓം ചിഹ്നം, ഫോട്ടോ, രൂപം എന്നിവ അവിചാരിതമായി ഇടയ്ക്കിടയ്ക്ക് കാണുകയും അദ്ദേഹത്തിന്റെ ഭജനകളോ സ്തുതികളോ കേള്‍ക്കുകയോ ചെയ്യുന്നതും ശിവസാന്നിധ്യം നമുക്കരികില്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. ജീവിതത്തില്‍ പരോക്ഷമായി ശിവനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ശിവന് നമുക്കൊപ്പമുണ്ട് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
അത്ഭുതകരമായ രക്ഷപ്പെടല്‍
കറകളഞ്ഞ ശിവഭക്തര്‍ വലിയ പ്രതിസന്ധികളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ജീവന് വരെ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ഭഗവാനോടുള്ള അകൈതവമായ ഭക്തിയും ആത്മസമര്‍പ്പണവുമാണ് ഇവിടെ രക്ഷയാകുന്നത് എന്നാണ് വിശ്വാസം. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴും ഇവര്‍ക്ക് അദൃശ്യമായ ശക്തിയുടെ സംരക്ഷണം അനുഭവപ്പെടാം. എന്താണ് ഇനി ചെയ്യേണ്ടതെന്ന വ്യക്തമായ നിര്‍ദ്ദേശം ഉള്ളില്‍ നിന്നും ലഭിക്കുന്നത് പോലെ അനുഭവപ്പെടാം. ഇത് ജീവിതത്തിലെ ശിവസാന്നിധ്യത്തിന് തെളിവാണ്.
ശാന്ത സ്വഭാവം
എത്ര വലിയ കഠിന പരീക്ഷണങ്ങളിലും ശാന്തത കൈവിടാത്ത സ്വഭാവം ശിവകടാക്ഷത്തിന്റെ സൂചനയാണ്. ശാന്തസ്വരൂപനാണ് ഭഗവാന്. ഒരു കാര്യത്തില്‍ ഏകാഗ്രതയോടെ നില കൊള്ളാനും ഉള്ളില്‍ സമാധാനവും ശാന്തിയും നേടാനും സാധിക്കുന്നുണ്ടെങ്കില്‍ അത് ഭഗവാന്റെ അനുഗ്രഹത്തിന്റെയും സാന്നിധ്യത്തിന്റെയും സൂചനയാണ്. ശിവന്റെ സ്വാധീനം നിങ്ങളിലുണ്ട് എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. പരമശിവനോടുള്ള നിസ്വാര്‍ത്ഥമായ ഭക്തിയും ആ ഭക്തിയില്‍ കൈലാസനാഥനുള്ള സംപ്രീതിയുമാണ് അവിടെ വെളിവാകുന്നത്. ഇവര്‍ ആരോടും ക്ഷോഭിക്കാതെ, അടക്കത്തിലും ഒതുക്കത്തിലും ജീവിതം നയിക്കുന്നവര്‍ ആയിരിക്കും.
ശിവനെ സ്വപ്നം കാണുക
ചില സ്വപ്നങ്ങള്‍ വെറുതെ കാണുന്നതല്ല. അതിന് ചില അര്‍ത്ഥങ്ങളും അതില്‍ ചില സന്ദേശങ്ങളും ഉണ്ട്. സ്വപ്നത്തില്‍ അടിക്കടി ശിവനെ കണ്ടാല്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അടുപ്പം ഭഗവാന് നമ്മോട് ഉണ്ടെന്നാണ് അത് സൂചിപ്പുക്കുന്നത്. പല ശിവഭക്തരും അടിക്കടി ഭഗവാനെ സ്വപ്നത്തില്‍ കാണാറുണ്ട്. ശിവന് അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് അങ്ങനെയാണ്. ജീവിതത്തില്‍ നിങ്ങള്‍ ശരിയായ വഴിയിലാണെന്നും വഴികാട്ടിയാകുന്നത് സാക്ഷാല്‍ പരമേശ്വരനമാണെന്നുമാണ് ആ സ്വപ്നങ്ങള്‍ നല്കുന്ന സൂചന.



Click it and Unblock the Notifications
