Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ആയുസ്സ് വരെ തുലാസിലാക്കും കണ്ടകശനി ദോഷം ശിവരാത്രിയോടെ അവസാനിപ്പിക്കും ഭഗവാന്
Maha Shivratri 2025: ഈ വര്‍ഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 26-നാണ്. ശിവനെ ആരാധിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് ശിവരാത്രി ദിനം. അത് മാത്രമല്ല നിങ്ങളില്‍ മാറാതെ നില്ക്കുന്ന ഏത് കഠിനമായ ശനിദോഷത്തേയും ഇല്ലാതാക്കുന്നതിനും ഈ ദിനം ഭഗവാന് അനുഗ്രഹിക്കുന്നു. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും വഴിപാടും ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ശനിയുടെ ജന്മദോഷത്തേയും ഏഴരശനിയേയും കണ്ടകശനിയേയും എല്ലാം ഭഗവാന്റെ അനുഗ്രഹം നിമിത്തം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കും. സന്തോഷവും സമാധാനവും സമൃദ്ധിയും നിലനില്‍ക്കുന്ന സമയമായതിനാല്‍ ഭഗവാന് ഇരുകൈയ്യും വെച്ച് അനുഗ്രഹിക്കും നിങ്ങളെ. ശിവരാത്രി ദിനത്തില്‍ ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും ശനി അനുഗ്രഹമായി മാറുന്നതിനും വേണ്ടി നമുക്ക് ഭഗവാന് ചില കാര്യങ്ങള്‍ സമര്‍പ്പിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

കുവളത്തിലകള് സമര്‍പ്പിക്കാം
ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് കൂവളത്തിലകള്‍. ഈ ഇലകള്‍ സമര്‍പ്പിക്കുന്നത് വഴി നിങ്ങളുടെ ജീവിത്തതിലെ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാതെ ഈ ദിനം ഐശ്വര്യവും സമാധാനവും സമ്പത്തും ഭഗവാന് നല്കുന്നു. അതോടൊപ്പം തന്നെ ശനിയുടെ ഏറെ കഠിനമായ ദോഷങ്ങളേയും ഭഗവാന് ഇതിലൂടെ നുള്ളിയെടുക്കുന്നു. മൂന്ന് ഇതളുകളുള്ള കൂവളത്തില സമര്‍പ്പിക്കുന്നത് സൃഷ്ടി, സംരക്ഷണം, നാശം എന്നീ ത്രിത്വങ്ങളെയാണ് സൂചിപ്പിക്കുന്നത്..
പാല്, തേന്‍, വെള്ളം
മഹാശിവരാത്രി ദിനത്തില്‍ ഭഗവാന് ധാര നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളില്‍ ഒന്നാണ് ധാര. അതുകൊണ്ട് തന്നെ ഭഗവാന്റെ അനുഗ്രഹം നിങ്ങളില്‍ ചൊരിയുന്നു. പാല്, തേന്‍, വെള്ളം എന്നിവ കൊണ്ട് ധാര നടത്തുന്നത് വഴി നിങ്ങളില്‍ നിലനില്ക്കുന് ഏഴര ശനിയെന്ന ദോഷത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഭഗവാന് പ്രദാനം ചെയ്യുകയും ചെയ്യുന്നു.
രുദ്രാക്ഷമാല
ശിവരാത്രി ദിനത്തില്‍ ഭഗവാന് ഏറെ പ്രിയപ്പെട്ട പവിത്രമായ സമര്‍പ്പണമാണ് രുദ്രാക്ഷം. ഈ സമയത്ത് മാല ഭഗവാന് സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ രുദ്രാക്ഷ മാല ധരിക്കുകയോ ചെയ്യുന്നത് എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കണ്ടകശനിയും ഏഴരശനിയും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് എന്നന്നേക്കും മോചനം നേടുന്നതിന് ഭഗവാന് അനുഗ്രഹിക്കുകയും ചെയ്യുന്നു. ഭഗവാന്റെ സംരക്ഷണ വലയം എന്നെന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും.
തേനും നെയ്യും
തേനും നെയ്യും ചേര്‍ന്ന മിശ്രിതം ഭഗവാന് സമര്‍പ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുന്നു. ഇവ നിങ്ങളിലേക്ക് പോസിറ്റീവ് ഊര്‍ജ്ജത്തെ കൊണ്ട് വരുകയും കണ്ടകശനിയുടേയും ഏഴരശനിയുടേയും ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തെ ഭഗവാന് ശുദ്ധീകരിക്കും എന്നാണ് ഈ സമര്‍പ്പണങ്ങളിലൂടെ അര്‍ത്ഥമാക്കുന്നത്. ഇത് വഴി ജീവിതത്തില്‍ ശനിയുടെ ദോഷങ്ങളെ പൂര്‍ണമായും ഒഴിവാക്കാം.
മഹാ മൃത്യുഞ്ജയ മന്ത്രം ജപിക്കുക
മഹാ മൃത്യുഞ്ജയ മന്ത്രം ഭഗവാന് മുന്നില്‍ ജപിക്കുന്നത് വഴി അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏഴരശനിയുടെ പ്രതികൂല ഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ശനിയുടെ ദോഷശക്തിയെ നിര്‍വ്വീര്യമാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഭഗവാന് നിങ്ങള്‍ക്ക് ചുറ്റും ഒരു സംരക്ഷണ വലയം തീര്‍ക്കുകയും അതില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയ്ക്കുകയും ചെയ്യും.
വിളക്കുകള്‍ കൊളുത്തുക
മഹാശിവരാത്രി ദിനത്തില്‍ വിളക്കുകള്‍ കൊളുത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും ഒരിക്കലും ഒഴിവാക്കരുത്. ഈ ദിനത്തില്‍ ഐശ്വര്യത്തോടെ വിളക്കുകള്‍ കൊളുത്തുന്നത് അറിവിനും സന്തോഷത്തിനും ഉള്ള വഴി തുറക്കുകയാണ് ചെയ്യുന്നത്. കൂടാതെ ശിവന്റെ എല്ലാ അനുഗ്രഹവും ഇവരില്‍ തെളിയുന്നു. ശനിയുടേ അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള തുടക്കമാണ് ഇതിലൂടെ ലഭിക്കുന്നത്. എല്ലാ ദോഷങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ശിവഭഗവാന് ഈ ദിനത്തില്‍ സഹായിക്കും.



Click it and Unblock the Notifications
