Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
മഹാശിവരാത്രി 2025: ഇവര്‍ ശിവരാത്രി വ്രതം അനുഷ്ഠിക്കരുത്, കാരണം ഇത്
Maha Shivratri 2025: എല്ലാ വര്‍ഷവും ഫാല്ഗണ കൃഷ്ണ പക്ഷത്തിലെ ചതുര്ദശി ദിനത്തിലാണ് മഹാശിവരാത്രി ആഘോഷിച്ച് വരുന്നത്. കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയിലാണ് പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നത്. എന്നാല്‍, പ്രതിമാസശിവരാത്രിയേക്കാള് ഏറ്റവും കൂടുതൽ, ശിവപ്രീതി ലഭിക്കുന്നതും മഹാശിവരാത്രി ദിവസമാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഭഗവാന് ശിവന് കാളകൂട വിഷം കഴിച്ച ദിവസമാണ് ശിവരാത്രി എന്നും, ശിവനും പാര്‍വതിയും കണ്ടുമുട്ടിയ ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നും, ആയിരം സൂര്യന്മാര്ക്ക് തുല്യ ശക്തിയുള്ള ശിവ ലിംഗരൂപത്തില്‍ മഹാദേവന് പ്രത്യക്ഷപ്പെട്ട ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത് എന്നിങ്ങനെ നിരവധി കഥകള്‍ പറയപ്പെടുന്നു.

മഹാശിവരാത്രി ദിവസം വ്രതമെടുത്താല്‍ സര്‍വ്വ പാപങ്ങളും അകലുമെന്നാണ് വിശ്വാസം. മരിച്ചു പോയ പൃതൃക്കളുടെ ആത്മശാന്തിക്കായി ശിവരാത്രി ദിവസം ഒരിക്കലും എടുക്കാറുണ്ട്. എന്നാല്‍, ശിവരാത്രി ദിവസം ചില വ്യക്തികള്‍ വ്രതം അനുഷ്ഠിക്കാന്‍ പാടില്ല. അതിന്റെ കാരണം ഇതാണ്.
ആചരിക്കാന്‍ പാടില്ലാത്തവര്‍
ഒരു വ്യക്തിയെ പാപങ്ങളില്‍ നിന്നും മോചിതനാക്കാന്‍ ശിവരാത്രി ദിവസം വ്രതം അനുഷ്ഠിക്കാന്‍ സാധിക്കുന്നതാണ്. പഞ്ചാക്ഷരി മന്ത്രം ജപിച്ച്, ശിവരാത്രി വ്രതം അനുഷ്ഠിച്ചാല്‍ മഹാദേവന്റെ അുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം. കൂടാതെ, ഒരിക്കല്‍ എടുത്ത്, പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ചാല്‍, പിതൃക്കളുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതാണ്. എന്നാല്‍, ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കാന്‍ പാടില്ലാത്ത ചില വ്യക്തികളെക്കുറിച്ച് ശിവപുരാണത്തില്‍ പറയുന്നുണ്ട്. ഗര്‍ഭിണികളും, പ്രായമായവരും വ്രതം അനുഷ്ഠിക്കരുത്. കാരണം, ശിവരാത്രി ദിവസം, അരിയാഹാരം ഒഴിവാക്കി, സമീകൃത ആഹാരം കഴിച്ചാണ് വ്രതം അനുഷ്ഠിക്കേണ്ടത്. എന്നാല്‍, ഈ രീതിയില്‍ ഗര്‍ഭിണികളും, പ്രായമായവും വ്രതം അനുഷ്ഠിച്ചാല്‍, ഇത് ഇവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ്. അതുപോലെ, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ശിവരാത്രി വ്രതം അനുഷ്ഠിക്കാന്‍ പാടുള്ളതല്ല.
വ്രതം അനുഷ്ഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രണ്ട് രീതിയില്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ ഉണ്ട്. ചിലര്‍ ശിവരാത്രിയുടെ തലേദിവസം വ്രതം അനുഷ്ഠിക്കും. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനായി ശിവരാത്രി ദിവസം വ്രതം അനുഷ്ഠിച്ച് രാത്രി 12 ണിയ്ക്ക് ശേഷം ബലി അര്‍പ്പിക്കുന്നവരും ഉണ്ട്. ശിവരാത്രി വ്രതം അനുഷ്ഠിക്കുമ്പോള്‍ സമീകൃത ആഹാരങ്ങള്‍ ഉള്‍പ്പെടുത്തി വ്രതം അനുഷ്ഠിക്കുന്നതാണ് നല്ലത്. പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. വളരെ എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, വളരെ വേഗത്തില്‍ വിശപ്പ് അനുഭവപ്പെടാത്ത ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. ഇതിനായി പഴം പച്ചക്കറികള്‍ ചേര്‍ത്ത ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്. പച്ചക്കറികളില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ദഹനം നടക്കും, ഒപ്പം വിശപ്പ് അമിതമായി അനുഭവപ്പെടുകയും ഇല്ല. ശരിയായ വിധത്തില്‍ വെള്ളം കുടിക്കുക. ക്ഷീണം അകറ്റാന്‍ നാരങ്ങ വെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കാവുന്നതാണ്. രാവിലെ കുളിച്ചതിന് ശേഷം മാത്രം ആഹാരം കഴിക്കുക. അമ്പലത്തില്‍ പോവുക. വൃത്തിയുള്ള വസ്ത്രം ധരിക്കാനും ശ്രദ്ധിക്കുക. പാല്, പനിനീര്, ചന്ദനക്കുടം, തൈര്, തേന്‍, നെയ്യ്, പഞ്ചസ്സാര, കൂവളത്തിന്റെ ഇലകള്‍, ഭസ്മം എന്നിവ കൊണ്ട് ശിവ പൂജ ചെയ്യുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications