Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശിവരാത്രിയില്‍ ഈ 3 ചെടി വീട്ടിലെത്തിക്കൂ: വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും
Maha Shivratri 2025: ശിവരാത്രി ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം. ഈ വര്‍ഷത്തെ ശിവരാത്രി വരുന്നത് ഫെബ്രുവരി 26-നാണ്. എല്ലാ വര്‍ഷവും കൃഷ്ണ പക്ഷത്തിലെ ചതുര്ദശി തിഥിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. മഹാദേവനെ ആരാധിക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനില്ക്കുന്നു എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നത് എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു. ഭഗവാന്റെ അനുഗ്രഹമാണ് പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് കാരണം എന്നാണ് വിശ്വാസം.
ഈ ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹം ജീവിതത്തില്‍ ലഭിക്കുന്നതിനും ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കി ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നതിന് വേണ്ടി ശിവലിംഗത്തില്‍ രുദ്രാഭിഷേകം നടത്തുന്നത് നല്ലതാണ്. ഈ ദിനത്തില്‍ ചില പ്രത്യേക ചെടികള്‍ വീട്ടില്‍ കൊണ്ട് വരുന്നതും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും വെച്ചടി വെച്ചടി കയറ്റവും കൊണ്ട് വരുന്നു.

കൂവളം
കൂവളം മഹാശിവരാത്രി ദിനത്തില്‍ വീട്ടിലേക്ക് കൊണ്ട് വരുന്നത് ഐശ്വര്യദായകമാണ് എന്നാണ് വിശ്വാസം. മാത്രമല്ല ശിവന് വളരെയധികം പ്രിയപ്പെട്ട ഈ ചെടി വീട്ടില്‍ കൊണ്ട് വരുന്നത് വഴി ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം നിലനില്ക്കുന്നു. ഇതെല്ലാം തന്നെ നിങ്ങള്‍ക്ക് അനുഗ്രഹവും സന്തോഷവും സമൃദ്ധിയും നിറയ്ക്കും എന്നാണ് വിശ്വാസം. അത് മാത്രമല്ല നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിനും പലപ്പോഴും കൂവളം സഹായിക്കുന്നു. ഈ ചെടി നടുന്നത് വഴി അത് ശിവനെ പ്രസാദിപ്പിക്കുകയും ഭഗവാന് നിങ്ങളില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മഹാശിവരാത്രി ദിനത്തില്‍ നിങ്ങള്‍ക്ക് ഐശ്വര്യം നിറയ്ക്കുന്ന ഒരു ചെടി തന്നെയാണ് കൂവളം.
ധുര്ധുരം (ഉമ്മം)
ഉമ്മം അഥവാ ധുര്ധുരം എന്ന ചെടി എന്തുകൊണ്ടും മികച്ചതാണ്. ഇത് ശിവരാത്രി ദിനത്തില്‍ വീട്ടിലേക്ക് കൊണ്ട് വരുന്നത് ഐശ്വര്യദായകമായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് ശിവന്റെ അനുഗ്രഹം ഈ ചെടിയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എന്നെന്നും നിലനില്ക്കുന്നു. മുള്ളുള്ള ചെടികള്‍ വീട്ടില്‍ കൊണ്ട് വരുന്നത് നല്ലതല്ലെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ശിവന്റെ പ്രിയപ്പെട്ട ചെടിയാണ് ഉമ്മം. ഇത് വീട്ടില്‍ കൊണ്ട് വരുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. ഈ ചെടി വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടിലേക്ക് സന്തോഷവും സമൃദ്ധിയും ആകര്‍ഷിക്കും. കൂടാതെ ദുരന്തങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. മഹാശിവരാത്രി ദിനം ഭഗവാന് അനുഗ്രഹാശിസ്സുകളും നിങ്ങള്‍ക്ക് ചൊരിയുന്നു.
മുല്ല
മുല്ല ഭഗവാന് ഏറെ പ്രിയപ്പെട്ട ചെടിയായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് മഹാശിവരാത്രി ദിനത്തില്‍ പാര്‍വ്വതി സമേതനായ ഭഗവാന് ഈ പുഷ്പം സമ്മാനിക്കുന്നത് ഭഗവാന് നിങ്ങള്‍ക്ക് ഐശ്വര്യം നല്കുന്നു എന്നാണ് വിശ്വാസം. പാര്‍വ്വതി ദേവിക്ക് ഏറെ പ്രിയപ്പെട്ടതായതിനാല്‍ ശിവരാത്രി ദിനം ഈ ചെടി നടുന്നത് ഐശ്വര്യമായി കണക്കാക്കുന്നത്. അത് മാത്രമല്ല പാര്‍വ്വതി ദേവിയുടെ അനുഗ്രഹവും ഇവരില്‍ നിറയുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം അവസാനിക്കുകയും പാര്‍വ്വതി സമേതനായ ഭഗവാന് ആയുസ്സും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ആരോഗ്യവും സമ്പത്തും എല്ലാം പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ മൂന്ന് ചെടികളും നിങ്ങള്‍ക്ക് ശിവരാത്രി ദിനത്തില്‍ വീട്ടില്‍ കൊണ്ട് വരാവുന്നതാണ്.



Click it and Unblock the Notifications
