Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഏത് തടസ്സവും ചാടിക്കടക്കും, വിശേഷ കഴിവുകള്‍; ജന്മനാ പരമശിവന്റെ അനുഗ്രഹമുള്ള രാശിക്കാര്‍
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങളും നക്ഷത്രങ്ങളളും മനുഷ്യന്റെ രാശിചിഹ്നങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഗ്രഹങ്ങളുടെ സ്ഥാനത്തിന്റെ ഫലം നമ്മുടെ ജാതകത്തില്‍ എപ്പോഴും നിലനില്ക്കുന്നു. ഈ രാശിക്കാരോട് ഗ്രഹങ്ങളും രാശികളും മാത്രമല്ല, ആരാധിക്കപ്പെടുന്ന ദൈവങ്ങളും കരുണ കാണിക്കുന്നു. ശിവരാത്രിയുടെ പുണ്യദിനം വരവായി. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയിലാണ് ഓരോ വര്‍ഷവും മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസമാണ് ശിവന്റെയും പാര്‍വതി ദേവിയുടെയും വിവാഹം നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ എല്ലാ വര്‍ഷവും ശിവഭക്തര്‍ ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് 8ന് വെള്ളിയാഴ്ചയാണ് മഹാശിവരാത്രി.
ഈ ദിവസം ഭക്തര്‍ വ്രതമെടുക്കുകയും പരമേശ്വരനെ ആരാധിക്കുകയും ചെയ്യുന്നു. ഈ ദിവസം യഥാവിധി ശിവനെ പൂജിച്ചാല്‍ വിശേഷാല്‍ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ശിവന്റെ അനുഗ്രഹത്താല്‍ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു. പരമേശ്വരന് തന്റെ എല്ലാ ഭക്തരുടെയും ബുദ്ധിമുട്ടുകള്‍ നീക്കുന്നുണ്ടെങ്കിലും, ജ്യോതിഷത്തില്‍ ശിവന്റെ പ്രത്യേക അനുഗ്രഹമുള്ള ചില രാശികളെക്കുറിച്ച് പറയുന്നുണ്ട്. ഈ രാശിക്കാര്‍ക്ക് സദാസമയവും പരമേശ്വരന്റെ കടാക്ഷം നിലനില്ക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
രാശിചക്രത്തിന്റെ ആദ്യ ചിഹ്നമാണ് മേടം. മേടത്തിന്റെ ഭരണഗ്രഹം ചൊവ്വയാണ്. പരമേശ്വരന് വളരെ പ്രിയപ്പെട്ട രാശിചിഹ്നമാണ് മേടം. ഈ രാശിക്കാരില്‍ ഭഗവാന് ശിവന്റെ അനുഗ്രഹം എപ്പോഴും നിലനില്ക്കുന്നു. ശിവന്റെ അനുഗ്രഹത്താല്‍ മേടം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനില്ക്കുന്നു. ഈ രാശിചക്രത്തിലെ ആളുകള്‍ ശിവനെ പ്രീതിപ്പെടുത്താന്‍ തിങ്കളാഴ്ച ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തണം.
ശിവന്റെ അനുഗ്രഹത്താല്‍ മേടം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും എപ്പോഴും പുരോഗതി ഉണ്ടായിരിക്കും. കഠിനമായ ഏത് ജോലിയായാലും, പരമേശ്വരന്റെ കൃപയാല്‍ മേടം രാശിക്കാര്‍ അതില്‍ വിജയം കാണും. കാരണം അവരില്‍ ഭഗവാന് ശിവന്റെ പ്രത്യേക അനുഗ്രഹമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ശിവനെ കൂടുതല്‍ പ്രസാദിപ്പിക്കാന്‍, ശിവരാത്രി വേളയില്‍ മേടം രാശിചക്രത്തിലെ ആളുകള്‍ തീര്‍ച്ചയായും ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിച്ച് 'ഓം നമ ശിവായ' മന്ത്രം ചൊല്ലണം. മേടം രാശിക്കാര്‍ തിങ്കളാഴ്ച ദിവസങ്ങളില്‍ യഥാവിധി ശിവനെ പൂജിക്കുകയും ശിവലിംഗത്തില്‍ ജലം അഭിഷേകം ചെയ്യുകയും ചെയ്താല്‍ ജീവിതത്തിലെ എല്ലാ വിഷമതകളും മാറുമെന്നാണ് വിശ്വാസം.
വൃശ്ചികം
ജ്യോതിഷ പ്രകാരം വൃശ്ചിക രാശിയുടെ അധിപന് ചൊവ്വയാണ്. കൂടാതെ ഈ രാശിക്കാര്‍ക്ക് ശിവന്റെ പ്രത്യേക അനുഗ്രഹവുമുണ്ട്. ഈ രാശിക്കാര്‍ എല്ലാ തിങ്കളാഴ്ചയും ശിവലിംഗത്തിന് ഒരു കലം വെള്ളം സമര്‍പ്പിച്ചാല്‍ പരമേശ്വരന്റെ അനുഗ്രഹത്താല്‍ അവരുടെ എല്ലാ കഷ്ടപ്പാടുകളും മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, എല്ലാത്തരം ഭയത്തില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു.
മകരം
മകരം രാശിക്കാരുടെ പ്രഭു ശനിദേവനാണ്. ശിവന്റെ പ്രിയപ്പെട്ട രാശിചിഹ്നങ്ങളില്‍ ഒന്നാണ് മകരം. ഈ രാശിയുടെ അധിപന് ശിവഭക്തനായ ശനിദേവനാണ്. അതിനാല്‍, മകരം രാശിക്കാര്‍ക്ക് ശിവന്റെ പ്രത്യേക അനുഗ്രഹമുണ്ട്. ഈ രാശിചക്രത്തിലെ ആളുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വിപത്ത് ഉണ്ടാകുമ്പോഴെല്ലാം, പരമശിവന്റെ കൃപയാല്‍ മുന്നില്‍ വരുന്ന തടസങ്ങളെല്ലാം കുറയുന്നു. ശിവരാത്രി വേളയില്‍ മകരം രാശിചക്രത്തിലെ ആളുകള്‍ ശിവനെ ആരാധിക്കുന്നത് കൂടുതല്‍ നല്ല ഫലങ്ങള്‍ നല്‍കും.
മകരം രാശിക്കാര്‍ തിങ്കളാഴ്ച ശിവലിംഗത്തിന് കൂവള ഇലയും ഗംഗാജലവും പശുവിന് പാലും സമര്‍പ്പിച്ചാല്‍ എല്ലാ കഷ്ടപ്പാടുകളും മാറുമെന്നാണ് വിശ്വാസം. എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. മകരം രാശിചക്രത്തിലെ ആളുകള്‍ക്ക് ശിവാരാധന വളരെ പ്രയോജനകരവും ശുഭകരവുമാണ്. ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുന്നതിനു പുറമേ, മകരം രാശിക്കാര്‍ ശിവന് കൂവള ഇലകളും അര്‍പ്പിക്കണം. ആരാധന നടത്തുമ്പോള്‍ മഹാമൃത്യുഞ്ജയ മന്ത്രവും ചൊല്ലണം. മകരം രാശിക്കാര്‍ക്ക് ഭാഗ്യം വാരിക്കോരി നല്കാന് കെല്‍പ്പുള്ള ദേവനാണ് പരമേശ്വരന്.
കുംഭം
മകരം, കുംഭം എന്നീ രാശിക്കാരുടെ അധിപനാണ് ശനി. രണ്ട് രാശിചിഹ്നങ്ങളുടെ അധിപനായി ശനിദേവനെ കണക്കാക്കപ്പെടുന്നു. ഈ രാശിചിഹ്നത്തില്‍ ശിവന്റെ കൃപ എപ്പോഴും നിലനില്ക്കുന്നു. ശനി ഭഗവാന്റെ പ്രത്യേക അനുഗ്രഹത്തോടൊപ്പം ഈ രാശിക്കാര്‍ക്കും പരമശിവന്റെ അനുഗ്രഹം ലഭിക്കാന്‍ കാരണം ഇതാണ്. കുംഭം രാശിക്കാര്‍ ശിവനെ ആരാധിച്ചാല്‍ അവര്‍ക്ക് എളുപ്പത്തില്‍ ഭഗവാനെ പ്രസാദിപ്പിക്കാനാകും. കുംഭം രാശിക്കാര്‍ ശിവലിംഗത്തില്‍ ജലം അര്‍പ്പിച്ചാല്‍ ശിവന്റെ അനുഗ്രഹം പെട്ടെന്ന് ലഭിക്കും. ഓം നമ ശിവായ മന്ത്രം ചൊല്ലുന്നത് എല്ലാത്തരം പ്രശ്നങ്ങളും നീക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
