Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
Maha Shivratri 2024: സമ്പല്‍ സമൃദ്ധി ഈ രാശിക്കാര്‍ക്ക് ശിവരാത്രി ഫലം: മഹാദുരിതത്തിനവസാനം
ശിവരാത്രി ദിനത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഭഗവാന്റെ അനുഗ്രഹത്തിനായി ലോകമെങ്ങും പ്രാര്‍ത്ഥിക്കുന്ന പ്രത്യേക ദിനമാണ് ശിവരാത്രി. കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 8-നാണ് ശിവരാത്രി ദിനം വരുന്നത്. ഇത് കൂടാതെ പല വിധത്തിലുള്ള യോഗങ്ങളും ഈ ദിനത്തില്‍ രൂപപ്പെടുന്നുണ്ട്. സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം, ശിവയോഗം, സിദ്ധിയോഗം എന്നിവയാണ് ഇതില്‍ പ്രധാനം.
ഇതുകൂടാതെ കുംഭത്തില്‍ സൂര്യന്, ശനി, ബുധന്‍ എന്നിവയുടെ സംയോജനം ഉണ്ടാകും. ഇതെല്ലാം തന്നെ നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഗ്രഹദോഷ ഫലങ്ങളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് ശിവരാത്രി ദിനത്തില്‍ സാധിക്കുന്നു. എന്നാല്‍ അതിനായി ഏതൊക്കെ രാശിക്കാര്‍ ഏതൊക്കെ തരത്തിലാണ് പരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

മേടം ഇടവം
മേടം രാശിക്കാരുടെ അധിപന് ചൊവ്വയാണ്. നിങ്ങളുടെ ദോഷങ്ങള്‍ അകറ്റുന്നതിന് വേണ്ടി നമുക്ക മഹാശിവരാത്രി ദിനത്തില്‍ ശിവലിംഗത്തിന് പാലും ഇളനീരും സമര്‍പ്പിക്കുക. കര്‍പ്പൂരം കൊണ്ട് ശിവ ആരതി നടത്തി ശിവാഷ്ടകം ചൊല്ലുക.
ഇടവം രാശിക്കാരെങ്കില്‍ ഇവരുടെ അധിപന് ശുക്രനാണ്. ഇവര്‍ ദോഷ പരിഹാരത്തിനും ഐശ്വര്യത്തിനും വേണ്ടി കരിമ്പ് നീര് കൊണ്ട് അഭിഷേകം ചെയ്യുക. സുഗന്ധദ്രവ്യങ്ങള്‍, ചന്ദനം എന്നിവ കൊണ്ട് ആരതി സമര്‍പ്പിക്കാവുന്നതാണ്.
മിഥുനം കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് ശിവക്ഷേത്രത്തില്‍ കുങ്കുമം, ചന്ദനം എന്നിവ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. ഇതിന് ശേഷം ശിവ സ്തുതികള്‍ ചൊല്ലുകയും ആരതി നടത്തുകയും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നു.
ചന്ദ്രന് ആണ് കര്‍ക്കിടകം രാശിക്കാരുടെ നാഥന്. ഈ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ദോഷങ്ങള്‍
ശിവരാത്രിയോട് അനുബന്ധിച്ച് ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവലിംഗത്തിന് പാലും വെള്ളവും കൊണ്ട് ധാര സമര്‍പ്പിക്കണം. കൂടാതെ അഷ്ടഗന്ധവും ചന്ദനവും സമര്‍പ്പിക്കുക. ശിവന് വെളുത്ത മധുരപലഹാരങ്ങള്‍ നല്‍കുന്നതും നല്ലതാണ്.
ചിങ്ങം, കന്നി
ചിങ്ങം രാശിയുടെ നാഥന് സൂര്യനാണ്. അതിനാല്‍ ചിങ്ങം രാശിക്കാര്‍ മഹാശിവരാത്രി തിഥിയില്‍ ശിവനെ പഴച്ചാറ് കൊണ്ട് വേണം അഭിഷേകം ചെയ്യുന്നതിന്. ഇതുകൂടാതെ, ശിവലിംഗത്തിന് ഇളനീര് ധാരയും സമര്‍പ്പിക്കേണ്ടതാണ്. ഇതെല്ലാം എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കന്നി രാശിയുടെ അധിപന് ബുധനാണ്. മഹാശിവരാത്രി ദിനത്തില്‍ കന്നി രാശിക്കാര്‍ കൂവളത്തില കൊണ്ട് ഭഗവാനെ ആരാധിക്കണം. ഈ ദിനത്തില്‍ അനുകൂല ഫലം പ്രദാനം ചെയ്യുന്നതിന് ഈ പരിഹാരം നിങ്ങളെ സഹായിക്കുന്നു. പൂജയുടെ അവസാനം, ഓം നമഃ ശിവായ മന്ത്രം 108 തവണ ജപിക്കുക.
തുലാം, വൃശ്ചികം
തുലാം രാശിയുടെ അധിപനാണ് ശുക്രന്. ശുക്രന്റെ അനുഗ്രഹം ജീവിതത്തില്‍ നിലനില്ക്കുന്നതിനും ജീവിതത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും കറുത്ത എള്ളും വെള്ളവും കൊണ്ട് ഭഗവാന് ധാര നടത്താവുന്നതാണ്. അതിനു ശേഷം മഹാമൃത്യുഞ്ജയ് മന്ത്രം ജപിച്ച് നെയ് വിളക്ക് സമര്‍പ്പിക്കണം.
വൃശ്ചികം രാശിക്കാര്‍ക്കും അവരുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി തേനും നെയ്യും കൊണ്ട് അഭിഷേകം നടത്താവുന്നതാണ്. കൂടാതെ ചുവന്ന നിറത്തിലുള്ള പൂക്കള്‍ ഭഗവാന് സമര്‍പ്പിക്കാം. ചൊവ്വയാണ് ഇവരുടെ അധിപന്. അതുകൊണ്ട് തന്നെ കഠിന ദോഷം നീക്കുന്നതിന് വേണ്ടി ഭഗവാനെ ആരാധിക്കാവുന്നതോടൊപ്പം തന്നെ പഞ്ചാക്ഷരി മന്ത്രവും ജപിക്കാവുന്നതാണ്.
ധനു മകരം
ധനുരാശിക്കാരുടെ അധിപന് വ്യാഴമാണ്. എല്ലാ വിധത്തിലുള്ള ദോഷ പരിഹാരത്തിനും വേണ്ടി ജീവിതത്തില്‍ ശിവരാത്രി ദിനത്തില്‍ വെളുത്ത എള്ള് ഭഗവാന് അഭിഷേകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കണം. കൂടാതെ മഞ്ഞ നിറത്തിലുള്ള പൂക്കള്‍ കൊണ്ട് ഭഗവാനെ ആരാധിക്കുന്നതും എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു.
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ശിവരാത്രി ദിനത്തില്‍ ഉണ്ടാവുന്നു. ഓം അര്‍ദ്ധനാരീശ്വരായ നമഃ മന്ത്രം 108 തവണ ജപിക്കുക. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ശനിയാണ് ഇവരെ ഭരിക്കുന്നത്. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഇവര്‍ക്ക് ഇതിലൂടെ ലഭിക്കുന്നു.
കുംഭം, മീനം
കുംഭം രാശിക്കാരെ ഭരിക്കുന്നത് ശനിയാണ്. എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഭഗവാന് ഈ ദിനത്തില്‍ ഇളനീര് കൊണ്ട് അഭിഷേകം ചെയ്യാവുന്നതാണ്. എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. മീനം രാശിക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളമുണ്ടാവുന്ന ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഓം നമഃ ശിവായ എന്ന മന്ത്രം 108 തവണ ജപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
