Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
300 വര്‍ഷങ്ങള്‍ക്ക് ശേഷം മഹാശിവരാത്രിയില്‍ അപൂര്‍വ യോഗങ്ങള്‍; ഭഗവാന്റെ ആനുഗ്രഹം
ഹിന്ദുമതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് മഹാശിവരാത്രി. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയിലാണ് ശിവരാത്രി വരുന്നത്. ഈ ദിവസമാണ് പാര്‍വതിയും പരമശിവനും വിവാഹിതരായതെന്നാണ് വിശ്വാസം. മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പരമേശ്വരന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നുവെന്ന് പറയുന്നു. ഈ ദിവസം ഭോലേനാഥ് ശിവലിംഗത്തില്‍ കുടികൊള്ളുന്നു. മഹാശിവരാത്രിയില്‍ ആചാരപ്രകാരം മഹാദേവനെ ആരാധിക്കുന്നവര്‍ക്ക് അവരുടെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുകയും ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം മഹാശിവരാത്രി വരുന്നത് മാര്‍ച്ച് 8നാണ്.
ജ്യോതിഷപ്രകാരം, ഈ വര്‍ഷം മഹാശിവരാത്രിയില്‍ 300 വര്‍ഷങ്ങള്‍ക്ക് ശേഷം ശിവയോഗവുമായി സര്‍വാര്‍ത്ത സിദ്ധയോഗത്തിന്റെ അപൂര്‍വ സംയോജനം രൂപപ്പെടുന്നു. ഇതുമാത്രമല്ല, മഹാശിവരാത്രി നാളില്‍ ശുക്രപ്രദോഷ വ്രതവും വരുന്നു. മഹാശിവരാത്രിയില്‍ വരുന്ന അപൂര്‍വ യോഗങ്ങളെക്കുറിച്ചും പൂജയ്ക്കുള്ള ശുഭ സമയത്തെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

300 വര്‍ഷങ്ങള്‍ക്ക് ശേഷം മഹാശിവരാത്രിയില്‍ അപൂര്‍വയോഗം
ജ്യോതിഷപ്രകാരം, 300 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മാര്‍ച്ച് 8 ന് മഹാശിവരാത്രി ദിനത്തില്‍ ചില ശുഭയോഗങ്ങള്‍ രൂപപ്പെടുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്ന സര്‍വാര്‍ത്ത സിദ്ധി യോഗവും ധ്യാനത്തിനും മന്ത്രോച്ചാരണത്തിനും ഏറ്റവും ഉത്തമമായ ശിവയോഗത്തിന്റെയും അപൂര്‍വ സംയോജനമാണ് രൂപപ്പെടുന്നത്. മഹാശിവരാത്രി ദിവസം മുഴുവന്‍ ശിവയോഗം നിലനില്ക്കും. മഹാശിവരാത്രി ദിനത്തില്‍ രാവിലെ 06:38 മുതല്‍ 10:41 വരെ സര്‍വാര്‍ത്ത സിദ്ധി യോഗവും സൂര്യോദയം മുതല്‍ 12:46 വരെ ശിവയോഗവും നടക്കും.
ജ്യോതിഷ കലണ്ടറിന്റെ അടിസ്ഥാനത്തില്‍, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശിയില് വരുന്ന മഹാശിവരാത്രി സര്‍വാര്‍ത്ത സിദ്ധി യോഗത്തില്‍ വരുന്നതിനാല്‍ ഏറ്റവും ശുഭകരമായി കണക്കാക്കുന്നു. ഈ ദിവസം ശിവാരാധനയ്ക്കായി സര്‍വാര്‍ത്ത സിദ്ധി യോഗത്തോടൊപ്പം ശിവയോഗവും ശ്രാവണ നക്ഷത്രവും ചേര്‍ന്ന ഒരു അത്ഭുതകരമായ സംയോജനവും രൂപപ്പെടുന്നു. മഹാശിവരാത്രി വ്രതം മാര്‍ച്ച് 9ന് സിദ്ധിയോഗത്തില് സമാപിക്കും. ഈ ശുഭ മുഹൂര്‍ത്തങ്ങളില്‍ മഹാശിവരാത്രി വരുന്നതിനാല്‍, ശിവാരാധന ചെയ്യുന്ന ഭക്തര്‍ക്ക് ഇരട്ടി നേട്ടങ്ങള്‍ ലഭിക്കും.
ശിവയോഗം
ശിവയോഗത്തിലെ ശുഭ സമയത്ത് ഭോലേനാഥിനെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് പരമേശ്വരന്റെ അനുഗ്രഹം ലഭിക്കും. ഗൃഹത്തില്‍ മംഗളകരമായ ജോലികള്‍ നടത്താനും ഈ യോഗം ഉത്തമമാണ്.
സിദ്ധ യോഗം
തടസ്സങ്ങള്‍ നീക്കുന്ന ഗണപതിയുമായി ബന്ധപ്പെട്ടതാണ് സിദ്ധയോഗം. ഈ യോഗത്തില്‍ വിഘ്നേശ്വരനെ ആരാധിക്കുന്നതിലൂടെ ഒരാള്‍ ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും വിജയം നേടാന്‍ സാധിക്കുുന്നു. ഈ മഹൂര്‍ത്തത്തില്‍ ചെയ്യുന്ന ജോലികള്‍ നിങ്ങള്‍ക്ക് ഐശ്വര്യം നല്കുന്നു.
തിരുവോണം നക്ഷത്രം
ശ്രാവണ നക്ഷത്രത്തിന്റെ അതായത് തിരുവോണം നക്ഷത്രത്തിന്റെ അധിപനാണ് ശനി ദേവന്. ശ്രാവണ നക്ഷത്രത്തില്‍ ഏത് ജോലി ചെയ്താലും അതിന്റെ ഫലങ്ങള്‍ എപ്പോഴും ശുഭകരമായിരിക്കും. ശിവന്റെ പ്രിയപ്പെട്ട മാസമായ ശ്രാവണം ആരംഭിക്കുന്നത് ശ്രാവണ നക്ഷത്രത്തിലെ പൗര്‍ണ്ണമി നാളിലാണ്. അതിനാല്‍ ഈ ദിവസം ആരാധന നടത്താനും പുതിയ ജോലികള്‍ ആരംഭിക്കാനും ശുഭകരമാണ്.
ശുക്ര പ്രദോഷവും മഹാശിവരാത്രിയും ഒരുമിച്ച്
ഇത്തവണ മഹാശിവരാത്രിയും ശുക്രപ്രദോഷ വ്രതവും ഒരേ ദിവസമാണ്. ശുക്ര പ്രദോഷത്തില്‍ വരുന്ന മഹാശിവരാത്രി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ശുഭവേളയില്‍ ഭഗവാനെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും നീങ്ങുന്നു. ശുക്രപ്രദോഷ വ്രതം നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും വിജയം കൊണ്ടുവരുന്നു. ശിവ-പാര്‍വതി ആരാധന കുടുംബത്തില്‍ ഐശ്വര്യം കൊണ്ടുവരും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ മാധുര്യവും സന്തോഷവും വര്‍ദ്ധിക്കുന്നു.
മഹാശിവരാത്രി 2024 ശുഭമുഹൂര്‍ത്തം
ഫാല്ഗുണ ചതുര്ദശി തിഥി ആരംഭം: മാര്‍ച്ച് 08, 09:57 PM
ഫാല്ഗുണ ചതുര്ദശി അവസാനിക്കുന്ന തീയതി: മാര്‍ച്ച് 9, വൈകുന്നേരം 06:17 ന്
മഹാശിവരാത്രി രാത്രി പൂജാസമയം: 12:07 am മുതല്‍ 12:56 am വരെ
മഹാശിവരാത്രി പ്രഭാത പൂജാസമയം: സൂര്യോദയ സമയം മുതല്‍



Click it and Unblock the Notifications
