Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മഹാവ്രതം എന്ന ശിവരാത്രി വ്രതം, ഇങ്ങനെ നോറ്റാല്‍ ശിവപ്രീതി ഇരട്ടി വേഗത്തില്‍
ഹിന്ദുമതത്തില്‍ ശിവരാത്രി വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം ഭക്തര്‍ പരമേശ്വരനെ പ്രീതിപ്പെടുത്താനായി വ്രതം നോല്‍ക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ശിവരാത്രി വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരിയായ രീതിയില്‍ വ്രതമെടുത്ത് ആരാധിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണമായ ഫലം ലഭിക്കുകയുള്ളൂ. നിങ്ങളും പരമശിവനെ പ്രീതിപ്പെടുത്താനായി ഈ ശിവരാത്രിയില്‍ വ്രതമെടുക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക.

ശിവരാത്രി വ്രതത്തിന്റെ ഗുണങ്ങള്‍
മഹാശിവരാത്രി വ്രതം വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് അവിവാഹിതരായ സ്ത്രീകള്‍ക്ക് ഈ വ്രതം വിശേഷമാണ്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വ്രതാനുഷ്ഠാനത്തിന്റെ ഫലം ഉടന്‍ ലഭിക്കുമെന്നും അവര്‍ക്ക് ആഗ്രഹിച്ച വരനെ ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. വിവാഹിതരായ സ്ത്രീകള്‍ ഈ ദിവസം വ്രതമനുഷ്ഠിച്ചാല്‍ അവര്‍ക്ക് ശാശ്വത ഭാഗ്യവും കുടുംബത്തില്‍ ഐശ്വര്യവും ഉണ്ടാകും.
ശിവരാത്രിയിലെ ഒരു ദിവസത്തെ വ്രതം കൊണ്ട് മാത്രം നിങ്ങള്‍ക്ക് വര്‍ഷം മുഴുവനും ശിവനെ പൂജിച്ചതിന്റെ ഫലം ലഭിക്കുന്നു. അതിനാല്‍ ശിവാനുഗ്രഹം ആഗ്രഹിക്കുന്ന ശിവഭക്തര്‍ ശിവരാത്രി ദിനത്തില്‍ വ്രതം അനുഷ്ഠിക്കണം. ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും രാത്രിയില്‍ വിശേഷാല്‍ ശിവനെ ആരാധിക്കുകയും വേണം. ശിവരാത്രിയുടെ ശുഭമുഹൂര്‍ത്തത്തിലാണ് ശിവന്റെയും പാര്‍വതിയുടെയും വിവാഹം നടന്നതെന്നാണ് വിശ്വാസം. ശിവരാത്രി വ്രതമെടുക്കുന്ന ഭക്തരുടെ സകല ദുരിതങ്ങളും സര്‍വ്വേശ്വരന്‍ അകറ്റുമെന്ന് വിശ്വസിക്കുന്നു. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാകുമെന്നാണ് വിശ്വാസം.
ശിവരാത്രി വ്രതം എടുക്കുന്ന വിധം
മഹാശിവരാത്രി വ്രതം ആരംഭിക്കുന്നത് ത്രയോദശി മുതലാണ്. ഈ ദിവസം മുതല്‍ വ്രതമെടുക്കുന്നവര്‍ സാത്വിക ഭക്ഷണം കഴിക്കണം. ചിലര്‍ ഈ ദിവസം മുതലാണ് ഉപവാസം തുടങ്ങുന്നത്. വ്രതമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശിവരാത്രിയുടെ തലേദിവസം വീട് കഴുകി വൃത്തിയാക്കണം. തലേന്നു രാത്രി അരിയാഹാരം പാടില്ല.
ശിവരാത്രി വ്രതം രണ്ടുരീതിയില്‍ എടുക്കാവുന്നതാണ്. പൂര്‍ണ ഉപവാസമായോ അല്ലെങ്കില്‍ ഒരിക്കലുപവാസമായോ വ്രതം അനുഷ്ടിക്കാം. ആരോഗ്യസ്ഥിതി അനുകൂലമായവര്‍ക്ക് പൂര്‍ണ ഉപവാസവും അല്ലാത്തവര്‍ക്ക് 'ഒരിക്കല്‍' വ്രതവും നോല്‍ക്കാവുന്നതാണ്. 'ഒരിക്കല്‍' വ്രതം നോല്‍ക്കുന്നവര്‍ക്ക് ഒരുനേരം അരിയാഹാരം കഴിക്കാം. അത് ശിവക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന നിവേദ്യമാകുന്നതാണ് ഏറ്റവും ഉത്തമം. വയര്‍ നിറയെ ഭക്ഷണം കഴിക്കാന്‍ പാടില്ല. രാത്രിയോ പകലോ ഉറക്കം പാടില്ല. വ്രതമെടുക്കുന്നവര്‍ പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കണം.
ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ശിവനെ ഭജിക്കുക. ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശതനാമ സ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. ശിവരാത്രി ദിനത്തില്‍ വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാവുന്നതാണ്. പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അതുവരെ ജലപാനം പാടില്ല. ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ശരീരവും മനസ്സും ശുദ്ധമാക്കി ഓം നമഃ ശിവായ എന്ന് പഞ്ചാക്ഷരീ മന്ത്രം ജപിച്ച് വ്രതം നോല്‍ക്കാവുന്നതാണ്. ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രദര്‍ശനം നടത്തി അവിടെ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം.
ശിവമന്ത്രം
മഹാശിവരാത്രി വ്രതാനുഷ്ഠാനത്തില്‍ നാല് മണിക്കൂറിലും പൂജ നടത്തുന്നു. ആരാധനയുടെ ഓരോ മണിക്കൂറിലും ഓം നമഃ ശിവായ മന്ത്രം ജപിച്ചുകൊണ്ടിരിക്കണം. ശിവക്ഷേത്രത്തില്‍ ഇത് ജപിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വീടിന്റെ കിഴക്ക് ദിശയിലുള്ള ശാന്തമായ സ്ഥലത്ത് പോയി ഈ മന്ത്രം ജപിക്കാവുന്നതാണ്. നാലു മണിക്കൂറും ഈ മന്ത്രങ്ങള്‍ ജപിക്കുന്നത് പ്രത്യേക പുണ്യമാണ് നല്‍കുന്നത്. ഇതുകൂടാതെ വ്രതാനുഷ്ഠാനത്തില്‍ രുദ്രാഭിഷേകം നടത്തിയാല്‍ ശിവശങ്കരന്‍ അതീവ സന്തുഷ്ടനാകുന്നു.
വ്രത നിയമങ്ങള്‍
മഹാശിവരാത്രി വ്രതമെടുക്കുന്നവര്‍ വ്രതവേളയില്‍ ഉപ്പ് കഴിക്കാന്‍ പാടില്ല. അസുഖമുള്ളവരോ ഗര്‍ഭിണിയോ പ്രായമായവരോ ആണെങ്കില്‍, അവര്‍ക്ക് വ്രതകാലത്ത് റോക്ക് സാള്‍ട്ട് ഉപയോഗിക്കാം. വ്രതമനുഷ്ഠിക്കുന്നവര്‍ പകല്‍ ഉറങ്ങാതെ രാത്രിയില്‍ ഉണര്‍ന്നിരുന്ന് ശിവന്റെ സ്തുതികള്‍ ഉരുവിട്ട് കഴിച്ചുകൂട്ടണം. ഈ ദിവസം ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ശിവനെ ആരാധിക്കണം. ഇത് ചെയ്യുന്നതിലൂടെ അവരുടെ ബന്ധത്തില്‍ എക്കാലവും മാധുര്യം നിലനില്‍ക്കും.



Click it and Unblock the Notifications