Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ആഗ്രഹസാഫല്യം, ജീവിതത്തില്‍ ഐശ്വര്യം; ശിവരാത്രിയില്‍ രാശിപ്രകാരം ശിവഭജനം ഇങ്ങനെ നടത്തൂ
ഹിന്ദുമതത്തില്‍ മഹാശിവരാത്രി വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. പരമശിവന്റെയും പാര്‍വ്വതി ദേവിയുടെയും വിവാഹം നടന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ മാര്‍ച്ച് 8 വെള്ളിയാഴ്ചയാണ് ശിവരാത്രി വരുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശിവരാത്രി വളരെ ആഢംബരപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു.
ഈ ദിവസം ഭക്തര്‍ രാവും പകലും വ്രതം അനുഷ്ഠിക്കുകയും ആചാരപ്രകാരം ശിവനെ ആരാധിക്കുകയും ചെയ്യുന്നു. ഈ ശുഭദിനത്തില്‍ ഭക്തര്‍ അവരുടെ രാശിക്കനുസരിച്ച് ചില കര്‍മ്മങ്ങള്‍ ചെയ്താല്‍ ശുഭഫലങ്ങള്‍ ലഭിക്കുമെന്ന് പറയുന്നു. ശിവരാത്രിയില്‍ രാശിപ്രകാരം നിങ്ങള്‍ ശിവനെ ആരാധിക്കേണ്ടത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മേടം
ഇടവം രാശിക്കാര്‍ ശിവരാത്രിയുടെ പ്രത്യേക വേളയില്‍ ശിവന് ചുവന്ന പൂക്കള്‍ അര്‍പ്പിക്കണം. കൂടാതെ രക്തചന്ദനം കൊണ്ട് നെറ്റിയില്‍ മൂന്ന് കുറിയും തൊടണം. ഇതോടൊപ്പം ശിവാഷ്ടകവും ചൊല്ലുന്നതും നല്ലതാണ്.
ഇടവം
ഇഠവം രാശിക്കാര്‍ മഹാശിവരാത്രിയില്‍ ശിവ ചാലിസ പാരായണം ചെയ്യുകയും ശിവലിംഗത്തില്‍ ചന്ദനം, കൂവള ഇല എന്നിവ സമര്‍പ്പിക്കുകയും വേണം.
മിഥുനം
മിഥുന രാശിക്കാര്‍ ശിവലിംഗത്തില്‍ ഭസ്മം പുരട്ടണം. അതിനുശേഷം, ശിവലിംഗത്തില്‍ ഏഴ് വെളുത്ത പൂക്കള്‍ അര്‍പ്പിക്കുകയും ശിവ സ്തോത്രം വായിക്കുകയും ചെയ്യുക.
കര്‍ക്കിടകം
മഹാശിവരാത്രി ദിനത്തില്‍ കര്‍ക്കിടക രാശിക്കാര്‍ ശിവലിംഗത്തിന് പശുവിന് പാലില്‍ അഭിഷേകം ചെയ്യുക. കൂടാതെ ശിവസഹസ്ത്ര നാമാവലിയും പാരായണം ചെയ്യുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ പൂജാവേളയില്‍ ശിവന് ചന്ദനം കൊണ്ടുള്ള മൂന്ന് കുറി തൊടുക. ഇതോടൊപ്പം ശിവ മഹിമ സ്തോത്രവും ചൊല്ലുക.
കന്നി
മഹാ ശിവരാത്രി ദിനത്തില്‍ കന്നി രാശിക്കാര്‍ ശിവ ചാലിസ പാരായണം ചെയ്യുക. കൂടാതെ, ശിവന്റെ അനുഗ്രഹം ലഭിക്കാന്‍, ശിവലിംഗത്തില്‍ കൂവള ഇലയും സമര്‍പ്പിക്കുക.
തുലാം
തുലാം രാശിയിലുള്ളവര്‍ പൂജാവേളയില്‍ സുഗന്ധമുള്ള ഏഴ് വെളുത്ത പൂക്കള്‍ ശിവലിംഗത്തിന് സമര്‍പ്പിക്കണം. ശിവ ചാലിസ ചൊല്ലുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ശിവലിംഗത്തില്‍ രക്ത ചന്ദനം പുരട്ടണം. ഏഴ് ചുവന്ന പൂക്കള്‍ ശിവന് സമര്‍പ്പിക്കുക. കൂടാതെ 'ഓം നാഗേശ്വരായ നമഃ' എന്ന മന്ത്രം കഴിയുന്നത്ര തവണ ജപിക്കുകയും ചെയ്യുക.
ധനു
ധനു രാശിക്കാര്‍ പൂജാവേളയില്‍ ശിവലിംഗത്തിന് മഞ്ഞപ്പൂക്കള്‍ അര്‍പ്പിക്കണം. മഹാമൃത്യുഞ്ജയ സ്തോത്രം ചൊല്ലുക. ഈ പ്രതിവിധി കൊണ്ട് ശിവന്റെ പ്രത്യേക അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും.
മകരം
മഹാശിവരാത്രി ദിനത്തില്‍ ശിവന്റെ അനുഗ്രഹം ലഭിക്കാന്‍, 'ഓം അര്‍ദ്ധനാരീശ്വരായ നമഃ' എന്ന മന്ത്രം കഴിയുന്നത്ര ജപിക്കുകയും ശരിയായ ആചാരങ്ങളോടെ ശിവലിംഗത്തെ ആരാധിക്കുകയും ചെയ്യുക.
കുംഭം
കുംഭം രാശിക്കാര്‍ മഹാശിവരാത്രി ആരാധനയില്‍ ശിവലിംഗത്തില്‍ ഭസ്മം കൊണ്ട് മൂന്ന് തിലകം ചാര്‍ത്തുകയും പാരിജാത പുഷ്പങ്ങള്‍ സമര്‍പ്പിക്കുകയും വേണം. ഇതോടൊപ്പം നിങ്ങള്‍ക്ക് മഹാമൃത്യുഞ്ജയ് കവചവും പാരായണം ചെയ്യാം.
മീനം
മീനം രാശിക്കാര്‍ മഹാശിവരാത്രി ദിനത്തില്‍ ശിവനെ ധ്യാനിക്കണം. ഇതോടൊപ്പം 'ഓം അനന്തധര്മ്മായ നമഃ' എന്ന മന്ത്രവും ജപിക്കുക.
മഹാശിവരാത്രി 2024
പഞ്ചാംഗം അനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥി മാര്‍ച്ച് 8 ന് വൈകുന്നേരം 09:57 ന് ആരംഭിക്കും. അടുത്ത ദിവസം മാര്‍ച്ച് 9 ന് വൈകുന്നേരം 06:17 ന് അവസാനിക്കും. പ്രദോഷകാലത്ത് ശിവനെ ആരാധിക്കുന്നു, അതിനാല്‍ ഉദയ തിഥി ആചരിക്കേണ്ടതില്ല. അത്തരമൊരു സാഹചര്യത്തില്‍ ഈ വര്‍ഷം മഹാശിവരാത്രി വ്രതം 2024 മാര്‍ച്ച് 8 ന് ആചരിക്കും.
മഹാശിവരാത്രി 2024 പൂജാമുഹൂര്‍ത്തം
മാര്‍ച്ച് 8 ന് മഹാശിവരാത്രി ദിനത്തില്‍, ശിവനെ ആരാധിക്കുന്ന സമയം വൈകുന്നേരം 06:25 മുതല്‍ രാത്രി 09:28 വരെയാണ്. നിഷിത കാല മുഹൂര്‍ത്തം മാര്‍ച്ച് 9 12:07am മുതല്‍ 12:55 pm വരെ. വ്രതം മുറിക്കേണ്ട സമയം മാര്‍ച്ച് 9 രാവിലെ 06:37 മുതല്‍ 03:28 വരെ.
മഹാശിവരാത്രി പൂജാരീതി
മഹാശിവരാത്രി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ശിവശങ്കരന്റെ മുന്നില്‍ നിന്ന് പൂര്‍ണ്ണ ഭക്തിയോടെ പ്രാര്‍ത്ഥിക്കുക. ശുഭമുഹൂര്‍ത്തത്തില്‍ ആരാധന ആരംഭിക്കുക. ആദ്യം ശങ്കരനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. കൂടാതെ 8 കലം കുങ്കുമ വെള്ളം സമര്‍പ്പിച്ച് രാത്രി മുഴുവന്‍ വിളക്ക് തെളിയിക്കുക. ഇതുകൂടാതെ ചന്ദന തിലകവും പുരട്ടുക. കൂവള ഇല, ഭാംഗ്, ധതുര എന്നിവയാണ് ഭോലേനാഥിന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാടുകള്‍. അതിനാല്‍ മൂന്ന് വെറ്റില, ധതുര, ജാതിക്ക, താമരയില, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ദക്ഷിണ എന്നിവ സമര്‍പ്പിക്കുക. അവസാനമായി കുങ്കുമം അടങ്ങിയ പായസം അര്‍പ്പിക്കുകയും എല്ലാവര്ക്കും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുക.



Click it and Unblock the Notifications