Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ധൻതേരസിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാം! -
രാഹുകാലം, യമകണ്ടം, ഗുളികകാലം: 2026 നവംബർ 2-ന് ശുഭകാര്യങ്ങൾ തുടങ്ങും മുൻപ് ഇത് ശ്രദ്ധിക്കൂ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ GRAP രണ്ടാം ഘട്ടം: വായുമലിനീകരണം രൂക്ഷം, സ്കൂളുകളും യാത്രകളും എങ്ങനെ? അറിയേണ്ടതെല്ലാം -
2026 നവംബർ 3-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, ദക്ഷിണേന്ത്യയിൽ അപൂർവ്വ കാഴ്ച! -
പഞ്ചമഹാപുരുഷ യോഗം: ദീപാവലിക്ക് മുൻപ് കരിയറും സാമ്പത്തിക ഇടപാടുകളും ഇങ്ങനെ പ്ലാൻ ചെയ്യാം -
നവംബർ 2 ഗ്രഹസ്ഥിതി: ബുധനും ശുക്രനും വക്രഗതിയിൽ; സാമ്പത്തിക ഇടപാടുകളിൽ വൻ ജാഗ്രത വേണം, ശ്രദ്ധിക്കുക! -
നവംബർ 2-ലെ രാജയോഗം, ധനയോഗം: പണമിടപാടുകളിലും സ്വർണം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി വാരത്തിൽ ഭാഗ്യം തെളിയുന്ന രാശികൾ: നവംബർ 2-8 വരെ ഈ രാശിക്കാർക്ക് ധനനേട്ടം ഉറപ്പ്! -
ദീപാവലി 2026: ലക്ഷ്മി പൂജയും ധൻതേരസും; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പരമശിവ പ്രീതിക്കും, ഇഷ്ട വരദാനത്തിനും ഉത്തമ മന്ത്രം; ശിവപഞ്ചാക്ഷര സ്തോത്രത്തിന്റെ ഗുണങ്ങള്‍
Shiva Panchakshara Mantra: ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥി ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ദിനമാണ്. കാരണം അന്നാണ് മഹാശിവരാത്രി ഉത്സവം വരുന്നത്. പരമശിവന്റെ പ്രീതി നേടാന്‍ അത്യുത്തമമായ ദിനമാണ് ശിവരാത്രി. ഈ ദിവസം വ്രതമെടുക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഭക്തരില്‍ പരമശിവന് എളുപ്പത്തില്‍ കടാക്ഷിക്കുന്നു. ജീവിതത്തിലെ ദുരിത ദുഖങ്ങളെല്ലാം അകറ്റുകയും ചെയ്യുന്നു. ശിവാരാധനയുടെ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട മന്ത്രമാണ് ശിവപഞ്ചാക്ഷര സ്തോത്രം. ശിവരാത്രി ആരാധനയില്‍ ഈ മന്ത്രം ചൊല്ലിയാല്‍ അതി ശിവനെ വേഗത്തില്‍ പ്രസാദിപ്പിക്കുന്നു. നിങ്ങളുടെ ജാതകത്തില്‍ കാളസര്പ്പദോഷമുണ്ടെങ്കില് അതിന് പരിഹാരം ലഭിക്കുന്നു.
നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഇല്ലെങ്കില്‍, ആദി ഗുരു ശങ്കരാചാര്യര്‍ രചിച്ച ശിവപഞ്ചാക്ഷര സ്തോത്രം ദിവസവും പാരായണം ചെയ്യുക. ഈ സ്തോത്രം വായിക്കുന്നത് വളരെ എളുപ്പമാണ്, കാരണം ഈ സ്തോത്രത്തില്‍ 5 ശ്ലോകങ്ങള്‍ മാത്രമേ ഉള്ളൂ. ശിവപഞ്ചാക്ഷര സ്തോത്രം ചൊല്ലിയാല്‍ ഏത് തരത്തിലുള്ള പ്രശ്നങ്ങളും ഒഴിവാക്കാം. ഓം നമഃ ശിവായ മന്ത്രം ശിവപഞ്ചാക്ഷര സ്തോത്രത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. രുദ്രാക്ഷ ജപമാല ഉപയോഗിച്ച് ഈ മന്ത്രം ജപിച്ചാല്‍, പരമശിവന് അങ്ങേയറ്റം പ്രസാദിക്കുകയും ആഗ്രഹിച്ച വരം നല്‍കുകയും ചെയ്യുന്നു. ഇത് പാരായണം ചെയ്യുന്നതിലൂടെയും കേള്‍ക്കുന്നതിലൂടെയും ഭക്തര്‍ക്ക് ആത്മീയ ശാന്തിയും പുരോഗതിയും ശിവന്റെ അനുഗ്രഹവും ലഭിക്കും. ഈ ലേഖനത്തില്‍ ശിവപഞ്ചാക്ഷര സ്തോത്രം ചൊല്ലുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം.

ശിവപഞ്ചാക്ഷരി മന്ത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗ രാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നാകാരായ നമഃശിവായ
ശിവപഞ്ചാക്ഷരി മന്ത്രം
മന്ദാകിനീ സലില ചന്ദനചര്‍ച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃശിവായ
ശിവപഞ്ചാക്ഷരി മന്ത്രം
ശിവായഗൗരി വദനാബ്ജ വൃന്ദ
സുര്യായ ദക്ഷാധ്വവര നാശകായ
ശ്രീനീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃശിവായ
ശിവപഞ്ചാക്ഷരി മന്ത്രം
വസിഷ്ഠ കുംഭോത് ഭവ ഗൗതമാര്യ
മൂനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാവാനരലോചനായ
തസ്മൈ വകാരായ നമഃശിവായ
ശിവപഞ്ചാക്ഷരി മന്ത്രം
യക്ഷസ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദികംബരായ
തസ്മൈ യകാരായ നമഃശിവായ
ശിവപഞ്ചാക്ഷരി മന്ത്രം
പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ
പഞ്ചാക്ഷര സ്തോത്രം ജപിച്ചാലുള്ള ഗുണങ്ങള്‍
പരമശിവനെ ഭക്തര്‍ക്ക് മനസ്സിലാക്കാനും അദ്ദേഹത്തിന്റെ പ്രാധാന്യം അറിയാനുമാണ് ഈ മന്ത്രം. ശിവപഞ്ചാക്ഷര സ്തോത്രം ഭക്തരില്‍ ഭക്തി വര്‍ധിപ്പിക്കാനും അവരെ പരമശിവനോട് കൂടുതല്‍ അടുപ്പിക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു. ഈ മന്ത്രം നിങ്ങളെ ആത്മീയ സ്വഭാവത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും അതിന്റെ അക്ഷരങ്ങള്‍ അടിസ്ഥാനപരമായി ആത്മാവിനും ശരീരത്തിനും വേണ്ടിയുള്ള ശബ്ദ ചികിത്സയാണെന്നും മുനിമാര്‍ വിശ്വസിക്കുന്നു.
മന്ത്രം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍
നമഃശിവായ എന്ന പഞ്ചാക്ഷരമന്ത്രത്തിലുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ഈ ശ്ലോകം ജപിച്ചു കൊണ്ട് പ്രദോഷവേളയില്‍ ശിവനെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പത്തില്‍ വന്നുചേരും എന്നാണ് നിലനില്‍ക്കുന്ന വിശ്വാസം. ഈ ദിവ്യസ്തോത്രം ശിവസന്നിധിയില്‍ (ക്ഷേത്രത്തിലോ പൂജാസ്ഥലത്തോ) അര്‍ത്ഥപൂര്‍വ്വം വായിക്കുന്നവര്‍, ശിവന്റെ വാസസ്ഥലം നേടുകയും അദ്ദേഹത്തോടൊപ്പം എന്നേക്കും വസിക്കുകയും ചെയ്യും. ഈ സ്തോത്രത്തിന്റെ അടിസ്ഥാന വശം പരമേശ്വരന്റെ സ്വഭാവത്തിന്റെ പ്രാധാന്യം ഭക്തര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്.
മഹാശിവരാത്രി 2024
പഞ്ചാംഗം അനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥി മാര്‍ച്ച് 8 ന് വൈകുന്നേരം 09:57 ന് ആരംഭിക്കും. അടുത്ത ദിവസം മാര്‍ച്ച് 9 ന് വൈകുന്നേരം 06:17 ന് അവസാനിക്കും. പ്രദോഷകാലത്ത് ശിവനെ ആരാധിക്കുന്നു, അതിനാല്‍ ഉദയ തിഥി ആചരിക്കേണ്ടതില്ല. അത്തരമൊരു സാഹചര്യത്തില്‍ ഈ വര്‍ഷം മഹാശിവരാത്രി വ്രതം 2024 മാര്‍ച്ച് 8 ന് ആചരിക്കും.



Click it and Unblock the Notifications
