Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ജീവിതം അഗ്നിയിലുരുക്കുന്ന കാളസര്‍പ്പദോഷം, ദോഷശാന്തിക്ക് മഹാശിവരാത്രിയില്‍ ഈ പരിഹാരങ്ങള്‍
ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിയതിയിലാണ് മഹാശിവരാത്രി ആഘോഷം വരുന്നത്. ഇത്തവണത്തെ മഹാശിവരാത്രി ഉത്സവം മാര്‍ച്ച് 08 വെള്ളിയാഴ്ചയാണ്. ഈ ദിവസമാണ് ശിവന്റെയും പാര്‍വതി ദേവിയുടെയും വിവാഹം നടന്നതെന്നാണ് വിശ്വാസം. മഹാശിവരാത്രിയില്‍ ശിവനെ ആരാധിക്കുന്നതിന് വളരെ ശുഭകരവും ഫലപ്രദവുമാണ്. മഹാശിവരാത്രി നാള് സൃഷ്ടിയുടെ ആരംഭമായി കണക്കാക്കപ്പെടുന്നു. ഗരുഡപുരാണം, സ്കന്ദപുരാണം, പദ്മപുരാണം, അഗ്നിപുരാണം മുതലായവയില്‍ ശിവരാത്രിയുടെ വിവരണം കാണാം.
ശിവരാത്രിയില്‍ കൂവള ഇലകള്‍ നല്കി ശങ്കരനെ ആരാധിക്കുകയും രാത്രിയില്‍ ഭഗവാന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുന്നവര്‍ക്ക് പരമശിവന് സന്തോഷവും മോക്ഷവും നല്‍കുമെന്ന് പറയപ്പെടുന്നു. ജ്യോതിഷ പ്രകാരം, ഈ ദിവസം ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്താല്‍ കാളസര്‍പ്പദോഷം മൂലമുണ്ടാകുന്ന വിഷമങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്ന് പറയുന്നു. കാളസര്‍പ്പദോഷം അകറ്റുന്നതുമായി ബന്ധപ്പെട്ട് മഹാശിവരാത്രിയില്‍ ചെയ്യേണ്ട പരിഹാരങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എപ്പോഴാണ് കാളസര്‍പ്പ ദോഷം സംഭവിക്കുന്നത്
ജാതകത്തില്‍ രാഹുവിനും കേതുവിനും ഇടയില്‍ ഏതെങ്കിലും ഗ്രഹം വന്നാല്‍ ഈ ദോഷത്തെ കാളസര്‍പ്പദോഷം എന്ന് വിളിക്കുന്നു. ജ്യോതിഷത്തില്‍, രാഹുവിനെ പാമ്പിന്റെ വായായും കേതുവിനെ പാമ്പിന്റെ വാലായും കണക്കാക്കുന്നു. ഏഴാം ഭാവത്തിലെ കേതുവും ഒന്നാം ഭാവത്തിലെ രാഹുവും സര്‍പ്പദോഷ രാശിക്കാരുടെ വിവാഹത്തെ ബാധിക്കുന്നു. കാളസര്‍പ്പ ദോഷം ദാമ്പത്യ ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും ദാമ്പത്യ ജീവിതത്തെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. പ്രധാനമായും 12 തരം കാളസര്‍പ്പ ദോഷങ്ങള്‍ ഉണ്ട്. ഇത് ജാതകം നോക്കിയാല്‍ മാത്രമേ നിര്‍ണ്ണയിക്കാന്‍ കഴിയൂ. ഓരോ കാളസര്‍പ്പ ദോഷത്തില്‍ നിന്നും മുക്തി നേടുന്നതിന് വ്യത്യസ്തമായ പ്രതിവിധികളുണ്ട്. കാളസര്‍പ്പ ദോഷത്തിന്റെ തരങ്ങളും അവയുടെ പ്രതിവിധികളും ഇനിപ്പറയുന്നവയാണ്.
അനന്ത കാളസര്‍പ്പ ദോഷം നീക്കാന്‍
അനന്തകാളസര്പ്പ ദോഷമുണ്ടെങ്കില്‍ ശിവരാത്രിയില്‍ ഏകമുഖമോ എട്ട് മുഖമോ ഒമ്പത് മുഖമോ ഉള്ള രുദ്രാക്ഷം ധരിക്കുക. ആരോഗ്യം നല്ലതല്ലെങ്കില്‍, മഹാശിവരാത്രിയില്‍ ഒരു ലോഹം കൊണ്ട് നിര്‍മ്മിച്ച നാണയം നദിയില്‍ ഒഴുക്കുക.
ഗുളിക കാളസര്‍പ്പ ദോഷം നീക്കാന്‍
ഗുളിക കാളസര്‍പ്പ ദോഷമുണ്ടെങ്കില്‍ ഇരുനിറത്തിലുള്ള പുതപ്പോ കമ്പിളി വസ്ത്രമോ ദാനം ചെയ്യുക. ഒരു വെള്ളി ചതുരം ഉണ്ടാക്കി പൂജിച്ച് നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.
വാസുകി കാളസര്‍പ്പ ദോഷം നീക്കാന്‍
വാസുകി കാളസര്പ്പദോഷമാണെങ്കില്, രാത്രി ഉറങ്ങുമ്പോള്‍ തലയില്‍ കുറച്ച് തിന വച്ച് അത് രാവിലെ എഴുന്നേറ്റ ശേഷം പക്ഷികള്‍ക്ക് കൊടുക്കുക. മഹാശിവരാത്രിയില്‍ ചുവന്ന നൂലില്‍ മൂന്നോ എട്ടോ ഒമ്പതോ മുഖങ്ങളുള്ള രുദ്രാക്ഷം കെട്ടി ധരിക്കുക.
ശംഖപാല കാളസര്‍പ്പ ദോഷം നീക്കാന്‍
ശംഖപാല കാളസര്‍പ്പ ദോഷം തടയുന്നതിന്, 400 ഗ്രാം ബദാം ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുക. മഹാശിവരാത്രിയില്‍ ശിവലിംഗത്തെ പാല് കൊണ്ട് അഭിഷേകം ചെയ്യുക.
പദ്മ കാളസര്‍പ്പ ദോഷം നീക്കാന്‍
പത്മകാളസര്പ്പ ദോഷമാണെങ്കില്‍, മഹാശിവരാത്രി മുതല്‍ 40 ദിവസം ദിവസവും സരസ്വതി ചാലിസ പാരായണം ചെയ്യുക. ആവശ്യക്കാര്‍ക്ക് മഞ്ഞ വസ്ത്രം ദാനം ചെയ്യുക, തുളസി ചെടി നടുക.
മഹാപത്മ കാളസര്‍പ്പ ദോഷം നീക്കാന്‍
മഹാപത്മ കാളസര്‍പ്പ ദോഷം നീക്കാനായി ഹനുമാന് ക്ഷേത്രത്തില്‍ പോയി സുന്ദരകാണ്ഡം പാരായണം ചെയ്യുക. മഹാശിവരാത്രിയില്‍ ദരിദ്രര്‍ക്കും അശരണര്‍ക്കും ഭക്ഷണവും സംഭാവനയും നല്‍കുക.
തക്ഷക കാളസര്‍പ്പ ദോഷം നീക്കാന്‍
തക്ഷക കാളസര്‍പ്പ യോഗം തടയുന്നതിന്, 11 തേങ്ങകള്‍ ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുക. വെള്ള വസ്ത്രവും അരിയും ദാനം ചെയ്യുക.
കാര്‍ക്കോടക കാളസര്‍പ്പ ദോഷം നീക്കാന്‍
കാര്‍ക്കോടക കാളസര്‍പ്പയോഗം വരുമ്പോള്‍, ഭൈരവന്റെ ക്ഷേത്രത്തില്‍ പോയി തൈരും ശര്‍ക്കരയും സമര്‍പ്പിച്ച് ആരാധിക്കുക. മഹാശിവരാത്രിയില്‍ എട്ട് ചില്ല് കഷണങ്ങള്‍ നദിയില്‍ ഒഴുക്കുക.
ശംഖചൂഢ കാളസര്‍പ്പ ദോഷം നീക്കാന്‍
ശംഖചൂഢ കാളസര്‍പ്പ ദോഷശാന്തിക്കായി, മഹാശിവരാത്രിയില്‍ രാത്രി ഉറങ്ങുന്നതിനുമുമ്പ് ഗോതമ്പ് തലയ്ക്ക് സമീപം വയ്ക്കുക. അടുത്ത ദിവസം ഇത് പക്ഷികള്‍ക്ക് ഭക്ഷണമായി നല്‍കുക. പഞ്ചമുഖമോ എട്ട് മുഖമോ ഒമ്പത് മുഖമോ ഉള്ള രുദ്രാക്ഷം ധരിക്കുക.
വിഷധര കാളസര്‍പ്പ ദോഷം നീക്കാന്‍
വിഷധര കാളസര്‍പ്പ ദോഷം നീക്കാനായി നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിന് തുല്യമായ തേങ്ങ എടുത്ത് ഓരോ തേങ്ങയിലും കൈവെച്ച് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുക. മഹാശിവരാത്രിയില്‍ ശിവക്ഷേത്രത്തില്‍ പോയി നിങ്ങള്‍ക്ക് കഴിയുന്നത്ര സംഭാവന നല്‍കുക.
ശേഷനാഗ കാളസര്‍പ്പ ദോഷം നീക്കാന്‍
ശേഷനാഗ കാളസര്പ്പദോഷമുണ്ടെങ്കില് മഹാശിവരാത്രിയുടെ തലേദിവസം രാത്രിയില്‍ വെള്ള പൂക്കള്‍ ചുവന്ന തുണിയില്‍ കെട്ടി തലയില്‍ വയ്ക്കുകയും പിറ്റേന്ന് രാവിലെ നദിയില്‍ ഒഴുക്കുകയും ചെയ്യുക. മഹാശിവരാത്രിയില്‍ പാവപ്പെട്ടവര്‍ക്ക് പാലും മറ്റ് വെള്ള വസ്തുക്കളും ദാനം ചെയ്യുക.
പൊതുവായ പരിഹാരങ്ങള്‍
* ഈ ദിവസം, ശിവക്ഷേത്രത്തില്‍ പോയി ശിവലിംഗത്തില്‍ ഒരു ജോടി വെള്ളി നാഗങ്ങളെ അര്‍പ്പിക്കുകയും ചുവന്ന കമ്പിളി വിരിച്ച് ഇരിപ്പിടമൊരുക്കി ഇരുന്നു രുദ്രാക്ഷ ജപമാലയോടുകൂടിയ നാഗഗായത്രി മന്ത്രം ജപിക്കുകയും ചെയ്യുക. ഇതിനുശേഷം കാളസര്‍പ്പ ദോഷം നീക്കാന്‍ ശിവപാര്വതിമാരോട് പ്രാര്‍ത്ഥിക്കുക. നാഗഗായത്രി മന്ത്രം ഇതാണ് - 'ഓം നവകുലായ വിദ്മഹേ വിഷദന്തായ ധീമഹി തന്നോ സര്‍പ്പഃ പ്രചോദയാത്'
* മഹാശിവരാത്രി നാളില്‍, കാളസര്‍പ്പദോഷം അകറ്റാന്‍ ചെമ്പ് കൊണ്ട് ഒരു വലിയ സര്‍പ്പം ഉണ്ടാക്കി ശിവലിംഗത്തില്‍ സമര്‍പ്പിക്കുക. 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുക. കൂടാതെ ഒരു ജോഡി വെള്ളി സര്‍പ്പത്തെ വെള്ളത്തില്‍ ഒഴുക്കുക.
* മഹാശിവരാത്രി ദിനത്തില്‍ രുദ്രാഭിഷേകം നടത്തുന്നത് എല്ലാ പ്രശ്നങ്ങളും അകറ്റുന്നു. ഒരു ജ്യോതിഷിയുടെ മേല്‍നോട്ടത്തില്‍ രുദ്രാഭിഷേകം നടത്തുകയും കാളസര്‍പ്പ ദോഷത്തില്‍ നിന്ന് മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും വേണം.
* കാളസര്‍പ്പ ദോഷം ഒഴിവാക്കാന്‍, ഗണപതിയെയും സരസ്വതി ദേവിയെയും ആരാധിക്കുന്നത് ഫലദായകമാണ്. മഹാശിവരാത്രി ദിനത്തില്‍ നിങ്ങള്‍ ഗണപതിയുടെയും സരസ്വതിയുടെയും പ്രത്യേകമായി ആരാധിക്കണം. ഗണപതി കേതുവിന്റെ ദോഷങ്ങള്‍ ശമിപ്പിക്കുകയും സരസ്വതി ദേവി രാഹുവിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
* മഹാശിവരാത്രിയില്‍ ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിലോ നാസിക്കിലെ ത്രയംബകേശ്വര ജ്യോതിര്ലിംഗത്തിലോ പ്രയാഗ്രാജിലെ തക്ഷകേശ്വര മഹാദേവക്ഷേത്രത്തിലോ പൂജയും രുദ്രാഭിഷേകവും നടത്തിയാല്‍ ജന്മനായുള്ള കാളസര്‍പ്പദോഷം ഇല്ലാതാകും. കാളസര്‍പ്പദോഷം ഒഴിവാക്കാന്‍, മഹാശിവരാത്രിയില്‍ ശങ്കരന് ഒരു ജോടി വെള്ളി സര്‍പ്പങ്ങളെ സമര്‍പ്പിക്കുക. മഹാശിവരാത്രി ദിവസം മുതല്‍ ദിവസത്തില്‍ രണ്ടുതവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.



Click it and Unblock the Notifications