Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
ഗ്രഹദോഷങ്ങള്‍ അകറ്റി ജീവിതം ധനധാന്യ സമൃദ്ധിയിലേക്ക്: ശിവരാത്രിയില്‍ ശിവപൂജ
ഗ്രഹദോഷങ്ങള്‍ ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതാണ്. പലപ്പോഴും നാം ചെയ്യുന്ന പല കാര്യങ്ങളും ദോഷമായി മാറുന്നതിന് പലപ്പോഴും ഇത്തരം ഗ്രഹദോഷങ്ങള്‍ കാരണമാകുന്നുണ്ട്. ശിവനെ ആരാധിക്കുന്നതിലൂടേയും ശിവരാത്രി ദിനത്തില്‍ ശിവപൂജ ചെയ്യുന്നതിലൂടെയും നമുക്ക് ഇത്തരം ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ശിവഭക്തര്‍ക്ക് വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മഹാശിവരാത്രി. ഈ വര്‍ഷത്തെ ശിവരാത്രി ദിനം വരുന്നത് ഫെബ്രുവരി 18-നാണ്. പുരാണങ്ങള്‍ അനുസരിച്ച് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്ന ഒരു ദിനമാണ് ശിവരാത്രി.

ഭക്തരുടെ ആരാധനയില്‍ സംപ്രീതനായി നേരിട്ട് ഫലം നല്കുന്ന ഒരേയൊരു ദേവനാണ് മഹാദേവ എന്നാണ് വിശ്വാസം. ദേവഗണങ്ങള്‍ വരെ ഭഗവാനെ ആരാധിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഉത്ഭവം തന്നെ മഹാദേവനില്‍ നിന്നാണെന്നാണ് വിശ്വാസം. ഇത് കൂടാതെ സംഹാരദേവനും കൂടിയാണ് മഹാദേവന്. ത്രിമൂര്‍ത്തികളില്‍ പ്രധാനിയാണ് ശിവന്. ശിവനെ ആരാധിക്കുന്ന പ്രധാന ദിനമാണ് ശിവരാത്രി. ഈ ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹത്തോടൊപ്പം തന്നെ നമ്മുടെ ഗ്രഹദോഷങ്ങളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിലുപരി കുബേരന്റെ അനുഗ്രഹവും ഈ ദിനത്തില്‍ ഉണ്ടാവുന്നു. മഹാശിവരാത്രി പൂജയില്‍ ഗ്രഹദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഏതൊക്കെ ഗ്രഹങ്ങളെയാണ് ശിവരാത്രി പൂജയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് കൂടി നോക്കാം.

രാഹു
അശുഭഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്. രാഹുവിന്റെ ദോഷം ജാതകത്തിലുള്ള വ്യക്തിയാണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരും. ചിലപ്പോള്‍ മരണഭയം പോലും ഇവരുടെ കൂടെയുണ്ടാവുന്നു. എന്നാല്‍ ശിവരാത്രി ദിനത്തില്‍ ശിവ പൂജ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. രാഹുവിന്റെ സ്വാധീനത്തില്‍ നിന്നും നിങ്ങളെ മോചിപ്പിക്കുന്നതിന് ഈ ദിനത്തില്‍ സാധിക്കുന്നു. അതിന് വേണ്ടി ദര്‍ഭപ്പുല്ലും കുശപ്പുല്ലും കൂടി എടുത്ത് അത് ശുദ്ധമായ വെള്ളത്തില്‍ കലര്‍ത്തി ഭഗവാന് അഭിഷേകം നടത്തുക. ഈ സമയം പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും രാഹുമൂലമുണ്ടാവുന്ന ദോഷങ്ങളും ഇല്ലാതാക്കുന്നു. കൂടാതെ കുബേരന്റെ അനുഗ്രഹവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ധനധാന്യ സമൃദ്ധിയും ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നു. പതിനൊന്ന് തവണ ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം.

ശനി
ശനിദോഷം പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ നിന്ന് പ്രശ്നങ്ങളെ ഇല്ലാതാക്കി ശനിയെ അനുകൂല ഭാവത്തിലേക്ക് മാറ്റുന്നതിനും ശിവരാത്രി ദിനത്തിലെ ശിവപൂജയിലൂടെ സാധിക്കുന്നു. മഹാദേവന്റെ അതി തീവ്ര ഭക്തനാണ് ശനി. അതുകൊണ്ട് തന്നെ ഭഗവാനെ ഈ ദിനത്തില്‍ പൂജിച്ച് ആരാധിക്കുന്നത് ശനിയുടെ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ശിവലിംഗത്തിന് കറുത്ത എള്ളും കരിമ്പിന് നീരും കൊണ്ട് അഭിഷേകം നടത്തുന്നത് ശനിയുടെ ദോഷഫലങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഏഴര ശനിയും കണ്ടകശനിയും ഇല്ലാതാക്കുന്നതിനും ശനിയുടെ ക്രൂരഫലങ്ങളെ ഇല്ലാതാക്കുന്നതിനും ദിവസവും ഭഗവാന് കൂവളത്തില മാല സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം ദോഷങ്ങളെ ഇല്ലാതാക്കി ഐശ്വര്യം നിറക്കുന്നു. ശിവപുരാണം പാരായണം ചെയ്യുന്നതും ഉത്തമമാണ്.

ചൊവ്വ
ചൊവ്വയുടെ ദോഷം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് സന്തോഷവും സമാധാനവും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ചൊവ്വയുടെ അനുകൂല സ്വാധീനം കാരണമാകുന്നുണ്ട്. എന്നാല്‍ ചൊവ്വ എപ്പോഴും പ്രതികൂല ഭാവത്തില്‍ നില്ക്കുന്നതിനാല് ജീവിതത്തില്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കരിയര്‍ മുതല്‍ കുടുംബത്തിന്റെ എല്ലാ മേഖലകളിലും ചൊവ്വയുടെ സ്വാധീനം കുറക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും സാമ്പത്തിക സ്ഥിരതയും നിലനിര്‍ത്തുന്നതിനും നമുക്ക് ചില കാര്യങ്ങള്‍ ശിവരാത്രി ദിനത്തില്‍ ചെയ്യാവുന്നതാണ്. ഈ ദിനത്തില്‍ മഹാദേവനെ ചുവന്ന ചന്ദനം, ചുവന്ന പൂക്കള്‍, ശര്‍ക്കര, ഗംഗാജലം എന്നിവകൊണ്ട് ആരാധിക്കുക. ശേഷം 'ഓം നമഃ: ഭഗവതേ രുദ്രായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക. ഇതോടൊപ്പം ശിവ താണ്ഡവ സ്തോത്രം ചൊല്ലിയാല്‍ ചൊവ്വയുടെ എല്ലാ ദോഷഫലങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. അതുകൊണ്ട് ശിവഭഗവാന്റെ അനുഗ്രഹത്തോടെ ചൊവ്വയുടെ ദോഷഷഫലങ്ങളെ ഇല്ലാതാക്കി ധനധാന്യസമൃദ്ധിക്ക് കുബേരന് അനുഗ്രഹിക്കുന്ന ദിനമാണ് ശിവരാത്രി ദിനം.

ചന്ദ്രന്
നവഗ്രഹങ്ങളില്‍ പ്രധാനിയാണ് ചന്ദ്രനും. ചന്ദ്രന് ജാതകത്തില്‍ ശുഭസ്ഥാനത്തല്ലെങ്കില് അത് നിങ്ങളില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാക്കുന്നു. ചന്ദ്രന്റെ സ്ഥാനമാകട്ടെ മഹാദേവന്റെ നെറുകയിലാണ്. അതുകൊണ്ട് തന്നെ അത്രയേറെ പ്രാധാന്യത്തോടെ മഹാദേവനെ ആരാധിക്കുന്നരെ ചന്ദ്രനും അനുഗ്രഹിക്കുന്നു. എന്ന് മാത്രമല്ല ഇവര്‍ക്ക് ഒരിക്കലും ചന്ദ്രന്റെ മോശം ദശയില്‍ വീണു പോവേണ്ടി വരില്ല. എന്ന് മാത്രമല്ല ശിവരാത്രി ദിനത്തില്‍ ശിവലിംഗത്തിന് വെള്ളി പാത്രത്തില്‍ പാല് പകര്ത്ത്ത അഭിഷേകം ചെയ്താല്‍ അത് ദോഷങ്ങളെ എല്ലാം ഇല്ലാതാക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ 'ഓം ശ്രീ ശ്രീ ശ്രീ സാഹാ ചന്ദ്രമസി നമഃ' എന്ന് ജപിക്കുക. ഇത് നിങ്ങളുടെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുകയും ജീവിതത്തില്‍ ധനധാന്യ സമൃദ്ധി കൊണ്ട് വരികയും ചെയ്യുന്നു.



Click it and Unblock the Notifications











