Latest Updates
-
ശൂല യോഗം ഇന്ന്: വലിയ സാമ്പത്തിക തീരുമാനങ്ങൾ വേണ്ട, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഷ്ടം ഒഴിവാക്കാം -
മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം! അണുബാധയേൽക്കാതെ പാദങ്ങൾ സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തുവും ശുചിത്വവും ഒത്തുചേരുന്ന ഈ സ്ഥലം ശ്രദ്ധിച്ചോ? -
ഓണം 2026: ഇന്നത്തെ രാഹുകാലം, യമഗണ്ടം, ഗുലികകാലം സമയങ്ങൾ; ഷോപ്പിംഗിനും യാത്രയ്ക്കും മുൻപ് ഇതൊന്ന് നോക്കൂ -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഭാഗ്യവും സുരക്ഷയും ഉറപ്പ്! -
തിരുവോണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സുരക്ഷിതത്വവും ഉറപ്പാക്കാം! -
ബ്യൂട്ടി പാർലറുകളിൽ കോസ്മെറ്റിക് ഇൻജക്ഷൻ എടുക്കരുത്; നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ആ മുന്നറിയിപ്പ് ഇതാ -
ഉത്രട്ടാതി നാളിലെ ശുഭമുഹൂർത്തങ്ങൾ: ഈ 5 രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
140 കിലോയിൽ നിന്ന് 85 കിലോയിലേക്ക്! റാം കപൂർ ഭാരം കുറച്ചത് എങ്ങനെ? കുറുക്കുവഴികളില്ലാത്ത ആ രഹസ്യം -
ശുക്രൻ തുലാം രാശിയിലേക്ക്: സെപ്റ്റംബർ 2-ലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക-പ്രണയ ജീവിതത്തെ എങ്ങനെ ബാധിക്കും?
ഏഴരശനി, കണ്ടകശനി, ജന്മശനി ദുരിതമോചനം: ശിവരാത്രിയില്‍ ഇപ്രകാരം ഭഗവാനെ ആരാധിക്കൂ
മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ശിവരാത്രി ദിനം ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ജീവിതം മുഴുവന്‍ ഐശ്വര്യത്തോടെ മുന്നോട്ട് പോവുന്നതിനും നമ്മുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി ശിവരാത്രി ദിനത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ വര്‍ഷത്തെ ശിവരാത്രിക്ക് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ശിവരാത്രിയും ശനിപ്രദോഷവും ഒരുമിച്ച് വരുന്ന ദിവസമാണ് ഫെബ്രുവരി 18. അതുകൊണ്ട് തന്നെ സര്‍വ്വദുരിത ദോഷത്തിന് പരിഹാരം കാണുന്ന സമയം കൂടിയാണ് ഈ ദിനം എന്നതില്‍ സംശയം വേണ്ട.

ശിവരാത്രി ദിനത്തില്‍ വ്രതാനുഷ്ഠാനങ്ങളും പൂജകളും എല്ലാം ഭഗവാന്റെ അനുഗ്രഹം നമ്മളിലേക്ക് എത്തിക്കുന്നു. ശിവരാത്രി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് നമ്മുടെ ഏഴരശനി, കണ്ടകശനി, ജന്മശനി എന്നീ ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും എല്ലാ ദു:ഖ ദുരിത ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും ശിവരാത്രി ദിനത്തിലെ ആരാധന സഹായിക്കുന്നു. ശിവരാത്രി ദിനത്തില്‍ ശിവലിംഗത്തിന് ഇനി പറയുന്ന വസ്തുക്കള്‍ സമര്‍പ്പിക്കുന്നത് എന്തുകൊണ്ടും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ശനിയുടെ രാശിമാറ്റം
ജനുവരി 17-നാണ് ശനി മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് വന്നത്. ഈ രാശി മാറ്റം പലരുടേയും ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ശനിമാറ്റത്തിന്റെ ഫലമായി ചിലരില്‍ ഏഴരശനിയും കണ്ടകശനിയും ജന്മശനിയും ബാധിച്ചു. നിലവില്‍ ജ്യോതിഷം പറയുന്നതനുസരിച്ച്, മകരം, കുംഭം, മീനം എന്നീ രാശികളെ ശനിയുടെ ഏഴരയും കര്‍ക്കടകം, വൃശ്ചികം എന്നിവരെ കണ്ടകശനിയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ അതിനെല്ലാമുള്ള പരിഹാരമാണ് ഈ ശിവരാത്രിയില്‍ ഉണ്ടാവുന്നത്. ശിവരാത്രി പ്രകാരം ചില കാര്യങ്ങള്‍ ശിവലിംഗത്തില്‍ സമര്‍പ്പിച്ചാല്‍ അത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നാണ് പറയുന്നത്. ശനിയുടെ കോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മഹാശിവരാത്രിയില്‍ ശിവലിംഗത്തിന് എന്തൊക്കെ സമര്‍പ്പിക്കണം എന്ന് നമുക്ക് നോക്കാം.

ഗംഗാജലം
ശിവന് പ്രിയപ്പെട്ടതാണ് ഗംഗാ. തന്റെ തിരുനെറ്റിയില്‍ ആണ് ഗംഗക്ക് സ്ഥാനം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ശിവലിംഗത്തില്‍ ഗംഗാജലം അര്‍പ്പിച്ചാല്‍ ശനിയുടെയും ഏഴരശനിയുടേയും കണ്ടകശനിയുടേയും ദോഷഫലത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി ഒരു ചെറിയ ചെമ്പ് പാത്രത്തില്‍ ഗംഗാജലം സംഘടിപ്പിച്ച് ഇത് കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുക. ഇതിലൂടെ ശനിയുടെ സര്വ്വദുരിതത ദോഷങ്ങളെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. എന്ന് മാത്രമല്ല ശനിദോഷം പിന്നീട് നിങ്ങളെ ബാധിക്കുകയും ഇല്ല. ജീവിതത്തില്‍ അത്രയേറെ സന്തോഷത്തോടെ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നു. ശനിദോഷ പരിഹാരം എന്ന് നിലക്ക് ഇത്രയേറെ പരിഹാരം നല്കുന്ന മറ്റൊന്ന് ഇല്ല എന്ന് തന്നെ പറയാം.

പാല്
ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് പാല്. ശിവരാത്രി ദിനത്തില്‍ പാലഭിഷേകം ചെയ്യുന്നത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു എന്ന് പറയുന്നു. മാത്രമല്ല ശിവന്റെ കണ്ഠാഭരണമായ വാസുകിക്കും പാല് ഏറെ പ്രിയപ്പെട്ടതാണ്. നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ സര്‍പ്പദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പാലഭിഷേകം. അതുകൊണ്ട് തന്നെ ശിവരാത്രി ദിനത്തില്‍ ഭഗവാന് ദുഗ്ധാഭിഷേകം ചെയ്യുന്നത് നല്ലതാണ്. തല്‍ഫലമായി, ശനിയുടെ സ്വാധീനം നിങ്ങളുടെ ജാതകത്തില്‍ കുറയുകയും ശിവന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവുകയും ചെയ്യുന്നു.

തൈര്
മഹാശിവരാത്രിയില്‍ തന്നെയാണ് ശനി പ്രദോഷവും വരുന്നതെന്ന് പറഞ്ഞല്ലോ. ശനിയുടെ എല്ലാ ദുരിത ദോഷങ്ങളേയും ഏഴരശനി, കണ്ടകശനി, ജന്മശനി എന്നീ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് ഭഗവാന് ശിവരാത്രി ദിനത്തില്‍ തൈര് സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുകയും ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. അനുകൂലമായ നിരവധി സംഭവങ്ങള്‍ അതിന് ശേഷം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് ശിവരാത്രി ദിനത്തിലെ ഈ പരിഹാരം സഹായിക്കുന്നു. ശനിയുടെ ദുരിതം ജീവിതത്തില്‍ അവസാനിക്കുന്ന ദിനം കൂടിയാണ് ഇത്.

നെയ്യ്
നെയ്യ് ഭഗവാന് സമര്‍പ്പിക്കുന്നതും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ശനിയുടേ ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരിക്കല്‍ ശനി ആരുടെയെങ്കിലും മേല്‍ വക്രദൃഷ്ടി പതിച്ചാല്‍ അവരുടെ ജീവിതം ദുരിതം നിറഞ്ഞതാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ശനിയുടെ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഭഗവാന് നെയ്യ് സമര്‍പ്പിക്കാവുന്നതാണ്. ശിവന് നെയ്യ് സമര്‍പ്പിക്കുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം നിറയുന്നതിനും ശനിയുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശനിയുടെ ദോഷകാഠിന്യം കുറക്കുന്നതിനും ഇത് സഹായിക്കുന്നു.

തേന്‍
ഭഗവാന് തേന്‍ സമര്‍പ്പിക്കുന്നതും ജീവിതത്തില്‍ നിന്ന് ശനിദോഷത്തേയും ശനിയുടെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നതിന്റെ ഫലമായി പലരുടെ ജീവിതത്തിലും പലവിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ശനിയുടെ ഈ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവലിംഗത്തിന് തേന്‍ സമര്‍പ്പിക്കാവുന്നതാണ്. ശനിയുടെ ദോഷഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശനിദോഷം മൂലമുണ്ടാവുന്ന അപകടങ്ങളെ ഇല്ലാതാക്കുന്നതിനും ഭഗവാന്റെ അനുഗ്രഹത്തിനും എല്ലാം ഈ ദിനത്തില്‍ തേന്‍ സമര്‍പ്പിക്കാവുന്നതാണ്.



Click it and Unblock the Notifications