Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
ദുരിതം വിട്ടൊഴിയാത്ത കാളസര്‍പ്പദോഷം ജാതകത്തില്‍? ശിവരാത്രി ദിനം സര്വ്വദോഷത്തിനും പരിഹാരം
കാളസര്‍പ്പദോഷവും ശിവരാത്രിയും തമ്മില്‍ എന്താണ് ബന്ധം? ജാതകത്തിലെ ഏറ്റവും ദോഷഫലങ്ങള്‍ സൂചിപ്പിക്കുന്ന യോഗമാണ് കാളസര്‍പ്പയോഗം. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതം ദു:ഖദുരിതങ്ങള്‍ നിറഞ്ഞതായി മാറുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ശിവരാത്രിയിലൂടെ നമുക്ക് എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് ജാതകത്തിലെ ദുരിതഫലമായ കാളസര്പ്പദോഷത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മഹാശിവരാത്രി ഈ വര്‍ഷം വരുന്നത് ഫെബ്രുവരി 18-നാണ്. ഈ ദിവസം ഭക്തരെ പാര്‍വ്വതി സമേതനായ ഭഗവാന് ആനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വളരെ ശുഭകരമായ ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്.

വര്‍ഷം മുഴുവന്‍ ഭഗവാന്റെ അനുഗ്രഹം നിലനില്ക്കുന്നു എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. മഹാശിവരാത്രി ദിനം മുതലാണ് പ്രപഞ്ചത്തിന്റെ ആരംഭത്തെ കണക്കാക്കുന്നത്. ഗരുഡപുരാണം, സ്കന്ദപുരാണം, പത്മപുരാണം, അഗ്നിപുരാണം എന്നീ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ ശിവരാത്രിയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ശിവരാത്രിയില്‍ കൂവളത്തില കൊണ്ട് ശിവനെ ആരാധിക്കുകയും ശിവമന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശിവരാത്രി ദിനത്തിലെ ചില ദോഷ പരിഹാരങ്ങള്‍ നിങ്ങള്‍ക്ക് കാളസര്‍പ്പ ദോഷത്തെ വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

ശനിപ്രദോഷവും ശിവരാത്രിയും
ഈ വര്‍ഷത്തെ ശിവരാത്രിക്ക് വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. ഇതില്‍ പ്രദോഷ വ്രതവും ശിവരാത്രിയും ഒരു ദിവസമാണ് വരുന്നത്. ജ്യോതിഷ പരമായ പ്രാധാന്യം ഇതിലുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഈ ദിനത്തിലെ പൂജകളും പ്രാര്‍ത്ഥനകളും അല്പം കൂടുതല്‍ ഫലം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ ജാതകദോഷത്തേയും ഇല്ലാതാക്കുന്നതിന് ഈ ദിനം മികച്ചതാണ്. മഹാശിവരാത്രി ദിനത്തില്‍ കാളസര്‍പ്പ ദോഷത്തേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിന് വേണ്ട ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനത്തില്‍ പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്.

എപ്പോഴാണ് കാളസര്‍പ്പദോഷം ഉണ്ടാവുന്നത്?
പലര്‍ക്കും കാളസര്‍പ്പദോഷം എന്നത് എന്താണെന്ന് അറിയില്ല. നമ്മുടെ ജാതകത്തില്‍ ഏറ്റവും കൂടുതല്‍ ദോഷഫലങ്ങള്‍ നല്കുന്ന ഒരു ദോഷമാണ് കാളസര്‍പ്പദോഷം. ഈ സമയം ജീവിതത്തില്‍ വളരെയധികം ദോഷഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. കാളസര്‍പ്പ ദോഷം തന്നെ പല വിധത്തിലാണ് ഉള്ളത്. അനന്ത കാളസര്‍പ്പദോഷം, ഗുളിക കാളസര്‍പ്പ ദോഷം, വാസുകി കാളസര്‍പ്പദോഷം, ശംഖ്പാല കാളസര്‍പ്പ ദോഷം, പദ്മകാളസര്പ്പ ദോഷം, മഹാപദ്മ കാളസര്‍പ്പ ദോഷം, തക്ഷക കാളസര്‍പ്പ ദോഷം, കാര്‍ക്കോടക കാളസര്‍പ്പ ദോഷം, ശംഖ്ചൂഡ കാളസര്‍പ്പ ദോഷം, എന്നിങ്ങനെ നിരവധി തരം കാള സര്‍പ്പ് ദോഷങ്ങളുണ്ട്. ജ്യോതിഷത്തില്‍ രാഹുവിനെ പാമ്പിന്റെ വായയായും കേതുവിനെ പാമ്പിന്റെ വാലായും കണക്കാക്കുന്നു.

വിവാഹ ജീവിതത്തില്‍ കാളസര്‍പ്പദോഷം
വിവാഹ ജീവിതത്തില്‍ കാളസര്‍പ്പ ദോഷം പല വിധത്തില്‍ ബാധിക്കുന്നുണ്ട്. ഏഴാംഭാവത്തില്‍ കേതുവും ഒന്നാം ഭാവത്തില്‍ രാഹുവും നില്ക്കുമ്പോള് അത് സര്‍പ്പദോഷമായി കണക്കാക്കുകയും വിവാഹത്തെ ബാധിക്കുകയും ചെയ്യുന്നു. കാളസര്‍പ്പ ദോഷം ദാമ്പത്യ ജീവിതത്തെ വളരെ മോശമായി ബാധിക്കുന്നു. ഇത് ദാമ്പത്യ ജീവിതം ദുര്‍ബലമാക്കുകയും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള പിരിമുറുക്കങ്ങളും സാമ്പത്തിക പ്രതിസന്ധികളും എല്ലാം കൂടി ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ജീവിതം ദുഷ്കരമാക്കുകയും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശിവാരാധന കാളസര്പ്പദോഷത്തിലേക്ക്
ശിവാരാധന കാളസര്‍പ്പ ദോഷത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മഹാശിവരാത്രിയില്‍ ഇത്തരം ദോഷങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഈ ദിനത്തില്‍ ശിവാരാധന നടത്തുന്നതിലൂടെ ജീവിതത്തിലെ എത്ര കഠിനദോഷവും ഇല്ലാതാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധനവും നിറക്കുന്നതിന് വേണ്ടി നമുക്ക് ഇതിലൂടെ സാധിക്കുന്നു. ഇവര്‍ക്ക് ജന്മനക്ഷത്രവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ സര്‍പ്പത്തിന്റെ രൂപം മഹാശിവരാത്രി ദിനത്തില്‍ ഭഗവാന് സമര്‍പ്പിക്കുന്നതും നല്ലതാണ്. മഹാശിവരാത്രി ദിവസം മുതല്‍ ദിവസത്തില്‍ രണ്ടുതവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കണം.

ജപിക്കേണ്ട മന്ത്രം
മഹാശിവരാത്രി ദിനത്തില്‍ 'ഓം നാഗകുലായ വിദ്മഹേ വിഷദന്തായ ധീമഹി തന്നോ സര്‍പ്പ: പ്രചോദയാത്' എന്ന് ജപിക്കുക. ഇത് ജപിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. കൂടാതെ മഹാശിവരാത്രി ദിനത്തില്‍ ശിവലിംഗത്തില്‍ പാലും വെള്ളവും സമര്‍പ്പിച്ച് രുദ്രാഭിഷേകം നടത്തുന്നതും നല്ലതാണ്. കാളസര്‍പ്പദോഷം ഉള്ള ഒരു വ്യക്തി അതിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മഹാശിവരാത്രി ദിനത്തില്‍ നാഗപഞ്ചമി വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നു.



Click it and Unblock the Notifications











