Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
പരമേശ്വരന് അനുഗ്രഹം ചൊരിയും മഹാശിവരാത്രി; 12 രാശിക്കും ഗുണദോഷ ഫലം, ധനലാഭം, സൗഭാഗ്യം
ഇന്ത്യയിലുടനീളമുള്ള ഹിന്ദു ഭക്തര്‍ അത്യാഹ്ളാദപൂര്‍വ്വം ആഘോഷിക്കുന്ന ഉത്സവമാണ് ശിവരാത്രി. ഈ ദിവസം ഭക്തര്‍ പരമേശ്വരനെ യഥാവിധി ആരാധിക്കുകയും വ്രതമെടുക്കുകയും ചെയ്യുന്നു. ഈ വര്‍ഷം മഹാശിവരാത്രി ഫെബ്രുവരി 18 ന് ആഘോഷിക്കും. ഈ ദിവസം പരമേശ്വരനെ ആരാധിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. മഹാദേവന്റെ കൃപയാല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒരാള്‍ക്ക് മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു.
ശിവരാത്രിയില്‍ ശിവനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ വിഷമങ്ങളും നീങ്ങി ജീവിതത്തില്‍ സന്തോഷമുണ്ടാകും. ജ്യോതിഷപ്രകാരം ഏറെ പ്രത്യേകതകളുള്ള ദിവസം കൂടിയാണ് ഇത്. ഈ ദിവസം നിരവധി ശുഭയോഗങ്ങള്‍ രൂപംകൊള്ളുന്നുണ്ട്. ഇതുപ്രകാരം, മഹാശിവരാത്രിയില്‍ 12 രാശിക്കും കൈവരുന്ന ഗുണദോഷ ഫലങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ജ്യോതിഷ പ്രകാരം പരമേശ്വരന്റെ പ്രിയപ്പെട്ട രാശികളില് ഒന്നാണ് മേടം. ഈ രാശിക്കാരുടെ മേല്‍ പരമേശ്വരന് തന്റെ പ്രത്യേക കൃപ നിലനിര്‍ത്തുന്നു. തിങ്കളാഴ്ച ദിവസം ഈ രാശിക്കാര്‍ ശിവനെ ആരാധിക്കണം. ഇങ്ങനെ ചെയ്താല്‍ അവന്റെ ജീവിതത്തിലെ എല്ലാ വിഷമതകളും മാറുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം, ഈ രാശിക്കാര്‍ക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് കുറച്ച് നേട്ടവും ലഭിക്കും.

ഇടവം
ഈ മഹാശിവരാത്രി ഇടവം രാശിക്കാര്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. വലിയ ലാഭങ്ങള്‍ നേടാനാകും. വളരെക്കാലമായി എന്തെങ്കിലും സംഭവിക്കാന്‍ കാത്തിരിക്കുകയാണെങ്കില്‍ ഈ ദിവസം അത് സംഭവിക്കും. ദോഷപരിഹാരമായി മഹാശിവരാത്രിയില്‍ ശിവന് മുല്ലപ്പൂ അര്‍പ്പിക്കുക.

മിഥുനം
ഈ ദിവസം നിങ്ങള്‍ക്ക് ശിവന്റെ അനുഗ്രഹം ലഭിക്കും. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് പ്രമോഷന് ലഭിച്ചേക്കാം. അവിവാഹിതര്‍ക്ക് ഉടന്‍ വിവാഹം കഴിക്കാനുള്ള അവസരങ്ങളുണ്ടാകും. പ്രതിവിധിയായി നിങ്ങള്‍ ഈ ദിവസം ശിവന് രക്തചന്ദനം സമര്‍പ്പിക്കുക.

കര്‍ക്കിടകം
ജ്യോതിഷ പ്രകാരം കര്‍ക്കടക രാശിക്കാര്‍ക്ക് മഹാശിവരാത്രി ഭാഗ്യം നല്‍കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം വിജയം ലഭിക്കും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സാമ്പത്തികമായി നിങ്ങള്‍ക്ക് ഗുണഫലമുണ്ടാകും. കര്‍ക്കടക രാശിക്കാര്‍ ഈ ദിവസം ശിവന് വെളുത്ത പൂക്കള്‍ അര്‍പ്പിക്കണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ മഹാശിവരാത്രിയില്‍ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ സമ്മര്ദ്ദത്തിലായിരുന്നെങ്കില്, ഈ ഉത്സവം കൊണ്ട് നിങ്ങള്‍ക്ക് മനസ്സമാധാനം ലഭിക്കും. ഈ ദിവസം ശിവനെ ആരാധിക്കാന്‍ നിങ്ങള്‍ മറക്കരുത്.

കന്നി
മഹാശിവരാത്രിക്ക് ശേഷം നിങ്ങള്‍ക്ക് പണ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ നല്കി പരമേശ്വരന് നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കുക. ശിവരാത്രി നാളില്‍ ശിവനും പാര്‍വതി ദേവിക്കും ചെമ്പരത്തി പൂക്കള്‍ സമര്‍പ്പിക്കുക.

തുലാം
തുലാം രാശിക്കാര്‍ക്ക് ജോലിയും കുടുംബവും തമ്മില്‍ സന്തുലിതാവസ്ഥ ആവശ്യമാണ്. ശിവരാത്രിയില്‍ പ്രതിവിധിയായി ശിവലിംഗത്തില്‍ വെള്ളം സമര്‍പ്പിക്കുക.

വൃശ്ചികം
വൃശ്ചിക രാശിയും പരമേശ്വരന് പ്രിയപ്പെട്ടതാണ്. മഹാശിവരാത്രി ഉത്സവം വൃശ്ചികം രാശിയ്ക്ക് ശുഭകരമാണ്. നിങ്ങളുടെ പഴയ കടങ്ങളെല്ലാം തീര്‍ക്കുകയും പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ രാശിക്കാര്‍ ശിവലിംഗത്തിന് വെള്ളം സമര്‍പ്പിച്ചാല്‍ അവരുടെ ഭാഗ്യം ഉയരുമെന്ന് പറയപ്പെടുന്നു. ഇതിലൂടെ പരമേശ്വരന് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും അകറ്റാനായി അനുഗ്രഹം നല്‍കുകയും ചെയ്യും.

ധനു
അതുപോലെ ധനു രാശിയും പരമേശ്വരന് പ്രിയപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് മഹാശിവരാത്രി വളരെ വിശേഷമായിരിക്കും. ആരോഗ്യം മെച്ചപ്പെടും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തികം ഗുണം ചെയ്യും. ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകും. നിങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത് കാണാനാകും. ശിവരാത്രി ദിവസം നിങ്ങള്‍ പ്രതിവിധിയായി ശിവ ചാലിസ പാരായണം ചെയ്യണം.

മകരം
ഈ രാശിയുള്ളവര്‍ക്ക് ശിവരാത്രി ഉത്സവം ഐശ്വര്യപ്രദമായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി വന്നേക്കാം. ഏറെ നാളുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ഒരു യാത്ര പോകാന്‍ അവസരം ലഭിക്കും. ഈ ദിവസം നിങ്ങള്‍ ശിവന് എള്ള് സമര്‍പ്പിക്കുക.

കുംഭം
പരമേശ്വരന്റെ പ്രിയപ്പെട്ട രാശികളിലൊന്നാണ് കുംഭം രാശി. ഈ രാശിക്കാര്‍ക്ക് ശനിദേവന്റെയും ശിവന്റെയും പ്രത്യേക അനുഗ്രഹങ്ങള്‍ ഈ സമയം ലഭിക്കും. ദിവസവും നിങ്ങള്‍ ശിവനെ ആരാധിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാവരോടും നല്ല ഉദ്ദേശ്യത്തോടെ പെരുമാറുക. ദോഷപരിഹാരമായി ശിവന് തേന്‍ സമര്‍പ്പിക്കുക.

മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കള്‍ നഷ്ടപ്പെട്ടേക്കാം. നിങ്ങളുടെ അത്യാഗ്രഹം നിയന്ത്രിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ദോഷപരിഹാരമായി ശിവന് നെയ്യ് നിവേദിക്കുക.



Click it and Unblock the Notifications