For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവരാത്രി വ്രതമെടുക്കുന്നവര്‍ ശിവപൂജ അറിയണം

|

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ഉത്സവങ്ങളിലൊന്നാണ് മഹാ ശിവരാത്രി. എല്ലാ വര്‍ഷവും ഈ ദിവസം, ഭക്തര്‍ പരമേശ്വരനെ ആരാധിക്കുകയും വ്രതമെടുക്കുകയും അദ്ധേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്യുന്നു. ശിവരാത്രിയുമായി ബന്ധപ്പെട്ട് പല കഥകളും പ്രചാരത്തിലുണ്ട്. അതിലൊന്ന് പരമശിവന്‍ കാളകൂട വിഷം കുടിച്ചതുമായി ബന്ധപ്പെട്ടാണ്. പാലാഴി മഥനം നടത്തിയപ്പോള്‍ ലഭിച്ച കാളകൂട വിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ പാനം ചെയ്തു. ഈ വിഷം ശരീരത്തിലെത്താതിരിക്കാന്‍ ഭാര്യയായ പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ കഴുത്തില്‍ മുറുകെപ്പിടിച്ചു.

Most read: ശിവരാത്രി നാളില്‍ ശിവനെ ആരാധിച്ചാലുള്ള നേട്ടംMost read: ശിവരാത്രി നാളില്‍ ശിവനെ ആരാധിച്ചാലുള്ള നേട്ടം

വിഷം ഭൂമിയില്‍ വീണ് വിനാശം വരാതിരിക്കാനായി ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം പരമേശ്വരന്റെ കണ്ഠത്തില്‍ ഉറച്ചു നിന്നു. പരമശിവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. ഭക്തര്‍ അര്‍ദ്ധരാത്രി വരെ ഉപവസിക്കുകയും തുടര്‍ന്ന് പൂജ നടത്തുകയും ചെയ്യുന്നതിന്റെ ഒരു കാരണമാണിത്. പരമേശ്വരന്റെയും പാര്‍വതീ ദേവിയുടെയും വിവാഹം നടന്ന ദിനമാണ് ശിവരാത്രി എന്നാണ് മറ്റൊരു ഐതിഹ്യം. ശിവരാത്രി നാളില്‍ വ്രതമെടുത്ത് പരമേശ്വരനെ ആരാധിക്കുന്നവര്‍ക്ക് ജീവിതത്തിലെ എല്ലാ കഷ്ടതകളില്‍ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവരാത്രി വ്രതമെടുത്ത് ശിവപൂജ നടത്തേണ്ടത് എങ്ങനെ എന്നറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

മഹാശിവരാത്രി പൂജ

മഹാശിവരാത്രി പൂജ

ദമ്പതികള്‍ പൂജ നടത്തുന്നത് അവരുടെ ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കുന്നു. അവിവാഹിതര്‍ക്കും വീട്ടില്‍ പൂജ നടത്താം. മഹാ ശിവരാത്രി ദിനത്തില്‍ അവിവാഹിതയായ ഒരു സ്ത്രീ പ്രാര്‍ത്ഥിച്ചാല്‍ നല്ല ഭര്‍ത്താവിനെ ലഭിച്ച് അവരുടെ ആഗ്രഹം നിറവേറുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവലിംഗ പൂജ

ശിവലിംഗ പൂജ

വീട്ടില്‍ ഒരു വൃത്തിയുള്ള ശിവലിംഗ രൂപം സ്ഥാപിക്കുക. ഇത് ഒരു പീഠത്തില്‍ വയ്ക്കുക. ഗണപതിയുടെ ഒരു വിഗ്രഹവും അതിനടുത്തായി സ്ഥാപിച്ചിക്കുക. കുളിച്ച ശേഷം പൂജ ആരംഭിക്കുക. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഈ ദിവസം ശുഭമായി കണക്കാക്കപ്പെടുന്നു. ശിവന് കൂവള ഇലകള്‍ അര്‍പ്പിക്കുക. പാല്‍, ഗംഗാ ജലം, നെയ്യ്, തൈര്, തേന്‍ എന്നിവ ഉപയോഗിച്ച് പഞ്ചമൃതം ഉണ്ടാക്കുക. ഈ പഞ്ചാമൃതം ശിവന്റെ വിഗ്രഹത്തില്‍ സമര്‍പ്പിക്കുക. പഞ്ചാമൃതം പകരുമ്പോള്‍, നിങ്ങളുടെ ആഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക. ശിവലിംഗത്തില്‍ രുദ്രാഭിഷേകം ചെയ്തതിന് ശേഷം 108 തവണ ഓം നമശിവായ മന്ത്രമോ മഹാമൃത്യുഞ്ജയ മന്ത്രമോ ചൊല്ലുക. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആരതി പാടുകയും ശിവന്റെ നാമം ചൊല്ലുകയും ചെയ്യുക. പൂജ പൂര്‍ത്തിയാക്കിയ ശേഷം അനുഗ്രഹം വാങ്ങി പ്രസാദം അര്‍പ്പിക്കുക.

Most read:Mahashivratri 2021 : ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലംMost read:Mahashivratri 2021 : ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലം

മഹാ മൃത്യുഞ്ജയ മന്ത്രം

മഹാ മൃത്യുഞ്ജയ മന്ത്രം

ഓം ത്രയംബകം യജാമഹെ

സുഗന്ധിം പുഷ്ടി വര്‍ദ്ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്

രുദ്രാഭിഷേകത്തിന്റെ പ്രാധാന്യം

രുദ്രാഭിഷേകത്തിന്റെ പ്രാധാന്യം

ശിവപൂജയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് രുദ്രാഭിഷേകം. രുദ്രാഭിഷേകത്തിന്റെ പ്രാധാന്യം ഇതാണ്.

* പശുവിന്‍ പാലില്‍ നിങ്ങള്‍ രുദ്രാഭിഷേകം ചെയ്താല്‍ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നിറവേറപ്പെടുന്നു.

* ശിവവിഗ്രഹത്തില്‍ നെയ്യ് അഭിഷേകം ചെയ്താല്‍ നിങ്ങള്‍ക്ക് സാമ്പത്തികനേട്ടം ലഭിക്കുന്നു.

* കരിമ്പിന്‍ നീര് അഭിഷേകം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നീക്കംചെയ്യപ്പെടും.

* തേന്‍ ഉപയോഗിച്ച് രുദ്രാഭിഷേകം ചെയ്താല്‍ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും അവസാനിക്കും.

Most read:Maha Shivratri 2021 : ശിവരാത്രി നാളില്‍ 12 രാശിക്കാര്‍ക്കും ശിവപൂജ ഇങ്ങനെMost read:Maha Shivratri 2021 : ശിവരാത്രി നാളില്‍ 12 രാശിക്കാര്‍ക്കും ശിവപൂജ ഇങ്ങനെ

ശിവരാത്രി വ്രതം എടുക്കേണ്ട വിധം

ശിവരാത്രി വ്രതം എടുക്കേണ്ട വിധം

വ്രതമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശിവരാത്രിയുടെ തലേദിവസം വീട് കഴുകി ശുദ്ധിയാക്കണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ കഴിക്കാം. ശിവരാത്രി വ്രതം രണ്ടുരീതിയില്‍ എടുക്കാവുന്നതാണ്. പൂര്‍ണ ഉപവാസം അല്ലെങ്കില്‍ ഒരിക്കലുപവാസം എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം അനുഷ്ടിക്കാം. ആരോഗ്യസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ക്ക് ഉപവാസവും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കല്‍' നോല്‍ക്കുന്നവര്‍ക്ക് ഒരുനേരം അരിയാഹാരം കഴിക്കാം. അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നിവേദ്യം ആകുന്നതാണ് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്രം ജപിച്ച് ശിവക്ഷേത്രത്തില്‍ തന്നെ കഴിയുന്നതാണ് നല്ലത്.

ശിവരാത്രി വ്രതം എടുക്കേണ്ടത്

ശിവരാത്രി വ്രതം എടുക്കേണ്ടത്

ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്ര നാമം, അഷ്ടോത്തരശത നാമ സ്‌തോത്രം, ശിവ പഞ്ചാക്ഷരീ സ്‌തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്‌തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാവുന്നതാണ്. പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അതുവരെ ജലപാനം പാടുള്ളതല്ല. ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം നോല്‍ക്കാവുന്നതാണ്. ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം.

Most read:ശിവലിംഗത്തില്‍ ഇതൊക്കെ അഭിഷേകം ചെയ്താല്‍ പുണ്യംMost read:ശിവലിംഗത്തില്‍ ഇതൊക്കെ അഭിഷേകം ചെയ്താല്‍ പുണ്യം

English summary

Maha Shivratri 2022: How To Do Shivratri Puja At Home in Malayalam

Here is the expert guide if you are planning to perform Maha Shivratri puja at home in Malayalam. Take a look.
X
Desktop Bottom Promotion