Just In
Don't Miss
- News
കര്‍ഷക പ്രതിഷേധം: കുണ്ട്ലി-മനേസർ-പാൽവാൾ ദേശീയപാത കര്‍ഷകര്‍ ഉപരോധിക്കുന്നു
- Automobiles
വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ
- Sports
IPL 2021: സിഎസ്കെ നിങ്ങള്‍ സൂക്ഷിച്ചോ, 11 പേരും മാച്ച് വിന്നര്‍മാര്‍! പ്രസാദിന്റെ മുന്നറിയിപ്പ്
- Finance
99 ശതമാനം കൊവിഡ് വൈറസിനെ നശിപ്പിക്കും; വായു ശുചീകരണ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ്
- Movies
സ്റ്റാര്‍ മാജിക് താരം ശ്രീവിദ്യയ്ക്ക് കൊവിഡ്; ആശങ്കയോടെ ആരാധകര്‍
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
Maha Shivaratri 2021 : മഹാശിവരാത്രി വ്രതത്തിന്റെ പ്രാധാന്യവും പൂജാവിധിയും
മഹാദേവന്, ഭോലെനാഥ്, തുടങ്ങി നിരവധി പേരുകളില്‍ പരമശിവനെ അറിയപ്പെടുന്നു. ഹിന്ദു പുരാണപ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളാണ് അദ്ദേഹം. പ്രപഞ്ചത്തിന്റെ മുഴുവന്‍ കര്‍ത്താവാണ് പരമേശ്വരന് എന്നും വിശ്വസിക്കപ്പെടുന്നു. അത്തരമൊരു ശക്തിയെ പൂര്‍ണ മനസ്സോടും ഭക്തിയോടും കൂടി ആരാധിക്കുന്നവര്‍ക്ക് ആവശ്യമുള്ള ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു. തങ്ങളുടെ ഭക്തരുടെ സങ്കടങ്ങളും കഷ്ടപ്പാടുകളും എഴുപ്പത്തില്‍ കാണുന്നവനാണ് പരമേശ്വരന്.
Most read: വീട്ടില്‍ ഗണേശ വിഗ്രഹം ഈ സ്ഥലത്തെങ്കില്‍ ഭാഗ്യം
മഹാശിവരാത്രി ദിനത്തില്‍ ഭക്തര്‍ ദിവസം മുഴുവന്‍ വ്രതമെടുക്കുകയും പരമേശ്വരനെ ആരാധിക്കുകയും ചെയ്യുന്നു. ഹിന്ദുമതത്തില്‍ ശിവരാത്രി വളരെ പ്രധാനപ്പെട്ട ഉത്സവമാണ് ശിവരാത്രി. ഈ വര്‍ഷം മഹാശിവരാത്രി മാര്‍ച്ച് 11 വ്യാഴാഴ്ച ആഘോഷിക്കും. ഈ ദിവസം നിരവധി ശുഭ യോഗങ്ങള്‍ വരുന്നു. ഫാല്ഗുണ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ ത്രയോദശിയാണ് ഈ ദിവസം. അന്നാണ് ശിവയോഗവും രൂപപ്പെടുന്നത്. കൂടാതെ, ഈ ദിവസം നക്ഷത്രസമൂഹം അടുത്തുവരികയും ചന്ദ്രന് മകരത്തില്‍ തുടരുകയും ചെയ്യും.

ശിവരാത്രി പൂജയ്ക്ക് ശുഭസമയം
മഹാശിവരാത്രി - 11 മാര്‍ച്ച് 2021 (വ്യാഴം)
ചതുര്‍ത്ഥി തിതി ആരംഭിക്കുന്നത്: 11 മാര്‍ച്ച് 2021 ഉച്ചയ്ക്ക് 2.39 ന്
ചതുര്‍ത്ഥി തിതി അവസാനിക്കുന്നത്: 12 മാര്‍ച്ച് 2021 ഉച്ചകഴിഞ്ഞ് 3:00 ന്
ശിവരാത്രി പാരായണ സമയം: മാര്‍ച്ച് 12 രാവിലെ 06:34 മുതല്‍ വൈകുന്നേരം 3:2 വരെ

ശിവരാത്രിയുടെ കഥ
പാലാഴി മഥനം നടത്തിയപ്പോള്‍ ലഭിച്ച കാളകൂട വിഷം ലോക രക്ഷയ്ക്കായി പരമശിവന് പാനം ചെയ്തു. ഈ വിഷം ശരീരത്തിലെത്തി ഭഗവാന് ഹാനികരമാവാതിരിക്കാന്‍ ഭാര്യയായ പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ചു. വിഷം ഭൂമിയില്‍ വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാന് വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം പരമേശ്വരന്റെ കണ്ഠത്തില് ഉറച്ചു നിന്നു. അങ്ങിനെ ഭഗവാന് നീലകണ്ഠന് എന്ന പേരും ചെയ്തു. പരമശിവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നുമാണ് വിശ്വാസം.
Most read: മാര്‍ച്ചിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

മഹാശിവരാത്രിയുടെ പ്രാധാന്യം
മഹാശിവരാത്രിയില്‍ പരമശിവനെ ആരാധിക്കുന്നു. ഈ ദിവസം അദ്ദേഹത്തെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. ഈ ദിവസം ഉപവസിക്കുകയും പരമേശ്വരനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ നല്ല ഭര്‍ത്താവിനെ ലഭിക്കുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു. പെണ്‍കുട്ടിയുടെ വിവാഹം വളരെക്കാലമായി നടക്കുന്നില്ലെങ്കിലോ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടെങ്കിലോ അവര്‍ മഹാശിവരാത്രി നാളില്‍ നോമ്പ് അനുഷ്ഠിക്കണം. വിവാഹ തടസ്സം നീങ്ങാന്‍ ഉപവാസം വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. വ്രതം അനുഷ്ഠിക്കുന്നതിലൂടെ പരമേശ്വരന്റെ അനുഗ്രഹം ലഭിക്കുന്നു. ഇതിനൊപ്പം ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നിലനില്ക്കുന്നു.

ശിവലിംഗ പൂജ
പരമശിവന്റെ പ്രതീകമാണ് ശിവലിംഗം. ശിവ എന്നാല്‍ ക്ഷേമം, ലിംഗം എന്നാല്‍ സൃഷ്ടി. സംസ്കൃതത്തില്‍ ലിംഗ എന്നാല്‍ ചിഹ്നം എന്നാണ് അര്‍ത്ഥമാക്കുന്നത്. ശിവന് നിത്യതയുടെ പ്രതീകമാണ്. വിശ്വാസമനുസരിച്ച്, ലിംഗം പ്രപഞ്ചത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
Most read: മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്

ആരാധനാ സാമഗ്രികള്‍
ഹിന്ദു പൂജാ വിധികളിലും ആചാരങ്ങളിലും വളരെ ലളിതമായി ചെയ്യാവുന്നതാണ് ശിവ പൂജ. ഭഗവാന് പരമേശ്വരനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്ന് വിശ്വസിച്ചുപോരുന്നു. അതിനാല്‍ അദ്ദേഹത്തെ ഭോലെനാഥ് എന്നും വിളിക്കുന്നു. പൂര്‍ണ മനസ്സോടെ ഒരാള്‍ ശിവലിംഗിന് ഒരു ഗ്ലാസ് വെള്ളം അര്‍പ്പിച്ചാല്‍ പോലും പരമേശ്വരന് പ്രസാദിക്കുമെന്നു പറയപ്പെടുന്നു. പരമേശ്വരന്റെ കടാക്ഷത്തിനായി ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ് ശിവ പൂജ. മഹാശിവരാത്രി വ്രതത്തിന് ഒരു ദിവസം മുമ്പ് പൂജാ വസ്തുക്കള്‍ ശേഖരിക്കുക. തൊട്ടാവാടി ഇലകള്‍, സുഗന്ധമുള്ള പൂക്കള്‍, കൂവളത്തില, ഉമ്മത്തിന്‍കായ, പ്ലം, തുളസി, പാല്, കരിമ്പിന് ജ്യൂസ്, തൈര് തുടങ്ങിയവ ശിവരാത്രി നാളില്‍ പൂജയ്ക്കായി എടുക്കാവുന്നതാണ്.

മഹാശിവരാത്രി പൂജ
മഹാശിവരാത്രി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് വ്രതം ആരംഭിക്കുക. ശിവക്ഷേത്രത്തിലോ അല്ലെങ്കില്‍ പൂജാമുറിയിലോ ചെന്ന് ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിക്കുക. ഒരു ചെമ്പ് പാത്രത്തില്‍ വേണം വെള്ളമെടുക്കാന്‍. പാല്, തൈര്, നെയ്യ്, തേന്‍, പഞ്ചസാര എന്നിവ മിശ്രിതമാക്കി ശിവ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക. വിഗ്രഹം വൃത്തിയാക്കി തുടര്‍ന്ന് ചന്ദനം പുരട്ടുക.
Most read: വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂ

മഹാശിവരാത്രി പൂജ
സുഗന്ധദ്രവ്യങ്ങളും പുഷ്പമാലകളും അര്‍പ്പിക്കുക. തുടര്‍ന്ന് കൂവള ഇലകള്‍, ധാതുര പുഷ്പം തുടങ്ങിയവ പരമേശ്വരന് സമര്‍പ്പിക്കുക. ഇതെല്ലാം ചെയ്ത ശേഷം ധൂപവും വിളക്കുകളും ഉപപയോഗിച്ച് ആരതി നടത്തി പരമേശ്വരന് മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുക. അതിനുശേഷം പാന്‍, തേങ്ങ, ദക്ഷിണ എന്നിവ അര്‍പ്പിക്കുകയും അതുപോലെ തന്നെ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. മികച്ച ഫലങ്ങള്‍ക്കായി പൂജാ വേളയില്‍ 'ഓം നമ ശിവായ' മന്ത്രം ഉരുവിടുക. ഇതിനുശേഷം ശിവ ചാലിസ വായിക്കുക.

രുദ്രാഭിഷേകം
ശിവപൂജയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് രുദ്രാഭിഷേകം. പശുവിന് പാലില്‍ നിങ്ങള്‍ രുദ്രാഭിഷേകം ചെയ്താല്‍ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നിറവേറപ്പെടുന്നു. ശിവവിഗ്രഹത്തില്‍ നെയ്യ് അഭിഷേകം ചെയ്താല്‍ നിങ്ങള്‍ക്ക് സാമ്പത്തികനേട്ടം ലഭിക്കുന്നു. കരിമ്പിന് നീര് അഭിഷേകം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നീക്കംചെയ്യപ്പെടും. തേന്‍ ഉപയോഗിച്ച് രുദ്രാഭിഷേകം ചെയ്താല്‍ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും അവസാനിക്കും.