For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവരാത്രി ദിനത്തിൽ ഈ സന്ദേശങ്ങൾ

|

ഈ വർഷത്തെ ശിവരാത്രി ദിനം വരുന്നത് മാര്‍ച്ച് ഒന്നിനാണ്‌. ഈ ദിനം രാവിലെ കുളിച്ച് ഭസ്മം ധരിച്ച് രുദ്രാക്ഷം എടുത്ത് പഞ്ചാക്ഷരി മന്ത്രം ജപിച്ച് കൊണ്ട് ശിവരാത്രി ദിനം തുടങ്ങാവുന്നതാണ്. ലോകനാഥനായ മഹാദേവനിൽ നിന്നാണ് ഈ ലോകം തന്നെ ആരംഭിക്കുന്നത്. അതുവഴി തന്നെ നിങ്ങൾക്ക് ഭഗവാൻറെ അനുഗ്രഹം ലഭിക്കുന്നുണ്ട്. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ട് വ്രതങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ് ശിവരാത്രി വ്രതം. ഭക്തിയോടെയുള്ള വ്രതാനുഷ്ഠാനം ജീവിത പങ്കാളിക്കും ദമ്പതിമാർക്കും ദീർഘായുസ്സുണ്ടാവുന്നതിന് അത്യുത്തമമാണ്. കുംഭമാസത്തിലെ കൃഷ്ണ ചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം വരുന്നത്. ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനം വെള്ളിയാഴ്ച ദിനമാണ് വരുന്നത്. എന്താണ് ശിവരാത്രി വ്രതം എന്ന് തിരിച്ചറിഞ്ഞ് വേണം വ്രതമെടുക്കേണ്ടത്.

Most read: നിലവിളക്കിലെ തിരിയുടെ എണ്ണവുംദിക്കും ഐശ്വര്യത്തിന്Most read: നിലവിളക്കിലെ തിരിയുടെ എണ്ണവുംദിക്കും ഐശ്വര്യത്തിന്

ശിവരാത്രിക്ക് പുറകിൽ ധാരാളം ഐതിഹ്യങ്ങൾ ഉണ്ട്. പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ഭൂമിയിൽ പതിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ശ്രീപരമേശ്വരന്‍ പാനം ചെയ്തത്. എന്നാൽ വിഷം ഭഗവാന്‍റെ ഉള്ളില്‍ ചെല്ലാതിരിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവി അദ്ദേഹത്തിന്‍റെ കഴുത്തില്‍ പൊത്തിപ്പിടിക്കുകയും എന്നാൽ പുറത്തേക്ക് പോവാതിരിക്കുന്നതിന് ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ തന്നെ ഇരിക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന പേര് വീഴുകയും ചെയ്തു. ഭഗവാന് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതിരിക്കുന്നതിന് വേണ്ടിയും ആപത്ത് പിണയാതിരിക്കുന്നതിന് വേണ്ടിയും പാർവ്വതി ദേവി ഉറക്കമിളച്ചിരുന്ന ദിവസമാണ് ശിവരാത്രി ദിനം.

ശിവരാത്രി വ്രതവും വിശ്വാസവും

ശിവരാത്രി വ്രതവും വിശ്വാസവും

ശിവരാത്രി ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചില സന്ദേശങ്ങൾ അയക്കാം. അതിന് മുൻപ് ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. തലേ ദിവസം തന്നെ ഒരിക്കലോടെയാണ് വ്രതം ആരംഭിക്കേണ്ടത്. തലേ ദിവസം വൈകുന്നേരത്തോടെ അരിയാഹാരം ഉപേക്ഷിച്ച് ശിവരാത്രി ദിനം രാവിലെ എഴുന്നേറ്റ് കുളിക്കണം. ശേഷം ഓം നമ:ശിവായ ജപിച്ച് ഭസ്മം ധരിച്ച് ശിവരാത്രി ദിനത്തില്‍ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. പൂർണ ഉപവാസം അനുഷ്ഠിക്കാൻ സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽ നിന്ന് ലഭിച്ച നൈവേദ്യമോ കരിക്കിൻ വെള്ളമോ പഴമോ എന്തെങ്കിലും കഴിക്കാവുന്നതാണ്. മാത്രമല്ല അന്നദാനം ചെയ്യുന്നതും പുണ്യപ്രവൃത്തിയാണ്. രാത്രി പൂർണമായി ഉറക്കമിളച്ച് വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. പിറ്റേ ദിവസം രാത്രി കുളിച്ച് തീര്‍ത്ഥം സേവിച്ച് പാരണ വീടണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശിവരാത്രി വ്രതം എടുക്കുന്നവർ വീട് വൃത്തിയാക്കുകയും തലേദിവസം തന്നെ വീടും പരിസരവും എല്ലാം വൃത്തിയാക്കുകയും വീട് കഴുകി വൃത്തിയാക്കുന്നതും നല്ലതാണ്. ഇത് കൂടാതെ ഉപവാസം നോൽക്കുകയും അല്ലെങ്കിൽ അവർ ഒരിക്കൽ വ്രതം നൽകുകയും ചെയ്യുകയാണ് ചെയ്യേണ്ടത്. ഓരോ ദിവസവും വളരെയധികം ശ്രദ്ധിച്ച് വേണം വ്രതമെടുക്കുന്നതിനും മുന്നോട്ട് പോവുന്നതിനും. ശിവരാത്രി വ്രതം എടുക്കുന്നവർ അവരുടെ പ്രിയപ്പെട്ടവർക്ക് അയക്കാവുന്ന സന്ദേശങ്ങൾ ഇവയാണ്.

വഴിപാടുകള്‍ ഇങ്ങനെവേണം

വഴിപാടുകള്‍ ഇങ്ങനെവേണം

ശിവരാത്രി ദിനത്തില്‍ ചെയ്യുന്ന വഴിപാടുകൾ വളരെയധികം ഫലപ്രദമായിട്ടുള്ളതാണ്. കൂവളത്തില സമർപ്പിക്കുക, ഭഗവാന് കൂവള മാല സമർപ്പിക്കുക, പിൻ വിളക്ക്, ജലധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവയും സമർപ്പിക്കാവുന്നതാണ്. ശിവരാത്രി ദിനത്തില്‍ വൈകുന്നേരം ക്ഷേത്ര ദർശനം നടത്തുന്നതും സ്ത്രീകൾ അടിപ്രദക്ഷിണം നടത്തുകയും ചെയ്യേണ്ടതാണ്. ശിവക്ഷേത്ര ദർശനം നടത്തിയതിലൂടെ എല്ലാ പാപങ്ങളും ഇല്ലാതാവും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ശിവരാത്രി ദിനം ഇതെല്ലാം ശ്രദ്ധിക്കാവുന്നതാണ്.

 മറ്റൊരു ഐതിഹ്യം

മറ്റൊരു ഐതിഹ്യം

ഓരോ ശിവരാത്രി കാലവും നമ്മുടെ പ്രിയപ്പെച്ചവരെ നമുക്ക് സന്തോഷിപ്പിക്കുന്നതിനും അവർക്ക് ഭക്തി നിർഭരമായ സന്ദേശങ്ങൾ അയക്കുന്നിനും ശ്രദ്ധിക്കൂ. ഇനി ശിവരാത്രി ദിനത്തിന് മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. മഹാവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ് മറ്റൊരു ഐതിഹ്യം. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്ന് മുളച്ച് വന്ന് താമരയിലാണ് ബ്രഹ്മാവ് ജന്മമെടുത്തത്. എന്നാല്‍ ജലനിരപ്പിലൂടെ സഞ്ചരിക്കുകയായിരുന്ന ബ്രഹ്മാവ് വിഷ്ണുവിനോട് ആരാണ് എന്ന് ചോദിക്കുകയും തന്‍റെ പിതാവായ വിഷ്ണുവാണ് ഞാൻ എന്ന് ഉത്തരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇവർ തമ്മിൽ യുദ്ധം ആരംഭിക്കുകയും ശിവലിംഗം ഇവര്‍ക്ക് നടുവിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിന്‍റെ ഇരു അഗ്രങ്ങളും കണ്ടെത്തുന്നതിന് വേണ്ടി ശ്രമിച്ചെങ്കിലും ബ്രഹ്മാവിനും വിഷ്ണുവിനും ഇത് സാധിച്ചില്ല. ഇതിൽ പരാജയപ്പെട്ട ഇരുവർക്കും മുന്നിൽ ശിവൻ പ്രത്യക്ഷപ്പെട്ട ദിവസമാണ് ശിവരാത്രി ദിനം എന്നാണ് ഐതിഹ്യം.

ശിവരാത്രി ദിനം

ശിവരാത്രി ദിനം

ശിവം എന്ന വാക്കിന് മംഗളം, ശുഭം എന്നിങ്ങനെയാണ് അർത്ഥങ്ങൾ. അതുകൊണ്ട് തന്നെ ഈശ്വര ചിന്തയെക്കുറിച്ച് ചിന്തിക്കുമ്പോൾ അവിടെ നന്മയും ഐശ്വര്യവും എല്ലാം വരുന്നതും. ഈശ്വര സ്മരണയിൽ ഓരോ ദിനവും നിങ്ങൾക്ക് ഐശ്വര്യവും സന്തോഷവും എല്ലാം നിലനിൽക്കുന്നുണ്ട്. പ്രാർത്ഥനാ പൂർണമായ ഒരു ദിനമാണ് ശിവരാത്രി ദിനത്തിൽ നിങ്ങള്‍ക്ക് വേണ്ടത്. അതിന് വേണ്ടിയാണ് നാം ഓരോരുത്തരും പ്രാർത്ഥിക്കേണ്ടതും.

ശിവസ്മരണയിൽ ലോകം

ശിവസ്മരണയിൽ ലോകം

ശിവരാത്രി ദിനം നിങ്ങളുടെ ജീവിതം ശിവസ്മരണയിൽ ആയിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ സമയവും ശിവസ്മരണയിൽ ആയിരിക്കുന്നത് നിങ്ങളുടെ ആത്മഞ്ജാനം വർദ്ധിപ്പിക്കുന്നുണ്ട്. ഭഗവാനെ ദർശിക്കുന്നതും സന്തോഷിപ്പിക്കുന്നതിനും അതുവഴി അനുഗ്രഹങ്ങൾ പ്രാപ്തമാക്കുന്നതിനും ഓരോ ശിവരാത്രി വ്രതവും നിങ്ങളെ സഹായിക്കുന്നുണ്ട്. ശിവസഹസ്രനാമം പാരായണം ചെയ്യുന്നതും ഉത്തമമാണ്.

പ്രദോഷ തുല്യം

പ്രദോഷ തുല്യം

ശിവരാത്രി ദിനത്തിലെ വ്രതം ആയിരം പ്രദോഷ വ്രതം എടുത്തതിന് തുല്യമാണ്. ശിവരാത്രി വ്രതം എടുക്കുന്നവരുടെ എല്ലാ വിധത്തിലുള്ള പാപങ്ങളും ഇല്ല എന്നുള്ളതാണ് വിശ്വാസം, പാപമോചനത്തിന് ഏറ്റവും മികച്ചതാണ് ശിവരാത്രി വ്രതം. സർവ്വാഭീഷിട സിദ്ധിക്ക് വേണ്ടിയും ശിവരാത്രി വ്രതം എടുക്കാവുന്നതാണ്. ദീർഘായുസ്സിനും ഏറ്റവും മികച്ച വ്രതം തന്നെയാണ് ശിവരാത്രി വ്രതം. ശിവരാത്രി ദിനം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കാവുന്ന ചില സന്ദേശങ്ങൾ നോക്കാം

English summary

Maha Shivratri 2022 Wishes, Images, Quotes, Facebook and Whatsapp Status Messages In Malayalam

Maha shivarathri is a hindufestival which is celebrated everi year. On the day of shivaratri greet your friends relatives by sending blessings and wishes. Take a look.
X
Desktop Bottom Promotion