Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മഹാശിവരാത്രി 2025: തൃക്കണ്ണ് തുറന്ന് ശിവന് കാമദേവനെ ഭസ്മമാക്കിയത് എന്തിന് ?
ഭക്തരില്‍ ശിവഭക്തി നിറയുന്ന നാളുകളാണ് മഹാശിവരാത്രിക്ക് മുന്നോടിയായുള്ള ദിവസങ്ങള്‍. പുരാണ വിശ്വാസങ്ങള്‍ അനുസരിച്ച് ശിവപാര്‍വ്വതിമാരെ പൂജിക്കുന്നത് സത്യമായ പ്രണയം കണ്ടെത്താന്‍ സഹായിക്കും. ഈ വിശ്വാസമനുസരിച്ച് ചിലയിടങ്ങളില്‍ ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആളുകള്‍ ശിവരാത്രി വ്രതവും പതിനാറ് തിങ്കളാഴ്ച വ്രതങ്ങളും ആചരിക്കാറുണ്ട്. കാരണം ശിവപാര്‍വതിമാരുടെ പ്രണയം മനുഷ്യരുടെ പ്രണയസങ്കല്പ്പങ്ങള്ക്കും നിര്‍വചനങ്ങള്‍ക്കും അപ്പുറത്താണ്. ഹൈന്ദവ വിശ്വാസികള്‍ ശിവപാര്‍വ്വതിമാരെ ഒരു മാതൃകാ ദമ്പതികളായി കണക്കാക്കുന്നു. അവരുടെ കുടുംബത്തെ മാതൃകാകുടുംബമായി സങ്കല്‍പ്പിക്കുന്നു.

പ്രണയത്തിന്റെ ഉദാത്ത മൂര്ത്തീസങ്കല്പ്പമായ പരമശിവന് പക്ഷേ പ്രണയത്തിന്റെ ദേവനായ കാമദേവനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്ന് എന്തിന് ഭസ്മമാക്കിയെന്നത് പലര്‍ക്കുമുള്ള സംശയമാണ്. ഈ കഥ മനസ്സിലാക്കാം.
ആരായിരുന്നു കാമദേവന്
പ്രണയം, ആസക്തി, ആവേശം, ആകര്‍ഷണം എന്നിവയുടെ ദേവനാണ് കാമദേവന്. പുരുഷന്മാരും സ്ത്രീകളും പരസ്പരം അനുരക്തരാകുന്നത് കാമദേവന് കാരണമാണെന്നാണ് വിശ്വാസം. അങ്ങനെ ജീവന്റെ തുടര്‍ച്ച ഉറപ്പാക്കുന്നത് കാമദേവനാണെന്നാണ് കരുതുന്നത്. പ്രണയമോ വികാരങ്ങളോ ഇല്ലെങ്കില്‍, പ്രത്യുല്‍പ്പാദനത്തിനുള്ള അവസരമുണ്ടാകില്ല എന്നതിനാല്‍ ആളുകളില്‍ സ്നേഹവും ആഗ്രഹവും പോലുള്ള വികാരങ്ങള്‍ ജനിപ്പിക്കുക എന്നത് കാമദേവന്റെ കടമയായി കരുതപ്പെടുന്നു.
ശിവന്റെ തപസ്സിന് ഭംഗം വരുന്നു
സതിയുടെ പിതാവായ പ്രജാപതി ദക്ഷന്, ഒരു വലിയ യാഗത്തിന് ശിവനെ ക്ഷണിക്കാതെ മാറ്റിനിര്‍ത്തി. പിതാവ് ഭര്‍ത്താവിനെ അപമാനിച്ചത് സതിക്ക് താങ്ങാനായില്ല. ഭര്‍ത്താവിനോടുള്ള ഈ അനാദരവ് സഹിക്കാന്‍ കഴിയാതെ, അവള് യാഗാഗ്നിയിലേക്ക് ചാടി ആത്മഹൂതി ചെയ്തു. ഇതു കേട്ട ശിവന് കോപത്തിലും ദുഃഖത്തിലും മുങ്ങി. പ്രതികാരത്തിന് ശേഷം അദ്ദേഹം കഠിന തപസ്സില്‍ മുഴുകി. ജ്ഞാനത്തിന്റെ അകക്കണ്ണായ മൂന്നാം തൃക്കണ്ണ് തുറന്നു.
ശിവന് തപസ്സില്‍ മുഴുകിയതോടെ ഭൂമിയില്‍ താരകാസുരന്റെ ദുഷ്ചെയ്തികള്‍ വര്‍ധിച്ചു. ബ്രഹ്മാവിന്റെ വരം മൂലം താരകാസുരനെ തടയാന്‍ ആര്‍ക്കും ആയില്ല. ശിവന്റെ മകന് മാത്രമേ തന്നെ വധിക്കാന്‍ സാധിക്കുകയുള്ളു എന്ന വരമായിരുന്നു താരകാസുരന് ബ്രഹ്മാവില്‍ നിന്നും വാങ്ങിയത്. ശിവന് കഠിന തപസ്സില്‍ ആകയാല്‍ അദ്ദേഹത്തിന് ഇനി ലൗകിക ജീവിതത്തില്‍ താല്‍പ്പര്യമുണ്ടാകില്ലെന്നും ഒരു മകന് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും താരകാസുരന് അറിയാമായിരുന്നു. ഈ പ്രതിസന്ധിയില്‍ സഹായം തേടി ദേവന്മാര് കാമദേവന്റെ അടുക്കലെത്തി. കാമദേവന് തന്റെ പുഷ്പബാണമെയ്ത് ശിവനെ തപസ്സില്‍ നിന്നും ഉണര്‍ത്തി. ജ്ഞാനത്തിന്റെ മൂന്നാം തൃക്കണ്ണ് ഭൗതിക ലോകത്തിന് അതീതമായ സത്യങ്ങളെയാണ് കാണുന്നത്. കാമദേവന്റെ അമ്പ് കൊണ്ടപ്പോള്‍ പരമശിവന് തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു. ആഗ്രഹത്തിന്റെ അല്ലെങ്കില്‍ മോഹത്തിന്റെ പ്രതിനിധിയായ കാമദേവന് പ്രതിനിധാനം ചെയ്യുന്ന ആഗ്രഹങ്ങളെ ശിവന്റെ മൂന്നാം കണ്ണ് ദഹിപ്പിച്ചുവെന്നാണ് വിശ്വാസം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
