Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Maha Navami 2023 : ഭാഗ്യവും പുണ്യവും നല്‍കും നവരാത്രി; ഈവിധം ദേവിയെ ആരാധിക്കൂ
നവരാത്രിയിലെ ഒമ്പതാം ദിവസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഭക്തര്‍ മഹാനവമിയായി ആഘോഷിക്കുന്നു. മഹാ നവമി എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മഹത്തായ ഒമ്പതാം ദിവസം എന്നാണ്. മഹിഷാസുരനെ വധിക്കാനായി ഈ ദിവസമാണ് ദുര്‍ഗ്ഗാദേവി, മഹിഷാസുര മര്‍ദിനിയുടെ രൂപം സ്വീകരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
9 ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ഒമ്പതാമത്തെയും അവസാനത്തെയും ദിവസമാണ് ദുര്‍ഗ്ഗാ നവമി എന്നും അറിയപ്പെടുന്ന മഹാനവമി. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, അശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം ദിവസമാണ് മഹാനവമി. നവരാത്രിയിലെ ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കുന്നത് ഒരു ഭക്തര്‍ ഭാഗ്യവും ജീവിതസന്തോഷവും കൈവരുത്തുന്നു. നവരാത്രി നാളിലെ ആരാധനാരീതികളും പ്രാധാന്യവും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

നവരാത്രി ആഘോഷങ്ങള്‍
ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 3 വരെയാണ്. നവരാത്രി സമയത്ത് ഭക്തര്‍ ദുര്‍ഗ്ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നു. ഒമ്പതാം ദിവസം ദുര്‍ഗാ ദേവിയുടെ അവതാരമായ സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്നു. നവരാത്രിയിലെ 9 ദിവസവും വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ മഹാനവമി ദിനത്തില്‍ വ്രതം പൂര്‍ത്തിയാക്കുന്നു. നവരാത്രി വ്രതം അവസാനിപ്പിക്കുന്നതിനുള്ള ആചാരങ്ങളില്‍ കന്യാപൂജ വളരെ പ്രധാനമാണ്. ഈ ദിവസം ഒമ്പത് പെണ്‍കുട്ടികളെ ആരാധിക്കണമെന്ന് പറയുന്നു. പെണ്‍കുട്ടികള്‍ ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ക്ക് ആരാധനയുടെ അവസാനം മധുരപലഹാരങ്ങളും പഴങ്ങളും സമ്മാനങ്ങളും നല്‍കണം. ഹൈന്ദവ വിശ്വാസമനുസരിച്ച്, കന്യാഭോജനത്തിന് ശേഷം നവരാത്രി വ്രതം അനുഷ്ഠിക്കുന്നത് ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്തും.

മഹാനവമി 2022
ഈ വര്‍ഷത്തെ മഹാനവമി ഉത്സവം ഒക്ടോബര്‍ 4 ചൊവ്വാഴ്ച ആചരിക്കും. ഹൈന്ദവ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, ഈ ദിവസമാണ് ദുര്‍ഗ്ഗാ ദേവി മഹിഷാസുരന്‍ എന്ന അസുരനെ വധിച്ചത്. അതിനാല്‍, മഹിഷാസുര മര്‍ദ്ദിനി എന്ന പേരിലും ദുര്‍ഗാദേവി അറിയപ്പെടുന്നു. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തി ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഈ ഉത്സവം ആഘോഷിക്കുന്നു. പൂജാ പന്തലുകളില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതിന്റെ ഭാഗമായി നവരാത്രി നാളില്‍ നവമിപൂജകള്‍ നടത്തു. നവരാത്രി നാളുകളില്‍ വച്ച് വളരെ പ്രാധാന്യമുള്ള ദിനമാണിത്. നവരാത്രിയിലെ 9 ദിവസവും വ്രതം അനുഷ്ഠിക്കാന്‍ കഴിയാത്ത ഭക്തര്‍ക്ക് ഈ ദിവസം മാത്രം വ്രതം അനുഷ്ഠിക്കാവുന്നതാണ്. നവമി തിഥിയിലെ പൂജയുടെ അനുകൂല സമയം ഒക്ടോബര്‍ 3ന് ഉച്ചകഴിഞ്ഞ് 3:07 മുതല്‍ ഒക്ടോബര്‍ 4 ന് 12:50 വരെയാണ്.

ആഘോഷം പലവിധം
മഹാവിഷ്ണുവിന്റെ അനുയായികളായ വൈഷ്ണവര്‍ ഈ ദിവസം പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടത്തുന്നു. ഈ ദിവസം തിരുമലയില്‍ ബാലാജിയുടെ ബഹുമാനാര്‍ത്ഥം ബ്രഹ്‌മോത്സവം ആഘോഷിക്കുന്നു. മഹാനവമി രാജ്യത്തുടനീളം പല തരത്തില്‍ ആഘോഷിക്കപ്പെടുന്നു. ഉത്തരേന്ത്യയില്‍ ഈ ദിവസം കന്യാപൂജ ആചരിക്കുമ്പോള്‍, ഗുജറാത്തില്‍ മഹാനവമി നവരാത്രിയിലെ മറ്റ് എട്ട് ദിവസങ്ങളായി ഗര്‍ബയും ദണ്ഡിയ രാസങ്ങളുമായി ആഘോഷിക്കുന്നു. കിഴക്ക്, ദുര്‍ഗാപൂജയുടെ അവസാന ദിവസമായതിനാല്‍ ബംഗാളില്‍ നവമിക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ ഈ ദിവസം സുഹാസിനി പൂജ നടത്താറുണ്ട്.

ഗ്രഹദോഷം നീക്കാന്‍
ജ്യോതിഷപരമായി ശത്രുക്കള്‍ ധാരാളമുള്ളവരും, നിയമയുദ്ധങ്ങള്‍, മറ്റ് തര്‍ക്കങ്ങള്‍ എന്നിവ അനുഭവിക്കുന്നവരും ഈ ദിവസം ദുര്‍ഗയെ ആരാധിക്കണം. ചൊവ്വ, ശനി, രാഹു, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുടെ എല്ലാ ദോഷങ്ങളും നീക്കാനും മഹാനവമി നാളില്‍ നിങ്ങള്‍ക്ക് ആരാധനകള്‍ നടത്താവുന്നതാണ്.

ദുര്‍ഗാദേവിയെ പ്രീതിപ്പെടുത്താന്‍
മഹാനവമി നാളില്‍ ഒരു മാതൃദേവതയുടെ ക്ഷേത്രത്തില്‍ പോയി ദേവിയുടെ പാദങ്ങളില്‍ എട്ട് താമരകള്‍ സമര്‍പ്പിക്കുക. എന്നിട്ട് ചുവന്ന നിറമുള്ള തുണിയില്‍ കുറച്ച് നാണയങ്ങള്‍ സൂക്ഷിക്കുക. ഈ തുണി മാതൃദേവതയുടെ മടിയില്‍ വയ്ക്കുക. ഇത് ദേവിയുടെ പ്രത്യേക അനുഗ്രഹം നല്‍കിത്തരുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം മഹാനവമി നാളില്‍ ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുന്നത് ദുര്‍ഗ്ഗാ ദേവിയുടെ കൃപയാല്‍ ഒരാളുടെ പ്രശസ്തിയും സമ്പത്തും വര്‍ദ്ധിപ്പിക്കാനുള്ള ഉത്തമമായ വഴിയാണ്.

സാമ്പത്തികപ്രശ്‌നം നീക്കാന്‍
പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് മഹാനവമി ദിനത്തില്‍ ദുര്‍ഗ്ഗാദേവിയെ ഗംഗാജലത്തില്‍ അഭിഷേകം ചെയ്യുക. ഇതിനുശേഷം ദേവിയെ യഥാവിധി പൂജിക്കുകയും ദുര്‍ഗാ രക്ഷാകവചം ചൊല്ലുകയും ചെയ്യുക. അതേ സമയം, ഈ ദിവസം പൂജാ സമയത്ത് ശംഖിനെ ആരാധിക്കുന്നതും വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവി ഇതില്‍ പ്രസാദിക്കുന്നുവെന്നും നിങ്ങള്‍ക്ക് എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications











