For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹദോഷം നീങ്ങും ശത്രുനാശവും ഫലം; മഹാനവമി ആരാധന

|

നവരാത്രിയുടെ ഒന്‍പതാം ദിവസമാണ് മഹാ നവമി. ഈ വര്‍ഷം ഒക്ടോബര്‍ 14ന് വ്യാഴാഴ്ച രാജ്യത്തുടനീളം വളരെ ആഢംബരപൂര്‍വ്വം നവരാത്രി ആഘോഷിക്കും. ഇത് ദുര്‍ഗാപൂജയുടെ മൂന്നാം ദിവസം കൂടിയാണ്, തിന്മയ്ക്കെതിരായ നന്മയുടെ വിജയമായി ഇത് ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ദുര്‍ഗ്ഗാദേവിയെ മഹിഷാസുരമര്‍ധിനിയായി ആരാധിക്കുന്നു. കാരണം മഹിഷാസുരനെന്ന രാക്ഷസനുമായുള്ള യുദ്ധത്തിന്റെ ഒന്‍പതാം ദിവസമാണ് ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചത്. വിജയ ദശമിയുടെ തലേദിവസം കൂടിയാണ് മഹാനവമി.

Most read: ഐശ്വര്യം നല്‍കും ആയുധപൂജ; ചരിത്രവും പ്രാധാന്യവുംMost read: ഐശ്വര്യം നല്‍കും ആയുധപൂജ; ചരിത്രവും പ്രാധാന്യവും

നവരാത്രിയിലെ ഒന്‍പതാം ദിവസം, നവ ദുര്‍ഗ്ഗയില്‍ ആരാധിക്കപ്പെടുന്ന ശക്തിയുടെ രൂപമാണ് സിദ്ധിദാത്രി. ഒന്‍പത് ദിവസത്തെ നവരാത്രി ഉത്സവം ദുര്‍ഗാ ദേവിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഘണ്ട, കൂശ്മാണ്ട, സ്‌കന്ദ മാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് അവര്‍.

മഹാനവമി പൂജയുടെ പ്രാധാന്യം

മഹാനവമി പൂജയുടെ പ്രാധാന്യം

മഹാശക്തിയുടെ പരമോന്നത രൂപമായ സിദ്ധിധാത്രിയുടെ ആരാധനയാണ് മഹാനവമി. മഹിഷാസുരന്‍ എന്ന രാക്ഷസന്റെ സംഹാരിയായ മഹിഷാസുരമര്‍ദിനിയായി ദുര്‍ഗയെ ഈ ദിവസം ആരാധിക്കുന്നു. ദേവിയുടെ ഈ അവതാരത്തിന് അങ്ങേയറ്റത്തെ ശക്തിയുണ്ട്. അത് ജീവന്റെ ഉറവിടത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത് ഏറ്റവും ശക്തമായ രൂപമായി അറിയപ്പെടുന്നു. മഹാ നവമിയുടെ പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പറയപ്പെടുന്നു, കാരണം ഈ ദിവസം നടത്തുന്ന പൂജ ഉത്സവത്തിന്റെ മറ്റ് എട്ട് ദിവസങ്ങളിലും നടത്തുന്ന പൂജയ്ക്ക് തുല്യമാണെന്ന് വിശ്വസിക്കപ്പെടുന്നു.

മഹാനവമി പൂജാവിധി

മഹാനവമി പൂജാവിധി

രാജ്യത്തിന്റെ പല ഭാഗങ്ങളിലും അഷ്ടമിയിലും നവമിയിലും കന്യാപൂജ ആഘോഷിക്കപ്പെടുന്നു. ഒന്‍പത് ചെറിയ പെണ്‍കുട്ടികള്‍, ദുര്‍ഗാ ദേവിയുടെ ഒന്‍പത് രൂപങ്ങളായി ആരാധിക്കപ്പെടുകയും പ്രസാദം നല്‍കുകയും ചെയ്യുന്നു. അവരുടെ പാദങ്ങള്‍ കഴുകുകയും പുതിയ വസ്ത്രങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുകയും ചെയ്യുന്നു.

Most read:നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെMost read:നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെ

ദുര്‍ഗാദേവിയെ ആരാധിക്കുന്നു

ദുര്‍ഗാദേവിയെ ആരാധിക്കുന്നു

കിഴക്കേ ഇന്ത്യയില്‍, ദുര്‍ഗാ പൂജാ ആഘോഷങ്ങളുടെ മൂന്നാം ദിവസമായ മഹാ നവമിയില്‍ ഭക്തര്‍ രാവിലെ കുളിച്ച് 16 ഘട്ടങ്ങളുള്ള ഷോഡശോപചാര പൂജ നടത്തുന്നു. ദുര്‍ഗയെ ക്ഷണിക്കുന്നതിനായി ധ്യാനവും ആവാഹനവുമായാണ് പൂജ ആരംഭിക്കുന്നത്. മറ്റ് ആചാരങ്ങളില്‍ ദുര്‍ഗ്ഗാദേവിക്ക് അഞ്ച് പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും പാദം കഴുകുകയും ചെയ്യുന്നു. ദേവിക്ക് പുതിയ വസ്ത്രങ്ങള്‍, സൗഭാഗ്യ സൂത്രം, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ അര്‍പ്പിക്കുന്നു.

മഹാനവമി ശുഭ മുഹൂര്‍ത്തം

മഹാനവമി ശുഭ മുഹൂര്‍ത്തം

ഒക്ടോബര്‍ 13 ന് രാത്രി 8:07 ന് ആരംഭിക്കുന്ന നവമിയുടെ പൂജാ മുഹൂര്‍ത്തം ഒക്ടോബര്‍ 14 ന് വൈകുന്നേരം 6.52 വരെ നീണ്ടുനില്‍ക്കും. ഒന്‍പതാം ദിവസം സിദ്ധിദാത്രി ദേവിയുടെ പൂജയോടെ നവരാത്രി പൂജ അവസാനിക്കുന്നു. ദേവി തന്റെ ഭക്തര്‍ക്ക് ധാരാളം സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കുന്നു. ഗദ, ചക്രം, ശംഖ്, താമര പുഷ്പം എന്നിവ കൈവശം വച്ചുകൊണ്ട് നാല് കൈകളാല്‍ ചിത്രീകരിച്ചിരിക്കുന്നതാണ് സിദ്ധിദാത്രി ദേവി. സിദ്ധിദാത്രിയുടെ അനുഗ്രഹത്തോടെയാണ് ശിവന്‍ തന്റെ എല്ലാ സിദ്ധികളും നേടിയതെന്ന് പറയപ്പെടുന്നു.

Most read:നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ലMost read:നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ല

ഈ ദിവസത്തെ നിറം

ഈ ദിവസത്തെ നിറം

മഹാനവമി ദിനത്തില്‍ ദേവിക്ക് പിങ്ക് നിറത്തിലുള്ള പൂക്കള്‍ അര്‍പ്പിക്കുകയും ഭക്തര്‍ പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. ഈ ദിവസം കന്യാപൂജനം അഥവാ കുമാരി പൂജ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചടങ്ങാണ്. 8-9 വയസ്സ് പ്രായമുള്ള ഒന്‍പത് പെണ്‍കുട്ടികളെ പൂജാ വേദിയിലേക്ക് ക്ഷണിക്കുകയും അവരുടെ പാദങ്ങള്‍ കഴുകുകയും ചെയ്യുന്നു. കന്യാപൂജ ദുര്‍ഗ്ഗയുടെ 9 രൂപങ്ങളെ പ്രതീകപ്പെടുത്തുന്നു.

മഹിഷാസുരമര്‍ധിനി സ്‌തോത്രം

മഹിഷാസുരമര്‍ധിനി സ്‌തോത്രം

ശക്തമായ ഒരു മഹിഷാസുരമര്‍ധിനി സ്‌തോത്രം ഇതാ:

അയി ഗിരി നന്ദിനി, നന്ദിത മേദിനി, വിശ്വ വിനോദിനി, നന്ദിനുതെ

ഗിരി വര വിന്ധ്യ ശിരോധിനി വാസിനി വിഷ്ണുവിലാസിനി ജിസ്‌നുനുതേ

ഭഗവതി ഹേ ശിതികാന്തകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ

Most read:നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാംMost read:നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാം

മഹാനവമിയുടെ ജ്യോതിഷപ്രാധാന്യം

മഹാനവമിയുടെ ജ്യോതിഷപ്രാധാന്യം

ജ്യോതിഷപരമായി ഈ ദിവസം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ശത്രുക്കളാല്‍ ചുറ്റപ്പെട്ട ആളുകള്‍, എതിരാളികള്‍, നിയമ പോരാട്ടങ്ങള്‍, മറ്റ് തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ കണ്ണേറ് എന്നിവയുള്ള ആളുകള്‍ ഈ ദിവസം ദുര്‍ഗാദേവിയെ ആരാധിക്കണം. വാസ്തവത്തില്‍, ചൊവ്വ, ശനി, രാഹു, ചന്ദ്രന്‍ എന്നിവയുടെ ദോഷകരമായ എല്ലാ ഫലങ്ങളെയും മറ്റ് ഗ്രഹങ്ങളെയും അകറ്റാന്‍ ഈ ദിവസം ഉത്തമമാണ്.

English summary

Maha Navami 2021: Date, Puja Vidhi, Shubh Muhurat and Significance in Malayalam

Maha Navami is celebrated a day before Dussehra across the country with much fervour. Here is all you want to know about maha navami date, significance and puja muhurat.
Story first published: Wednesday, October 13, 2021, 18:25 [IST]
X
Desktop Bottom Promotion