For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തെ അതിജീവിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം; ചൊല്ലേണ്ടത് ഇങ്ങനെ

|

ഹിന്ദുമതത്തിലെ പുരാണങ്ങളിലും മഹത്ഗ്രന്ഥങ്ങളിലും നിരവധി മന്ത്രങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഈ മന്ത്രങ്ങളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരു വ്യക്തിക്ക് പ്രയോജനകരമാണ്. പക്ഷേ, എല്ലാ മന്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ചില മന്ത്രങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മഹാമൃത്യുഞ്ജയ മന്ത്രം. ഈ മന്ത്രം ചൊല്ലുന്നതിലൂടെ നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കും, രോഗങ്ങളില്‍ നിന്ന് മുക്തി നേടും, സമ്പത്തും മൂല്യവും വര്‍ദ്ധിക്കും. മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ കൈവരുന്ന നേട്ടങ്ങളും മന്ത്രം ചൊല്ലേണ്ടത് എങ്ങനെയെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

Most read: ശുഭകാര്യങ്ങള്‍ക്ക് മോശം കാലം; ആഷാഢ മാസത്തിന്റെ പ്രാധാന്യമെന്ത് ?Most read: ശുഭകാര്യങ്ങള്‍ക്ക് മോശം കാലം; ആഷാഢ മാസത്തിന്റെ പ്രാധാന്യമെന്ത് ?

മഹാമൃത്യുഞ്ജയ മന്ത്രം

മഹാമൃത്യുഞ്ജയ മന്ത്രം

യജുര്‍വേദത്തിലെ രുദ്ര അധ്യായത്തിലെ ശക്തമായ മന്ത്രമാണിത്. ഈ മന്ത്രത്തിന്റെ ശക്തിയുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്. ഈ മന്ത്രം ദൈവങ്ങളുടെ ദൈവമായ മഹാദേവന് വളരെ പ്രിയപ്പെട്ടതായി കണക്കാക്കുന്നു. ഈ മന്ത്രം ചൊല്ലുന്ന വ്യക്തിയില്‍ പരമശിവന്‍ അനുഗ്രഹം ചൊരിയുമെന്ന് പറയപ്പെടുന്നു. മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതിലൂടെ ഒരാള്‍ക്ക് മരണത്തില്‍ നിന്നുപോലും രക്ഷ നേടാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശിവനെ പ്രീതിപ്പെടുത്താന്‍

ശിവനെ പ്രീതിപ്പെടുത്താന്‍

പരമശിവനെ ആരാധിക്കുന്നവരാണ് നിങ്ങളെങ്കില്‍ അദ്ദേഹത്തെ പ്രസാദിപ്പിക്കുന്നതിനായി ഈ മന്ത്രം ചൊല്ലുന്നതിനേക്കാള്‍ മികച്ച മാര്‍ഗമില്ല. ശിവന് മരണത്തെ തോല്‍പിക്കാന്‍ ശക്തിയുണ്ടെന്ന് പറയപ്പെടുന്നു. നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലെ ആര്‍ക്കെങ്കിലോ വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടെങ്കില്‍, ആ രോഗം നിങ്ങളെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാനായി നിങ്ങള്‍ക്ക് മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പരമശിവനെ പ്രസാദിപ്പിച്ച് രോഗത്തില്‍ നിന്ന് മുക്തി നേടാവുന്നതാണ്. ഈ മന്ത്രത്തിന് വളരെയധികം ശക്തിയുണ്ടെന്ന് പറയപ്പെടുന്നു, അത് ഒരു വ്യക്തിയെ മരണത്തില്‍ നിന്ന് പോലും രക്ഷിക്കുന്നു. പണ്ഡിതര്‍ പറയുന്നതനുസരിച്ച്, നിങ്ങള്‍ ഈ മന്ത്രം 1.25 ലക്ഷം തവണ ചൊല്ലണം.

Most read:സമ്പത്തിന് മുട്ടില്ല; ലക്ഷീദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍Most read:സമ്പത്തിന് മുട്ടില്ല; ലക്ഷീദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍

അകാലമരണം തടയുന്നു

അകാലമരണം തടയുന്നു

വേദഗ്രന്ഥങ്ങള്‍ അനുസരിച്ച്, ഈ മന്ത്രം ചൊല്ലുന്നതിലൂടെ ഒരു വ്യക്തിക്ക് അകാലമരണത്തില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. ഈ മന്ത്രം ചൊല്ലുന്നതിലൂടെ ആളുകള്‍ മരണത്തിന്റെ പിടിയില്‍ നിന്ന് പുറത്തുവരുന്നു എന്നും പറയപ്പെടുന്നു. നിങ്ങളുടെ ജാതകത്തില്‍ എന്തെങ്കിലും ഗുരുതരമായ രോഗമോ അപകടമോ അകാലമരണമോ ഉണ്ടെങ്കില്‍, ഈ മന്ത്രം ചൊല്ലുന്നതിലൂടെ അത് ഒഴിവാക്കാം.

ഭയത്തില്‍ നിന്ന് മുക്തി

ഭയത്തില്‍ നിന്ന് മുക്തി

നിങ്ങള്‍ അകാരണമായി അല്ലെങ്കില്‍ എന്തിനെക്കുറിച്ചെങ്കിലും ഭയപ്പെടുന്നുവെങ്കില്‍, ഈ മന്ത്രം നിങ്ങളെ അതില്‍ നിന്നൊക്കെ മോചിപ്പിക്കും. കുട്ടികളും ഈ മന്ത്രം ഓര്‍ക്കണം. കുട്ടികള്‍ ഈ മന്ത്രം ചൊല്ലുന്നതിലൂടെ എളുപ്പത്തില്‍ ഭയത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്. ഈ മന്ത്രം ദിവസവും 108 തവണ ചൊല്ലണമെന്ന് ഭവിഷ്യപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് മനസ്സിനെ ശാന്തമാക്കുന്നു.

Most read:സമ്പന്നനാകണോ? ചാണക്യന്റെ നീതിശാസ്ത്രം നിര്‍ദേശിക്കുന്നത് ഇതാണ്Most read:സമ്പന്നനാകണോ? ചാണക്യന്റെ നീതിശാസ്ത്രം നിര്‍ദേശിക്കുന്നത് ഇതാണ്

നല്ല ആരോഗ്യത്തിന്

നല്ല ആരോഗ്യത്തിന്

നിങ്ങളുടെ ആരോഗ്യം നല്ലതാണെങ്കില്‍ പോലും, എല്ലാ ദിവസവും പുലര്‍ച്ചെ 2 നും 4 നും ഇടയില്‍ നിങ്ങള്‍ ഈ മന്ത്രം ചൊല്ലണം. ഇന്നത്തെ ജീവിതശൈലി ഇത് അനുവദിക്കുന്നില്ല. എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍, രാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രുദ്രാക്ഷം കൈയിലെടുത്ത് ഈ മന്ത്രം ചൊല്ലുക. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കും. മറ്റൊരാളുടെ ആരോഗ്യത്തിന് വേണ്ടിയും നിങ്ങള്‍ക്ക് ഇത് ചൊല്ലാന്‍ കഴിയും. ഇതിനായി നിങ്ങള്‍ ആരുടെയെങ്കിലും പേര് സങ്കല്‍പിച്ച് മന്ത്രം ചൊല്ലുക.

പണ നേട്ടം

പണ നേട്ടം

സമ്പത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പിന്നിലാണെങ്കിലോ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിലോ നിങ്ങള്‍ തീര്‍ച്ചയായും മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലണം. ഇത് ബിസിനസില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. മാത്രമല്ല, നിങ്ങളുടെ സ്തംഭിച്ച ജോലികള്‍ പുനരാരംഭിക്കാനും ഇത് ഗുണം ചെയ്യും. ഇതിനായി, ശിവലിംഗത്തിന് സമീപം ഇരുന്നു ആരാധിച്ചതിനുശേഷം മാത്രം ഈ മന്ത്രം ചൊല്ലുക.

Most read:ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്‌കന്ദപുരാണം പറയുന്നത്Most read:ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്‌കന്ദപുരാണം പറയുന്നത്

മഹാമൃത്യുഞ്ജയ മന്ത്രം

മഹാമൃത്യുഞ്ജയ മന്ത്രം

'ഓം ത്രയംബകം യജാമഹെ

സുഗന്ധിം പുഷ്ടിവര്‍ദ്ധനം

ഉര്‍വ്വാരുകമിവ ബന്ധനാത്

മൃത്യുമോക്ഷായമാമൃതാത്'

മൃത്യുഞ്ജയ മന്ത്രത്തിന്റെ അര്‍ത്ഥം

മൃത്യുഞ്ജയ മന്ത്രത്തിന്റെ അര്‍ത്ഥം

അല്ലയോ ത്രിലോചനാ, സുഗന്ധത്തെയും പുഷ്ടിയേയും വര്‍ധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടില്‍നിന്നും വേര്‍പെടുത്തുന്നതുപോലെ മരണത്തില്‍നിന്നു ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷേ അമരത്വത്തില്‍നിന്നല്ല.

മാര്‍ക്കണ്ഡേയ മഹര്‍ഷിയാണ് പരമ രഹസ്യമായിരുന്ന മഹാമൃതുഞ്ജയ മന്ത്രം ലോകത്തിന് പരിചയപ്പെടുത്തിയത്. ദക്ഷന്റെ ശാപമേറ്റ് രോഗിയായിത്തീര്‍ന്ന ചന്ദ്രദേവനെ മരണത്തില്‍ നിന്നും രക്ഷിക്കുന്നതിനായി മാര്‍ക്കണ്ഡേയ മഹര്‍ഷി ദക്ഷപുത്രിയായ സതിക്ക് നല്‍കിയതാണ് മഹാമൃതുഞ്ജയ മന്ത്രം.

Most read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതിMost read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതി

English summary

Maha Mrityunjaya Mantra And Its Benefits in Malayalam

There are many benefits of chanting this Maha Mrityunjaya mantra. Let us tell you about them.
X
Desktop Bottom Promotion