Latest Updates
-
ശസ്ത്രക്രിയയല്ല, കീർത്തി സുരേഷിന്റെ ഈ മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്; കഠിനാധ്വാനം വെളിപ്പെടുത്തി താരം! -
കത്തുന്ന വെയിലത്ത് ചർമ്മം കരുവാളിക്കാതെ തിളങ്ങണോ? ഈ സ്കിൻകെയർ ടിപ്സുകൾ അറിഞ്ഞിരിക്കൂ, മാറ്റം കാണാം -
കഠിനമായ വേനൽച്ചൂട് വരുന്നു; സൂര്യാഘാതം ഒഴിവാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; ക്രിയേറ്റീൻ ഉപയോഗം നിങ്ങളുടെ വൃക്കകളെ അപകടത്തിലാക്കുന്നുണ്ടോ? -
കഠിനമായ വേനൽച്ചൂട്: ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാതെ പോകുന്ന അപകടങ്ങളും സുരക്ഷാ വഴികളും! -
ശരീരഭാരം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? വ്യാജന്മാരെ കരുതിയിരിക്കൂ, CDSCO-യുടെ നിർണ്ണായക മുന്നറിയിപ്പ് ഇതാ! -
വേനലിൽ ചർമ്മം കരിവാളിക്കുമോ? സൺസ്ക്രീൻ വാങ്ങാൻ ഇനി വലിയ ചിലവില്ല, തിളങ്ങുന്ന ചർമ്മത്തിന് ഈ വഴികൾ മതി -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ആലിയയും അദിതിയും പയറ്റുന്നത് ഈ വിദ്യകൾ; തടി കുറയ്ക്കാൻ ഇത്ര എളുപ്പമോ? -
ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ? -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: മകയിരം നക്ഷത്രത്തിന്റെ സ്വാധീനം, ഈ രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ വലിയ വഴിത്തിരിവ്!
തടസ്സങ്ങള്‍ നീങ്ങുന്നു, ഒരുങ്ങിക്കോളൂ ഒരു ശുഭകാലത്തിന്; ഈ 3 രാശിക്ക് മഹാധനയോഗം, സമ്പത്ത് നേട്ടം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഒരു നിശ്ചിത കാലയളവിനുശേഷം രാശിചിഹ്നങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഇത് തീര്‍ച്ചയായും 12 രാശിചിഹ്നങ്ങളുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നു. ജ്യോതിഷ പ്രകാരം നവംബര്‍ 27ന് രാവിലെ 05:41 ന് ബുധന്‍ ധനു രാശിയില്‍ പ്രവേശിക്കുന്നു. ഡിസംബര്‍ 28 വരെ ബുധന്‍ ഇവിടെ തുടരുന്നു. പതിനൊന്നാം ഭാവാധിപനായ ബുധന്‍ സമ്പത്തിന്റെ ഗൃഹത്തില്‍ സംക്രമിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ മഹാധനയോഗം എന്ന ഒരു ശുഭയോഗം രൂപപ്പെടുന്നു. ഈ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ യോഗത്തിന്റെ രൂപീകരണത്തോടെ ആളുകള്‍ക്ക് ഭൗതിക സന്തോഷം ലഭിക്കുന്നു. ധനു രാശിയില്‍ മഹാധനയോഗം രൂപപ്പെടുന്നതിനാല്‍ ചില രാശിക്കാരുടെ ഭാഗ്യം ഈ സമയം പ്രകാശിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ പല അപ്രതീക്ഷിത ഗുണാനുഭവങ്ങളും ഉണ്ടാകും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മഹാധന യോഗം മേടം രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. കാരണം ഈ രാശിയില്‍ ഭാഗ്യം, ദീര്‍ഘദൂര യാത്രകള്‍ മുതലായവയുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന ഒമ്പതാം ഭാവത്തില്‍ മഹാധനയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, മേടം രാശിക്കാര്‍ക്ക് വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. വിദേശത്ത് തൊഴിലിനോ വിദ്യാഭ്യാസത്തിനോ ആയി ശ്രമിക്കുന്നവര്‍ക്ക് ഇത് നല്ലകാലമാണ്.
നിങ്ങളുടെ വഴിയെ തടസ്സങ്ങള്‍ മാറിക്കിട്ടും. നിങ്ങളുടെ സംസാരം വളരെ സ്വാധീനമുള്ളതായിരിക്കും, അതിനാല്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രമേ ലഭിക്കൂ. മറ്റുള്ളവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. ഉന്നത വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നവര്‍ക്കും ഈ സമയം നേട്ടങ്ങല് ലഭിക്കാന്‍ പോകുന്നു. ഈ സമയം നിങ്ങള്‍ക്ക് യാത്രകള്‍ നടത്താനാകും. ചില ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകാന്‍ സാധിക്കും. ഇളയ സഹോദരന്റെയും സഹോദരിയുടെയും പൂര്‍ണ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ വിജയവും ലാഭവും ലഭിക്കും. സാമ്പത്തികമായി ഈ സമയം നേട്ടങ്ങള്‍ കൈവരും.
മിഥുനം
മഹാധനയോഗം മിഥുനം രാശിക്കാര്‍ക്ക് സന്തോഷം നല്‍കും. ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ഭാഗ്യത്തിന്റെ പിന്തുണയാല്‍ നിങ്ങളുടെ ജീവിതത്തിലെ പല തടസ്സങ്ങളും മറികടക്കാനാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ നല്ല സമയം ചെലവഴികും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങള്‍ തമ്മിലുള്ള സ്നേഹം വളരും. കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. ഇതിലൂടെ എല്ലാ മേഖലയിലും വലിയ ഉയരങ്ങള്‍ കൈവരിക്കാനാകും. അവിവാഹിതര്‍ക്ക് പുതിയ നല്ല വിവാഹാലോചന വന്നേക്കാം.
നിങ്ങള്‍ ഒരു വാഹനമോ വസ്തുവോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും. ബുധന്‍ ബിസിനസ്സിന്റെ ഘടകമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യവും ഈ സമയം വളരെ നല്ലതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് മഹാധന യോഗം വളരെ ഗുണം ചെയ്യും. ഈ രാശിയില്‍ ബുധന്‍ ലഗ്നഭാവത്തില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിചിഹ്നത്തിലുള്ള ആളുകള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഈ സമയം പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി ശക്തമാകും. പല വഴികളില്‍ നിന്ന് കൈകളിലേക്ക് ധനമെത്തും. അവിവാഹിതര്‍ക്ക് നല്ലൊരു പങ്കാളിയെ ലഭിച്ചേക്കാം. അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിയും.
വ്യാപാരം, ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ സമയം നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമാകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഇണയുടെ പൂര്‍ണ പിന്തുണ ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് നിരവധി ജോലി ഓഫറുകളും ലഭിക്കും. നിങ്ങളുടെ കരിയറില്‍ നേട്ടങ്ങള്‍ കൈവരും.
ജ്യോതിഷത്തിലെ ബുധന്‍
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ബുധനാണ്. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ബുധന്‍. ബുദ്ധിയുടെ ദേവനായി ബുധനെ കണക്കാക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ഗ്രഹമാണിത്. ജാതകത്തില്‍ ബുധന്‍ ഗ്രഹത്തിന് മിഥുനം, കന്നി എന്നിവയില്‍ അധികാരമുണ്ട്. ഇത് കന്നിരാശിയില്‍ ഉയര്‍ന്നതും മീനരാശിയില്‍ താഴ്ന്നതുമാണ്. സൂര്യനും ശുക്രനും മിത്രങ്ങളാണെങ്കിലും ചൊവ്വയ്ക്കും ചന്ദ്രനും ശത്രുതയാണ്. വ്യാഴവും ശനിയും അതിന്റെ തുല്യ ഗ്രഹങ്ങളാണ്. ബുധന്റെ മഹാദശ 17 വര്‍ഷം നീണ്ടുനില്‍ക്കും. ഇതിന് പച്ച നിറമാണ്. നാഡികളുടെ ഘടകമാണ് ബുധന്‍. വിജയകരമായ ബിസിനസ്സ് ചെയ്യാനുള്ള കഴിവ് ബുധന്‍ നല്കുന്നു. ബുധന്‍ ഗ്രഹം ഒരു വ്യക്തിക്ക് ഏത് സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് നല്കുന്നു.
ബുധന്‍ പൊതുവേ ജ്യോതിഷത്തില്‍, വിദ്യാഭ്യാസം, എഴുത്ത്, കഴിവ്, ബിസിനസ്സിലെ വളര്‍ച്ച, ആശയവിനിമയം, വാക്കാലുള്ള കഴിവുകള്‍ എന്നിവ നിയന്ത്രിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ബുധന്‍ നിങ്ങളുടെ യുക്തി, വിശകലന വൈദഗ്ദ്ധ്യം, നിങ്ങളുടെ ബുദ്ധിശക്തി എന്നിവയെയും കൂടി പ്രതിനിധീകരിക്കുന്നുണ്ട്. ജാതകത്തില്‍ ഉണ്ടെങ്കില്‍ മനുഷ്യന് ഓരോ സമയത്തും അനുഭവിക്കേണ്ട ഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ എന്നുള്ളതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications