Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
ശുഭയോഗങ്ങള്‍ സംയോജിക്കുന്ന മാഘപൂര്‍ണിമ; ഈ പ്രതിവിധി ചെയ്താല്‍ ഐശ്വര്യവും സമ്പത്തും
പഞ്ചാംഗമനുസരിച്ച്, എല്ലാ വര്‍ഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി ദിവസം മാഘ പൂര്‍ണിമ ഉത്സവം ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ മാഘപൂര്‍ണിമ വരുന്നത് ഫെബ്രുവരി 5 ഞായറാഴ്ചയാണ്. ഈ ദിവസം പുണ്യനദികളില്‍ കുളിക്കുന്നത് ഉള്‍പ്പെടെ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്.
മാഘപൂര്‍ണിമയില്‍ സര്‍വാര്‍ത്ത സിദ്ധി യോഗം ഉള്‍പ്പെടെ നിരവധി ശുഭയോഗങ്ങള്‍ രൂപംകൊള്ളുന്നുണ്ട്. അതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യവും വര്‍ധിക്കുന്നു. മതവിശ്വാസമനുസരിച്ച്, ഈ ദിവസം ദേവീദേവന്മാര് ഭൂമിയില്‍ വന്ന് പുണ്യനദികളില്‍ കുളിക്കുന്നുവെന്ന് പറയപ്പെടുന്നു. രവിദാസ് ജയന്തിയും ഈ ദിവസം ആഘോഷിക്കുന്നു. മാഘ പൂര്‍ണിമ നാളില്‍ ചില പ്രതിവിധികള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യകരമായ നിരവധി ഫലങ്ങള്‍ ലഭിക്കും. ജീവിതം അഭിവൃദ്ധി പ്രാപിക്കുകയും സമ്പത്ത് ഒഴുകിയെത്തുകയും ചെയ്യും. അത്തരം ചില പ്രതിവിധികള്‍ ഇതാ.

മാഘപൂര്‍ണിമയുടെ പ്രാധാന്യം
മാഘ മാസത്തിലെ പൗര്‍ണ്ണമിയില്‍ ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം വസ്ത്രം, എള്ള്, ഭക്ഷണം, ശര്‍ക്കര, പണം, പുതപ്പ്, പശു തുടങ്ങിയവ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും നല്കുന്നു. ഈ ദിവസം പുണ്യനദികളില്‍ കുളിച്ച് മഹാവിഷ്ണുവിനേയും ലക്ഷ്മീദേവിയേയും പൂജിച്ചാല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറി ദൈവകൃപ എന്നും നിങ്ങളോടൊപ്പം നിലനില്ക്കും. ഈ ദിവസം പിതൃക്കള്‍ക്ക് ശ്രാദ്ധവും നടത്തുന്നു.

മാഘപൂര്‍ണിമയിലെ ശുഭകരമായ യോഗങ്ങള്‍
സര്‍വാര്‍ത്തസിദ്ധി പോലെയുള്ള മഹായോഗത്തോടൊപ്പം രവിപുഷ്യയോഗം, വിജയ മുഹൂര്‍ത്തം തുടങ്ങിയ പല ശുഭ യോഗങ്ങളും മാഘപൂര്‍ണിമയില്‍ രൂപപ്പെടുന്നുണ്ട്. ഇതോടൊപ്പം ചന്ദ്രന്, വ്യാഴം, ശനി എന്നിവയുള്‍പ്പെടെ മൂന്ന് ഗ്രഹങ്ങളും ആയില്യം നക്ഷത്രത്തില്‍ സ്വന്തം രാശിയിലായിരിക്കും. ഞായറാഴ്ച പുഷ്യയോഗം രൂപപ്പെടുമ്പോള്‍ അതിനെ രവിപുഷ്യയോഗം എന്ന് വിളിക്കുന്നു. ഈ ഐശ്വര്യ യോഗങ്ങളില്‍ സ്നാനം ചെയ്യുന്നതും ദാനം ചെയ്യുന്നതും ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടിത്തരും. ഇതോടൊപ്പം ആയുഷ്മാന്‍ യോഗവും മാഘ പൂര്‍ണിമയില്‍ രൂപംകൊള്ളുന്നുണ്ട്. ഈ യോഗത്തില്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളും നിങ്ങള്‍ക്ക് വിജയം നല്‍കുകയും ജീവിതത്തില്‍ ഐശ്വര്യത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

പുണ്യസ്നാനം
മാഘപൂര്‍ണിമയില്‍ പുണ്യ നദികളിലും തടാകങ്ങളിലും സ്നാനം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ഗംഗ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പുണ്യ നദിയിലോ തടാകത്തിലോ കുളിക്കുന്നത് നിങ്ങള്‍ക്ക് ശുഭഫലം നല്‍കും. ഇത് സാധ്യമല്ലെങ്കില്‍, ഗംഗ, യമുന, സരസ്വതി തുടങ്ങിയ ഏത് നദിയിലെയും വെള്ളം വെള്ളത്തില്‍ കലര്‍ത്തി ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ കുളിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മുന്ജന്മ പാപങ്ങള്‍ വരെ കഴുകി കളയുന്നു.

ലക്ഷ്മീ ആരാധന
ഈ ദിവസത്തില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. മാഘ പൗര്ണമിയില് ഇവരെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുകയും ജീവിതത്തിലെ എല്ലാ സങ്കടങ്ങളും നീങ്ങുകയും ചെയ്യുന്നു.

സത്യനാരാണ കഥ പാരായണം ചെയ്യുക
ഈ ദിവസം ദൈവത്തെ ആരാധിക്കുകയും സത്യനാരായണന്റെ കഥകള്‍ പറയുകയും ചെയ്യുന്ന ഒരു ചടങ്ങും ഉണ്ട്. മാഘപൂര്‍ണിമ നാളില്‍ കെടാത്ത നെയ്യ് വിളക്ക് കൊളുത്തി അതിനു മുന്നിലിരുന്ന് സത്യനാരായണന്റെ കഥ പാരായണം ചെയ്യുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഭക്തര്‍ക്ക് ലഭിക്കുമെന്നാണ് വിശ്വാസം.

സ്വര്‍ണം വാങ്ങുക
മാഘ പൂര്‍ണിമയില്‍ രവിപുഷ്യ യോഗം രൂപപ്പെടുന്നു. ഈ യോഗ സമയത്ത് സ്വര്‍ണ്ണം വാങ്ങുന്നത് വളരെയേറെ ഐശ്വര്യമായി കണക്കാക്കുന്നു. ഈ ദിവസം സ്വര്‍ണം വാങ്ങിയ ശേഷം നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ ലക്ഷ്മി ദേവിക്ക് സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി നിങ്ങള്‍ക്ക് സമ്പത്ത് നല്കി അനുഗ്രഹിക്കുന്നതായിരിക്കും.

ശ്രീകൃഷ്ണ ആരാധന
മാഘ പൗര്‍ണമിയിലെ രവിപുഷ്യ യോഗത്തില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ശ്രേഷ്ഠമാണ്. പൂജയ്ക്കുശേഷം ശ്രീകൃഷ്ണഭഗവാന് പയറുപൊടിയോ ബൂന്ദി ലഡുവോ സമര്‍പ്പിക്കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ സന്താനലബ്ധിക്കുള്ള തടസ്സം നീങ്ങുകയും നിങ്ങള്‍ക്ക് ധനലാഭം ഉണ്ടാകുകയും ചെയ്യുന്നു.

ലക്ഷ്മീകൃപ ലഭിക്കാന്‍
മാഘപൂര്‍ണിമ നാളില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പാലും ഗംഗാജലവും കൊണ്ട് അഭിഷേകം ചെയ്യണം. ഇതിനുശേഷം ശ്രീസൂക്തമോ കനകധാരാ സ്തോത്രമോ ചൊല്ലണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ കൃപ എപ്പോഴും നിങ്ങളില്‍ നിലനില്ക്കും.

ആല്‍മര ആരാധന
മാഘപൂര്‍ണിമയില്‍ ആല്‍മരത്തെ ആരാധിക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ആല്‍മരം വിഷ്ണുവിന് പ്രിയപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മാഘപൂര്‍ണിമ നാളില്‍ ആല്മരത്തില് വെള്ളത്തില്‍ അല്പം പാല് കലക്കി സമര്‍പ്പിച്ച് നെയ്വിളക്ക് തെളിയിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മഹാവിഷ്ണുവിന്റെയും പൂര്‍വ്വികരുടെയും അനുഗ്രഹം ലഭിക്കുന്നതായിരിക്കും.

ദാനകര്‍മ്മം
ഈ ദിവസം പൂജകള്‍ക്ക് ശേഷം ബ്രാഹ്മണര്‍ക്കും ദരിദ്രര്‍ക്കും ദാനകര്‍മ്മം ചെയ്യുന്നത് വളരെ ഫലപ്രദമാണ്. ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ടാകും, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ നീങ്ങുന്നു. ഈ ദിവസം എള്ള്, പുതപ്പ്, നെയ്യ്, പഴങ്ങള്‍ മുതലായവ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നത് ശുഭഫലം നല്‍കുന്നതായിരിക്കും.



Click it and Unblock the Notifications