Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
മാഘമാസത്തില്‍ വരുന്ന പൗര്‍ണമിയെ മാഘപൂര്‍ണിമ എന്ന് വിളിക്കുന്നു. എല്ലാ പൗര്‍ണ്ണമികളിലും വച്ച് ഇത് ഏറ്റവും സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്നാനം, ദാനം, ആരാധന എന്നിവ ചെയ്യുന്നത് വളരെ പ്രധാനമാണ്. ഹിന്ദുമതത്തില്‍ മാഘപൂര്ണിമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇത്തവണ ഫെബ്രുവരി 5 ഞായറാഴ്ചയാണ് മാഘ മാസത്തിലെ പൗര്‍ണമി വരുന്നത്. മാഘപൂര്‍ണിമയുടെ പ്രാധാന്യവും ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

മാഘപൂര്‍ണിമ 2023 ശുഭമുഹൂര്‍ത്തം
മാഘപൂര്‍ണിമ ആരംഭം - ഫെബ്രുവരി 4 ശനി, രാത്രി 9.29ന്
മാഘപൂര്‍ണിമ സമാപനം - ഫെബ്രുവരി 5 ഞായര്‍ രാത്രി 11.58ന്
ഉദയതിഥി പ്രകാരം മാഘപൂര്‍ണിമ ഫെബ്രുവരി 05ന് ആഘോഷിക്കും. ഈ ദിവസം രാവിലെ 07:07 മുതല്‍ പകല്‍ 12:13 വരെ സര്‍വാര്‍ത്ത സിദ്ധി യോഗമായിരിക്കും. ഇതോടൊപ്പം പൂയം, ആയില്യം നക്ഷത്രങ്ങളും ഈ ദിവസം രൂപം കൊള്ളുന്നു. ഇത് മാഘപൂര്ണിമയ്ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു.

ദേവീദേവന്മാര് ഭൂമിയിലെത്തുന്ന ദിനം
ഈ ദിവസം എല്ലാ ദേവീദേവന്മാരും സ്വര്‍ണ്ണവുമായി ഭൂമിയില്‍ വന്ന് ഗംഗയില്‍ കുളിക്കുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ഈ ദിവസം ഗംഗയിലോ ഏതെങ്കിലും പുണ്യനദിയിലോ കുളിക്കുന്ന ആചാരം നിലനില്‍ക്കുന്നത്. നിരവധി അപൂര്‍വ യോഗങ്ങളാണ് ഇത്തവണ മാഘപൂര്‍ണിമയില്‍ ഒരുങ്ങുന്നത്. രവിപുഷ്യയോഗമുള്പ്പെടെ പല അപൂര്‍വ യോഗങ്ങളും ഈ ദിനത്തില്‍ രൂപപ്പെടുന്നു. ഈ ശുഭ യോഗത്തില്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ദുരിതങ്ങളും നീങ്ങുന്നു. ഭക്തര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകുകയും ചെയ്യുന്നു.

മാഘ പൂര്‍ണിമയുടെ പ്രാധാന്യം
മാഘപൂര്‍ണിമ നാളില്‍ ആരാധന, ജപം, തപസ്സ്, ദാനം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നല്‍കുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം മരണാനന്തരം മോക്ഷവും ലഭിക്കുന്നു. മാഘപൂര്‍ണിമ എത്രമാത്രം സവിശേഷമാണെന്ന് പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. മാഘപൂര്‍ണിമയില്‍ ദേവന്മാരും ദേവന്മാരും സ്വര്‍ഗ്ഗത്തില്‍ നിന്ന് രൂപം മാറി ഭൂമിയില്‍ വന്ന് ഗംഗാനദിയില്‍ കുളിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മാഘപൂര്‍ണിമ നാളില്‍ ഗംഗയില്‍ കുളിച്ചാല്‍ ഭക്തരുടെ എല്ലാ പ്രയാസങ്ങളും മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം രോഗങ്ങളില്‍ നിന്ന് മുക്തിയും ലഭിക്കുന്നു.

ദാനത്തിന്റെയും ആരാധനയുടെയും പ്രാധാന്യം
കുളികഴിഞ്ഞശേഷം പാവപ്പെട്ടവര്‍ക്ക് കമ്പിളി വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നത് നിങ്ങളുടെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. ഈ ദിവസം സത്യനാരായണന്റെ കഥ പാരായണം ചെയ്യുന്നതിലൂടെ വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും അനന്തമായ കൃപ നിങ്ങളില്‍ നിലനില്ക്കുന്നു. സന്തോഷം, ഭാഗ്യം, സമ്പത്ത് എന്നിവ കൈവരുന്നു. ഈ ദിവസം സരസ്വതീ ദേവിയെ ചിട്ടകളനുസരിച്ച് പൂജിച്ച് വെള്ളപൂക്കളും പായസവും അര്‍പ്പിച്ച് അറിവ് നേടാം. ഈ ദിവസം പൂര്‍വ്വികര്‍ക്ക് വഴിപാട് നടത്തുന്നത് വളരെ ഫലപ്രദമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ ആത്മാവിന് ശാന്തി ലഭിക്കുന്നു. മാഘപൂര്‍ണിമ ദിനത്തില്‍ സ്നാനം ചെയ്യുന്നത് സൂര്യ, ചന്ദ്ര ജന്മദോഷങ്ങളില് നിന്ന് മോചനം നല്കുന്നു.

സ്നാനത്തിന്റെ പ്രാധാന്യം
മാഘമാസം മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. മാഘപൂര്‍ണിമ നാളില്‍ ശ്രീഹരി വിഷ്ണു ഗംഗാജലത്തില്‍ വസിക്കുന്നുവെന്ന് ഗ്രന്ഥങ്ങള്‍ പറയുന്നു. അതിനാല്‍ ഈ ദിവസം ഗംഗയില്‍ കുളിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ഗംഗാജലത്തില്‍ സ്പര്‍ശിച്ചാല്‍ പോലും ഒരാള്‍ക്ക് വൈകുണ്ഠലോകവാസം ലഭിക്കുന്നു എന്നാണ് വിശ്വാസം. ഈ ദിവസം സൂര്യോദയത്തിന് മുമ്പ് ഒരു പുണ്യനദിയിലോ വീട്ടില്‍ വച്ച് ഗംഗാജലം ചേര്‍ത്തോ കുളിച്ച് വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുകയും ഗംഗയെ മനസ്സില്‍ ധ്യാനിക്കുകയും ചെയ്യുക. ഇതിലൂടെ ഒരാള്‍ക്ക് ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും ലഭിക്കും. വിശ്വാസമനുസരിച്ച്, മാഘപൂര്‍ണിമയില്‍ ഗംഗയില്‍ കുളിക്കുന്നത് ഒരു വര്‍ഷം മുഴുവന്‍ ധ്യാനിച്ചതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഈ ദിവസം ഗംഗ ഉള്‍പ്പെടെയുള്ള പുണ്യനദികളില്‍ കുളിക്കുന്നത് പാപങ്ങളെയും കോപത്തെയും നശിപ്പിക്കുകയും നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ശ്രീകൃഷ്ണ ആരാധന
മാഘ പൗര്‍ണമിയിലെ രവിപുഷ്യ യോഗത്തില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ശ്രേഷ്ഠമാണ്. പൂജയ്ക്കുശേഷം ശ്രീകൃഷ്ണഭഗവാന് പയറുപൊടിയോ ബൂന്ദി ലഡുവോ സമര്‍പ്പിക്കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ സന്താനലബ്ധിക്കുള്ള തടസ്സം നീങ്ങുകയും നിങ്ങള്‍ക്ക് ധനലാഭം ഉണ്ടാകുകയും ചെയ്യുന്നു.

ലക്ഷ്മീകൃപ ലഭിക്കാന്‍
മാഘപൂര്‍ണിമ നാളില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പാലും ഗംഗാജലവും കൊണ്ട് അഭിഷേകം ചെയ്യണം. ഇതിനുശേഷം ശ്രീസൂക്തമോ കനകധാരാ സ്തോത്രമോ ചൊല്ലണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ കൃപ എപ്പോഴും നിങ്ങളില്‍ നിലനില്ക്കും.

ആല്‍മര ആരാധന
മാഘപൂര്‍ണിമയില്‍ ആല്‍മരത്തെ ആരാധിക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ആല്‍മരം വിഷ്ണുവിന് പ്രിയപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മാഘപൂര്‍ണിമ നാളില്‍ ആല്മരത്തില് വെള്ളത്തില്‍ അല്പം പാല് കലക്കി സമര്‍പ്പിച്ച് നെയ്വിളക്ക് തെളിയിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മഹാവിഷ്ണുവിന്റെയും പൂര്‍വ്വികരുടെയും അനുഗ്രഹം ലഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications