Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
ദേവീകടാക്ഷം നേടിത്തരും ഗുപ്ത നവരാത്രി; ഐശ്വര്യസിദ്ധിക്ക് ചെയ്യേണ്ടത് ഈ കാര്യങ്ങള്‍
ദുര്‍ഗാദേവിയെ ആരാധിക്കാന്‍ ഉത്തമമായ സമയങ്ങളിലൊന്നാണ് നവരാത്രി കാലം. വര്‍ഷത്തില്‍ നാല് നവരാത്രികള്‍ വരുന്നുണ്ട്. അതിലൊന്നാണ് മാഘ മാസത്തിലെ നവരാത്രി. ഈ വര്‍ഷം മാഘ മാസത്തിലെ നവരാത്രി വരുന്നത് 2024 ഫെബ്രുവരി 10 മുതല്‍ 18 വരെയാണ്. ഗുപ്ത നവരാത്രിയില്‍ 10 മഹാവിദ്യകളെ ആരാധിക്കുന്നു. താര, കാളി, ത്രിപുരഭൈരവി, ധൂമാവതി, ബംഗ്ലാമുഖി, ത്രിപുരസുന്ദരി, ഭുവനേശ്വരി, ഛിന്നമസ്താ, മാതംഗി, കമല എന്നിവയാണ് ഈ 10 മഹാവിദ്യകള്‍.
ഗുപ്ത നവരാത്രിയില്‍ പൂര്‍ണ്ണ ഭക്തിയോടെ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്ന ഭക്തര്‍ക്ക് ദുര്‍ഗ്ഗാദേവി അനുഗ്രഹം നല്‍കുകയും അവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം നല്‍കുകയും ചെയ്യുന്നു. ഗുപ്ത നവരാത്രി സമയത്ത് ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് അത്ഭുത ഫലങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഒമ്പത് ദിവസങ്ങളില്‍ ചില നടപടികള്‍ സ്വീകരിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി ആഗ്രഹിക്കുന്നുവെങ്കില്‍, ഗുപ്ത നവരാത്രി സമയത്ത് തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ചെയ്യുക.

ദുര്‍ഗാദേവിയെ പ്രസാദിപ്പിക്കാന്‍
* രാവിലെ ഉണര്‍ന്ന് താഴെ പറയുന്ന ദുര്‍ഗ്ഗാ ഗായത്രി മന്ത്രം ജപിക്കുക, ഒപ്പം ശരിയായ നടപടിക്രമവും പാലിക്കുക:
'ഓം ഗിരിജയേ വിധേ ശിവ് പ്രിയേ ധീമഹി തന്നോ ദുര്‍ഗേ പ്രചോദയാം'
* നവമിയില്‍, അതിരാവിലെ ഉണര്‍ന്ന്, കുളിച്ചതിനുശേഷം ദുര്‍ഗാ വിഗ്രഹത്തിന് മുമ്പുള്ള ശരിയായ നടപടിക്രമങ്ങള്‍ക്കൊപ്പം ദുര്‍ഗാദേവിയെ ആരാധിക്കുക. പിന്നെ കുങ്കുമം, ചന്ദനപ്പൊടി, ചുവന്ന തുണി, ചെമ്പരത്തി പൂവ്, പഴങ്ങള്‍ എന്നിവ സമര്‍പ്പിക്കുക. ഇതിനുശേഷം ഒരു ജപമാല എടുത്ത് മുകളില്‍ പറഞ്ഞ മന്ത്രം കുറഞ്ഞത് 108 തവണ ജപിക്കുക.
കന്യാപൂജ
* അവിവാഹിതയായ പെണ്‍കുട്ടികള്‍ (കന്യകമാര്‍) ഒന്‍പത് ദിവസം തുടര്‍ച്ചയായി ആരാധിക്കപ്പെടുന്നു. നിങ്ങള്‍ക്ക് ഇവര്‍ക്കായി ഇഷ്ടമുള്ള ഭക്ഷണം, പണം, വളകള്‍ മുതലായവ നല്‍കാം.
* നവരാത്രി സമയത്ത് ആളുകള്‍ക്ക് ഷേവ് ചെയ്യാനും പാദരക്ഷകള്‍ ധരിക്കാനും നിയന്ത്രണമുണ്ട്, ഉറങ്ങാന്‍ വെറും തറ ഉപയോഗിക്കണം.
* നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് അകറ്റുക, ആരെയും മോശമായി ചിന്തിക്കരുത്. ശരീരത്തിന്റെ പുറത്തും അകത്തും ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നല്‍കുക.
ദുര്‍ഗാ മന്ത്രം
നിങ്ങള്‍ക്ക് ചുറ്റുമുള്ള സംശയങ്ങളോ നെഗറ്റീവ് ഊര്‍ജ്ജങ്ങളോ ശമിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ശക്തമായ മന്ത്രങ്ങളുണ്ട്. അവയിലേതെങ്കിലും തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് കഴിയുമ്പോഴെല്ലാം ഇത്തരം ദുര്‍ഗാ മന്ത്രങ്ങള്‍ പാരായണം ചെയ്യുക.
ചെമ്പരത്തി
അസുരരുമായുള്ള യുദ്ധത്തില്‍ കാളിയുടെ കണ്ണുകള്‍ ചുവപ്പിക്കാന്‍ ചെമ്പരത്തി പുഷ്പത്തിന്റെ നിറം സഹായിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ചെമ്പരത്തിപൂവ് ദുര്‍ഗാദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ഭക്തന് ലഭിക്കാന്‍ സഹായിക്കുന്ന രണ്ട് പ്രമുഖ ഗ്രന്ഥങ്ങളാണ് ചണ്ഡി പാത്തും ദുര്‍ഗ്ഗാ സപ്തശതിയും. ഇവ പാരായണം ചെയ്യുക
വ്രതം, ദാനം
പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ്. നരസേവ നാരായണ സേവയാണെന്ന് പലപ്പോഴും പറയാറുണ്ട്. മനുഷ്യന് ചെയ്യുന്ന സേവനം ദൈവത്തിന് ചെയ്യുന്ന സേവനമാണ്. പ്രത്യേകിച്ച് നവരാത്രങ്ങളില് നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍ മികച്ചതായിരിക്കും. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഇന്ത്യന്‍ ആചാരങ്ങളുടെ ഭാഗമാണ് വ്രതം. ശാസ്ത്രീയമായും, ഇത് നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം നേടാന്‍ സഹായിക്കുന്നു. ഉപവാസം ദൈവവുമായി കൂടുതല്‍ അടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു.
ജോലിയില്‍ നേട്ടങ്ങള്‍ക്ക്
നിങ്ങളുടെ ജോലിയില്‍ പെട്ടെന്ന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ ഗുപ്ത നവരാത്രി സമയത്ത് ദുര്‍ഗാ ദേവിയുടെ മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച്, ഒമ്പത് കോലങ്ങളില്‍ 2 ഗ്രാമ്പൂ ഇട്ട് ദുര്‍ഗയ്ക്ക് സമര്‍പ്പിക്കുക. ഈ പരിഹാരത്തിലൂടെ നിങ്ങളുടെ ജോലിയില്‍ ഉടന്‍ നേട്ടങ്ങള്‍ ലഭിക്കും.
വീട്ടില്‍ ഐശ്വര്യത്തിന്
ജ്യോതിഷ പ്രകാരം, ഗുപ്ത നവരാത്രി സമയത്ത് നിങ്ങളുടെ വീട്ടില്‍ വെള്ളിയോ സ്വര്‍ണ്ണ നാണയമോ കൊണ്ടുവന്നാല്‍, അത് വീടിന് ഐശ്വര്യം നല്‍കുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്
നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടെങ്കില്‍ അതില്‍ നിന്ന് മുക്തി നേടാന്‍ ഗുപ്ത നവരാത്രിയില്‍ ദുര്‍ഗ്ഗാ ദേവിയുടെ സമീപം നെയ്യ് വിളക്ക് കത്തിച്ച് രാത്രിയില്‍ ചുവന്ന പുഷ്പങ്ങളുടെ മാല സമര്‍പ്പിക്കുക. ഈ പരിഹാരത്തിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതം മധുരമാകും.
രോഗമുക്തിക്ക്
നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ അസുഖബാധിതരാണെങ്കില്‍, ഗുപ്ത നവരാത്രി സമയത്ത് ദുര്‍ഗാദേവിക്ക് ചുവന്ന നിറത്തിലുള്ള പൂക്കള്‍ അര്‍പ്പിക്കുക. കൂടാതെ 'ഓം ക്രീം കാലികായൈ നമഃ' എന്ന മന്ത്രം ജപിക്കുക. ഇങ്ങനെ ചെയ്താല്‍ രോഗങ്ങളില്‍ നിന്ന് പെട്ടെന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
