Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ആഗ്രഹപൂര്‍ത്തീകരണവും ദുരിതമോചനവും; ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്ന ഗുപ്ത നവരാത്രി
ഹിന്ദു മതത്തില്‍ ദുര്‍ഗ്ഗാ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്നതിനായി നവരാത്രി ഉത്സവം രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. നവരാത്രി സമയത്ത് ദേവിയുടെ 9 രൂപങ്ങളെ ആരാധിക്കുകയും 9 ദിവസം വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷത്തില്‍ ആകെ 4 നവരാത്രികള്‍ വരുന്നുണ്ട്. അതില്‍ 2 എണ്ണം ഗുപ്ത നവരാത്രിയാണ്. ഒന്ന് മാഘമാസത്തിലെ ഗുപ്ത നവരാത്രിയും മറ്റൊന്ന് ആഷാഢ മാസത്തിലെ ഗുപ്ത നവരാത്രിയുമാണ്. ഇക്കാലയളവില്‍ ദശമഹാവിദ്യകളുടെ പൂജകള്‍ രഹസ്യമായാണ് നടക്കുന്നത്. ഈ വര്‍ഷത്തെ മാഘ ഗുപ്ത നവരാത്രിയുടെ ആരാധനയും ശുഭമുഹൂര്‍ത്തവും അറിയാന്‍ ലേഖനം വായിക്കൂ.

മാഘ ഗുപ്ത നവരാത്രി 2024 ശുഭസമയം
മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതി മുതല്‍ ഗുപ്ത നവരാത്രി ആരംഭിക്കുന്നു. കലണ്ടര്‍ അനുസരിച്ച് 2024 ല്‍ മാഘ ഗുപ്ത നവരാത്രി ഫെബ്രുവരി 10 ശനിയാഴ്ച മുതല്‍ ആരംഭിക്കുന്നു. ഇത് ഫെബ്രുവരി 18 ഞായറാഴ്ച അവസാനിക്കും. ഫെബ്രുവരി 10-ന് രാവിലെ 8:45 മുതല്‍ 10:10 വരെ മാഘ ഗുപ്ത നവരാത്രിയില്‍ ഘടസ്ഥാപനത്തിന്റെ ശുഭ സമയമാണ്. ആകെ ദൈര്‍ഘ്യം 1 മണിക്കൂര്‍ 25 മിനിറ്റ്. അഭിജിത മുഹൂര്‍ത്തമാണ് ഇത്. ഘടസ്ഥാപനത്തിന്റെ രണ്ടാം ശുഭമുഹൂര്‍ത്തം ഉച്ചയ്ക്ക് 12:13 മുതല്‍ 12:58 വരെയാണ്. ആകെ ദൈര്‍ഘ്യം 44 മിനിറ്റ് ആയിരിക്കും.
ഗുപ്ത നവരാത്രിയുടെ പ്രാധാന്യം
തന്ത്രവിദ്യകള് അഭ്യസിക്കുന്നവര്‍ക്കും അഘോരികള്‍ക്കും ഗുപ്ത നവരാത്രി വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് താന്ത്രികരും അഘോരികളുമെല്ലാം അവരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി രഹസ്യ സാധന ചെയ്യുന്നു. ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനും കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിനുമായി ഈ ദിവസം ഭക്തര്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നു. വിശ്വാസങ്ങള്‍ അനുസരിച്ച്, ഈ പൂജ എത്ര രഹസ്യമായി സൂക്ഷിക്കുന്നുവോ അത്രയും വേഗം പൂജയുടെ ഫലങ്ങള്‍ കൈവരികയും നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറുകയും ചെയ്യുന്നു.
ദുര്‍ഗ്ഗാദേവിയുടെ പത്ത് മഹാവിദ്യകള്‍ അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ഭൗതിക സുഖങ്ങള്‍ ലഭിക്കുമെന്നും ബന്ധനങ്ങളില്‍ നിന്ന് മുക്തനാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ പത്ത് മഹാവിദ്യകള്‍ താഴെ പറയുന്നവയാണ് - കാളി, താര, ഛിന്നമസ്താ, ഷോഡശി, ഭുവനേശ്വരി, ത്രിപുര ഭൈരവി, ധൂമാവതി, ബഗ്ലാമുഖി, മാതംഗി അല്ലെങ്കില്‍ കമല. മാതൃദേവിയുടെ ഈ 10 മഹാവിദ്യകളെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്താന്‍ ഈ മന്ത്രങ്ങള്‍
ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ
ഓം ജയന്തി മംഗളാ കാളീ ഭദ്രകാളി കപാലിനീ
ദുര്‍ഗ്ഗാ ക്ഷമ, ശിവ ധാത്രീ സ്വാഹാ സ്വധാ നമോസ്തുതേ
ഈ കാര്യങ്ങള്‍ ചെയ്യരുത്
വിശ്വാസങ്ങള്‍ അനുസരിച്ച്, ഗുപ്ത നവരാത്രി സമയത്ത് മുടി മുറിക്കാന്‍ പാടില്ല. ഈ ദിവസങ്ങളില്‍ നഖങ്ങളും മുറിക്കരുത്. ഗുപ്ത നവരാത്രിയില്‍ കുട്ടികളുടെ മുണ്ഡന ചടങ്ങ് പാടില്ല. ഗുപ്ത നവരാത്രിയുടെ 9 ദിവസം വൈകി ഉറങ്ങരുത്, പ്രത്യേകിച്ച് ഒമ്പത് ദിവസം വ്രതം അനുഷ്ഠിക്കുന്നവര്‍.
ദേവിയെ പ്രീതിപ്പെടുത്താന്‍
ഗുപ്ത നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്താന്‍ പൂജയ്ക്കിടെ താമരപ്പൂവ് സമര്‍പ്പിക്കണം. ഇത് ദേവിയെ പ്രീതിപ്പെടുത്തുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.
ഗുപ്ത നവരാത്രിയില്‍ ദുര്‍ഗാ ദേവിക്ക് ചുവന്ന വിവാഹ സാധനങ്ങള്‍ സമര്‍പ്പിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കുകയും കുടുംബത്തില്‍ ഐശ്വര്യമുണ്ടാകുകയും ചെയ്യും.
വീട്ടില്‍ ഐശ്വര്യത്തിന്
ജ്യോതിഷ പ്രകാരം ഗുപ്ത നവരാത്രിയുടെ ഒമ്പത് ദിവസങ്ങളില്‍ കര്‍പ്പൂരം, ഗ്രാമ്പൂ എന്നിവ ഉപയോഗിച്ച് വീട്ടില്‍ ആരതി നടത്തണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിലെ നെഗറ്റീവ് എനര്‍ജി പുറത്തേക്ക് പോകുകയും പോസിറ്റീവ് എനര്‍ജി കുടികൊള്ളുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു.
ഗുപ്ത നവരാത്രിയുടെ ഒമ്പതാം ദിവസം പെണ്‍കുട്ടികളെ വീട്ടില്‍ വിളിച്ച് അവരെ ആരാധിക്കുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും.
ഗുപ്ത നവരാത്രിയുടെ 9 ദിവസങ്ങളില്‍ നിങ്ങളുടെ കഴിവിനനുസരിച്ച് ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ദുര്‍ഗാ ദേവിയുടെ അനുഗ്രഹം ലഭിക്കും.



Click it and Unblock the Notifications
