Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തെക്കിന്റെ താജ്മഹല്‍, സ്വര്‍ണ്ണ താമരക്കുളം; ചരിത്രപ്രസിദ്ധം മധുര മീനാക്ഷി ക്ഷേത്രം
തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനമാണ് മധുര. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പുണ്യ നഗരങ്ങളിലൊന്നാണ് ഇത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണെന്നതിന്റെ തെളിവാണ് മധുരയിലെ ക്ഷേത്രങ്ങള്‍. താമരയുടെ ആകൃതിയിലാണ് ഈ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇത് 'ലോട്ടസ് സിറ്റി' എന്നും അറിയപ്പെടുന്നു. വളരെക്കാലം പാണ്ഡ്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു മധുര. നിരവധി പുരാതന ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഇന്ന് ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ഈ സ്ഥലം. ഇവിടെയുള്ള മധുര മീനാക്ഷി ക്ഷേത്രത്തെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നുത്.
മധുര മീനാക്ഷി ക്ഷേത്രത്തില്‍ ശിവനെ സുന്ദരേശ്വരന്റെ രൂപത്തിലും പാര്‍വതിയെ മീനാക്ഷിയുടെ രൂപത്തിലും ആരാധിക്കുന്നു. മധുരയില്‍ വൈഗ നദിയുടെ തെക്കേ കരയിലാണ് മീനാക്ഷി അമ്മന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. ഈ ക്ഷേത്രം അതിന്റെ വാസ്തുവിദ്യയ്ക്ക് ലോകമെമ്പാടും പ്രശസ്തമാണ്. മധുര മീനാക്ഷി ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും രസകരമായ ചില വസ്തുതകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആയിരം തൂണുകളുടെ ഹാള്‍
ആയിരം തൂണുകളുടെ ഹാള്‍ അല്ലെങ്കില്‍ മീനാക്ഷി നായക്കര്‍ മണ്ഡപം എന്നറിയപ്പെടുന്ന നിരവധി ഹാളുകള്‍ ക്ഷേത്ര സമുച്ചയത്തിലുണ്ട്. ഈ ഹാള്‍ ഒരു പാറയില്‍ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു. മനോഹരമായ ഒരു വാസ്തുവിദ്യാ വിസ്മയമാണ് ഈ ഹാള്‍. എല്ലാ വിശ്വാസങ്ങളിലും പെട്ട സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രത്തിന്റെ ഒരേയൊരു ഭാഗമാണ് ഇത്. ഇവിടെ നിങ്ങള്‍ക്ക് നിരവധി പുരാതന പെയിന്റിംഗുകള്‍ കാണാന്‍ കഴിയും. ശിവകാമിയുടെയും നടരാജന്റെയും കൂറ്റന്‍ പ്രതിമകളും ഇവിടെയുണ്ട്.
ഭീമാകാരമായ ഗോപുരങ്ങള്‍
ക്ഷേത്രത്തിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് 12 വലിയ ഗോപുരങ്ങള്‍ കാണാന്‍ കഴിയും. അതില്‍ നാല് പ്രധാന ഗോപുരങ്ങള്‍ നാല് ദിശകളിലായി സ്ഥാപിച്ചിരിക്കുന്നു. ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടമായുള്ള നാല് ആന്തരിക ഗോപുരങ്ങളുമുണ്ട്. 170 അടി ഉയരമുള്ള തെക്കേ ഗോപുരമാണ് ഏറ്റവും ഉയരം കൂടിയത്. ഈ ഗോപുരങ്ങള്‍ വളരെ സങ്കീര്‍ണ്ണമായി നിര്‍മിച്ചവയാണ്. ഓരോ 12 വര്‍ഷത്തിലും ഇത് വൃത്തിയാക്കുകയും പുനരുദ്ധാരണം നടത്തുകയും ചെയ്യുന്നു.
സ്വര്‍ണ താമരക്കുളം
മധുര മീനാക്ഷി ക്ഷേത്രത്തില്‍ ഒരു താമരകുളം ഉണ്ട്. ഇത് 'സ്വര്‍ണ്ണ താമരക്കുളം' എന്നാണ് അറിയപ്പെടുന്നത്. കാരണം ഇവിടെ വളരുന്ന താമരയ്ക്ക് സ്വര്‍ണ്ണ നിറമാണ്. ഇതാണ് ഈ കുളം സവിശേഷമാകാന്‍ കാരണം.
പുനരുദ്ധാരണം
മധുര മീനാക്ഷി ക്ഷേത്രം ഓരോ 12 വര്‍ഷത്തിലും കാലാനുസൃതമായ പുനരുദ്ധാരണത്തിലൂടെ കടന്നുപോകുന്നു. ദേവതകളുടെ ശില്പങ്ങള് അറ്റകുറ്റപ്പണികള്‍ നടത്തുകയും പെയിന്റ് ചെയ്യുകയും ചെയ്യുന്നത് ഒരു ആചാരമായിട്ടാണ് നടത്തുന്നത്. ക്ഷേത്രത്തിന്റെ പ്രൗഢി എക്കാലവും നിലനില്ക്കാന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
33000 ശില്പങ്ങള്
മീനാക്ഷി ക്ഷേത്രത്തിന്റെ മറ്റൊരു കൗതുകകരമായ സവിശേഷത എന്തെന്നാല്‍, ഏകദേശം 33000 ശില്പങ്ങളുടെ സാന്നിധ്യം ഈ ക്ഷേത്രത്തിലുണ്ട്. വെള്ളികൊണ്ടുള്ള ബലിപീഠത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന നടരാജന്റെ വിശാലമായ ശില്പമാണ് അതില്‍ പ്രധാനം. ഇവിടെയുള്ള ആയിരും തൂണുകളിലും വിവിധ ശില്പങ്ങള് കൊത്തിവച്ചിട്ടുണ്ട്.
മധുര മീനാക്ഷിയുടെ വിഗ്രഹം
മരതക കല്ലില്‍ കൊത്തിയെടുത്ത, പാര്‍വതി ദേവിയുടെ രൂപമായ മീനാക്ഷിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിഗ്രഹത്തിന് മൂന്ന് സ്തനങ്ങളുണ്ട്. കാരണം മീനാക്ഷി ദേവി മൂന്ന് സ്തനങ്ങളോടെയാണ് ജനിച്ചതെന്നും അതുകൊണ്ടുതന്നെ ദേവി അനുഗ്രഹിക്കപ്പെട്ടവളാണെന്നും വിശ്വസിക്കപ്പെടുന്നു. ദേവിയുടെ ജീവിതത്തിലെ യഥാര്‍ഥ പുരുഷനെ കണ്ടുമുട്ടിയാല്‍ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമാകുമെന്നും പരമശിവന്റെ രൂപമായ സുന്ദരേശ്വരനെ കണ്ടുമുട്ടിയപ്പോള്‍ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമായതായും ഐതിഹ്യങ്ങള്‍ പറയുന്നു.
പുരാതന ക്ഷേത്രം
14-ാം നൂറ്റാണ്ടില്‍ മാലിക് കഫൂര്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത ഈ ക്ഷേത്രം, പതിനാറാം നൂറ്റാണ്ടില്‍ നായക് ഭരണാധികാരിയായിരുന്ന വിശ്വനാഥ നായകര്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. മീനാക്ഷി ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ ഘടന ബിസി ആറാം നൂറ്റാണ്ടിലേതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, തന്റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനായി ഇന്ദ്രന് താന്‍ വഹിച്ചിരുന്ന ലിംഗത്തിന് ഒരു ശ്രീകോവില്‍ നിര്‍മ്മിച്ചു. അവിടെയാണ് ഇപ്പോഴത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രധാന ഉത്സവം
വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. ഏകദേശം 25,000-ത്തോളം പേര് ഈ ദിവസം ക്ഷേത്രത്തിലെത്താറുണ്ട്. ഏപ്രിലില്‍ നടക്കുന്ന മീനാക്ഷി തിരുകലായനമാണ് മീനാക്ഷി ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ സമയത്ത് ഏകദേശം ഒരു ദശലക്ഷം ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്.



Click it and Unblock the Notifications
