For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബര്‍ 19 ചന്ദ്രഗ്രഹണം; ഇടവം രാശിയിലെ ഗ്രഹണത്തില്‍ പതറുന്ന രാശിക്കാര്‍

|

ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം നവംബര്‍ 19-നാണ് നടക്കുന്നത്. ഇത് ഇടവം രാശിയിലാണ് സംഭവിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ഗ്രഹണം അത്ര ശുഭകരമായി കണക്കാക്കുകയില്ല. പുരാണങ്ങള്‍ അനുസരിച്ച്, ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് 'പാപഗ്രഹം' (പാപഗ്രഹം) രാഹു അല്ലെങ്കില്‍ കേതു ചന്ദ്രനെ ബന്ധിപ്പിക്കുമ്പോഴാണ്. ചന്ദ്രന്‍ രാഹുവുമായോ കേതുവുമായോ സമ്പര്‍ക്കം പുലര്‍ത്തുമ്പോഴാണ് ഗ്രഹണം ഉണ്ടാകുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.

Lunar Eclipse 2021

ജ്യോതിഷത്തില്‍, ഗ്രഹണം ഒരു നിര്‍ഭാഗ്യകരമായ സംഭവമായി കണക്കാക്കപ്പെടുന്നു. ഗ്രഹണ സമയത്ത് കാര്‍ത്തിക നക്ഷത്രത്തിലാണ് നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നത്. ജ്യോതിഷ പ്രകാരം ഈ നക്ഷത്രത്തിന്റെ അധിപന്‍ സൂര്യമാണ് രാശി ശുക്രനും. നക്ഷത്രസമൂഹത്തില്‍ മൂന്നാമത്തെ നക്ഷത്രമാണ് കാര്‍ത്തിക. ആറ് നക്ഷത്രങ്ങളുടെ കൂട്ടമായത് കൊണ്ട് തന്നെ കാര്‍ത്തിക നക്ഷത്രത്തിന് വളരയെധികം പ്രാധാന്യവും ഉണ്ട്. ഈ വര്‍ഷത്തെ ഗ്രഹണത്തില്‍ 12 രാശിക്കാര്‍ക്കും ഇടയിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാരെ ഈ ഗ്രഹണം ബാധിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഇവര്‍ പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ വളരെയധികം കഷ്ടപ്പെടേണ്ടതായി വരുന്നുണ്ട്. ഇത് കൂടാതെ ഇവരുടെ ജീവിതം വളരെയധികം പ്രക്ഷുബ്ധമായിരിക്കും. ഈ വര്‍ഷം ചന്ദ്രഗ്രഹണം ഈ രാശിക്കാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ രീതിയില്‍ ആണ് ഫലങ്ങള്‍ നല്‍കുന്നത്. ഗ്രഹണം പലപ്പോഴും നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധത്തെ കൂടുതല്‍ ബാധിക്കും. അതിനാല്‍, വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അമിതമായി മറ്റുള്ളവരെ നിയന്ത്രിക്കുന്നത് നല്ലതല്ല. ഗ്രഹണദോഷത്തെ മറികടക്കുന്നതിന് വേണ്ടി നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം.

ഇടവം രാശി

ഇടവം രാശി

ഈ രാശിചിഹ്നത്തിന് കീഴില്‍ ജനിച്ചവര്‍ അല്‍പം ധാര്‍ഷ്ട്യക്കാരാകാം. പക്ഷേ അവര്‍ക്ക് വളരെയധികം ശക്തിയുള്ള നേതാക്കളാകുന്നതിനും സാധിക്കുന്നുണ്ട്. 2021 നവംബറിലെ ചന്ദ്രഗ്രഹണം സാമ്പത്തികമായി നിങ്ങള്‍ക്ക് നല്ലതാണെന്ന് പിന്നീട് മനസ്സിലാവും. പക്ഷേ പെട്ടെന്നുള്ള ചെലവുകള്‍ നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നുണ്ട്. വളരെക്കാലമായി തീര്‍പ്പുകല്‍പ്പിക്കാത്ത ചില ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള ഒരു നല്ല അവസരം ഈ ഗ്രഹണ സമയത്ത് നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ വാക്കുകള്‍ പലരേയും ബാധിക്കുന്നുണ്ട്. എന്തെങ്കിലും പറയുന്നതിന് മുന്‍പ് രണ്ട് വട്ടം ചിന്തിക്കുക.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാരെങ്കില്‍ അവരുടെ അപാരമായ വ്യക്തിത്വങ്ങള്‍, ജീവിത ശൈലിയുടെ മാറ്റം മികച്ച മാനസികാവസ്ഥ എന്നിവയില്‍ മികച്ചവരാണ്. ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം ഈ രാശിക്കാരില്‍ സാമ്പത്തിക നഷ്ടങ്ങളും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. വ്യക്തിജീവിതം അസന്തുലിതമായിരിക്കാം. ജോലിസ്ഥലത്ത്, ക്രിയേറ്റീവ് ആയ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനും നല്ല മാറ്റങ്ങള്‍ വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്കുള്ള മാറ്റങ്ങള്‍ ഈ ചന്ദ്രഗ്രഹണത്തില്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞ ഒരു വര്‍ഷമാണ് അവര്‍ക്കുണ്ടാവാന്‍ പോവുന്നത്. ചന്ദ്ര ഗ്രഹണം ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തെ മികച്ച രീതിയില്‍ തന്നെ സ്വാധീനിക്കും. നിങ്ങളില്‍ ചിലര്‍ കൂടുതല്‍ ആത്മീയമായ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നു. ചിലര്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരാവും. പല വിധത്തിലുള്ള അപകടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നത് ഈ ഗ്രഹണ മാസത്തിലാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിചക്രത്തില്‍ ജനിച്ചവര്‍ സ്വാഭാവികമായും ശുഭാപ്തി വിശ്വാസികളും വിശ്വസ്തരുമായിരിക്കും. ഇവരെ ചന്ദ്രഗ്രഹണം എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് അറിയാം. 2021 ലെ ചന്ദ്രഗ്രഹണം ചില സമ്മര്‍ദ്ദങ്ങളും വേവലാതികളും ഈ രാശിക്കാരില്‍ ഉണ്ടാക്കുന്നു. ഇത് പ്രധാനമായും പ്രായമായ സഹോദരങ്ങളുമായുള്ള തെറ്റിദ്ധാരണ മൂലം സംഭവിക്കുന്നതായിരിക്കും. പക്ഷേ, ഈ ഘട്ടത്തില്‍ അവരെ സഹായിക്കുന്നവരേയും നമുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ചെറിയ സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാവുന്നുണ്ട്

കന്നി രാശി

കന്നി രാശി

അനുകമ്പയും ദയയുമായി ബന്ധപ്പെട്ട രാശിചിഹ്നമാണ് കന്നി രാശി. 2021-നവംബറിലെ ചന്ദ്രഗ്രഹണം ഈ സൂര്യ ചിഹ്നത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. ഗ്രഹണം ഇവരില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നതിനാല്‍ 2021 ലെ ചന്ദ്ര ഗ്രഹണം നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. ജോലിയും പ്രൊഫഷണല്‍ സ്ഥിരതയും നിങ്ങളുടെ മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കും. ഇത് പലപ്പോഴും നിങ്ങളുടെ ബോസുമായി തര്‍ക്കങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഈ വര്‍ഷം, ആളുകളുമായി ഇടപെടുമ്പോള്‍ ക്ഷമയോടെയിരിക്കുക. തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കരുത്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് സന്തുലിതാവസ്ഥ നല്‍കുന്നതായിരിക്കും ഈ ചന്ദ്രഗ്രഹണം. ഇവര്‍ക്ക് ഗ്രഹണം നിമിത്തം ഊര്‍ജ്ജത്തിന്റെ ക്രമരഹിതമായ ഒഴുക്കിന്റെ ഫലമായി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതിന്റെ ഫലമായി ഈ വര്‍ഷം, തെറ്റായ ചില കാരണങ്ങള്‍ മൂലം പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കേണ്ട ഒരു മാസം കൂടിയാണ് ഈ ഗ്രഹണമാസം.

ഗ്രഹണം ഉദരത്തിലെ കുഞ്ഞിന് വരെ ദോഷം- വിശ്വാസങ്ങൾഗ്രഹണം ഉദരത്തിലെ കുഞ്ഞിന് വരെ ദോഷം- വിശ്വാസങ്ങൾ

വൃശ്ചികം രാശി

വൃശ്ചികം രാശി

ഇവര്‍ക്ക് അഭിനിവേശം അല്‍പം കൂടുതലായിരിക്കും. 2021 ലെ ചന്ദ്ര ഗ്രഹണം ഈ സൂര്യ ചിഹ്നത്തെ ബാധിക്കുന്നത് ഇപ്രകാരമാണ്. ഈ വര്‍ഷം നിങ്ങള്‍ ആത്മീയ കാര്യങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ആത്മീയതയോടുള്ള നിങ്ങളുടെ താത്പര്യം ആദ്യത്തെ ചന്ദ്രഗ്രഹണം മുതല്‍ ആരംഭിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് വൈകാരികമായി ക്ഷീണവും ഉത്കണ്ഠയും വര്‍ദ്ധിക്കുന്ന സമയമായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍. എങ്കിലും പോസിറ്റീവ് കാര്യങ്ങള്‍ മാത്രം ചിന്തിക്കുക.

ധനു രാശി

ധനു രാശി

ഈ രാശിചിഹ്നത്തിലെ ആളുകള്‍ കുലീനതയ്ക്കും ധൈര്യത്തിനും ന്യായബോധത്തിനും പേരുകേട്ടവരാണ് എന്നതാണ് ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ വര്‍ഷാവസാനം വരെ പലപ്പോഴും അപ്രതീക്ഷിത സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന സഹായം നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല, ഇത് ദേഷ്യത്തിനും നിരാശയ്ക്കും വഴിവെക്കുന്നു. ഈ വര്‍ഷം നിങ്ങള്‍ സാമൂഹിക കാര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നുണ്ട്. ഏത് ആശങ്കയേയും പരിഹരിക്കാന്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നുണ്ട്.

മകരം രാശി

മകരം രാശി

2021 നവംബറിലെ ചന്ദ്ര ഗ്രഹണം മകരം രാശിക്കാര്‍ക്ക് കടുത്ത ആശങ്കകള്‍ ആണ് ഉണ്ടാക്കുന്നത്. ചന്ദ്രഗ്രഹണം ഈ രാശിക്കാരില്‍ പങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അത് നിങ്ങളുടെ ഇടപെടലുകളെ ബാധിക്കുകയും ബന്ധം വഷളാവുകയും ചെയ്യുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ സമ്മര്‍ദ്ദം നിങ്ങളില്‍ വര്‍ദ്ധിക്കുന്നു. ക്ഷമയോടെ ധ്യാനം പോലുള്ള ശാന്തമായ പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുക. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് ശ്രമിക്കുക.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ മനുഷ്യസ്‌നേഹികളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തതാണ്. അവര്‍ പുരോഗമനവാദികളും വിശാലമായി ചിന്തിക്കുന്നവരും ക്രിയേറ്റീവ് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരും ആയിരിക്കും. വര്‍ഷാവസാനമാണെങ്കില്‍ പോലും നിങ്ങളുടെ കഴിവുകളും ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നു. എന്നാല്‍ ഈ ചന്ദ്രഗ്രഹണം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. യാത്രകള്‍ക്കിടയില്‍ തളര്‍ന്നുപോകുകയും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മീനം രാശി

മീനം രാശി

മീനം രാശിക്ക് കീഴില്‍ ജനിച്ചവര്‍ അവരുടെ കഴിവിന് പിന്നിലാണ് മുന്നോട്ട് വരുന്നത്. സാമ്പത്തിക ആശങ്കകള്‍ ഈ വര്‍ഷാവസാനം ഗ്രഹണഫലമായി ഇവരില്‍ ഉണ്ടായേക്കാം. ആശയവിനിമയത്തിന്റെ അഭാവം തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബവുമായി അടുക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതായി വരുന്നുണ്ട്. പലപ്പോഴും കുടുംബാംഗത്തിന്റെ ആരോഗ്യം നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകും. നിങ്ങളുടെ ജീവിതത്തോട് ഒരു പ്രായോഗിക സമീപനം സ്വീകരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

Lunar Eclipse 2021 on Taurus: Know Chandra Grahan Effects on 12 Zodiac Signs in Malayalam

Lunar Eclipse November 2021 Astrology in Malayalam: Here in this article we are sharing Lunar Eclipse 2021 on Taurus and this eclipse is going to particularly affect some zodiac signs. Take a look.
X
Desktop Bottom Promotion