Chandra Grahan 2022 Horoscope: ഇടവം രാശിയില്‍ അവസാന ഗ്രഹണം: 12 രാശിക്കും ഫലം

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് ഇടവം രാശിയില്‍ നവംബര്‍ 7,8 തീയ്യതികളിലായി നടക്കാന്‍ പോവുന്നത്. പൂര്‍ണ ചന്ദ്രഗ്രഹണമാണ് ഈ ദിനങ്ങളില്‍ നടക്കുന്നത്. പൂര്‍ണമായി നടക്കുന്ന ഗ്രഹണം നവംബര്‍ 8-നാണ് ദൃശ്യമാവുന്നത്. ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം നടന്നത് ഒക്ടോബര്‍ 25-നാണ്. അതുപോലെ തന്നെ ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം സംഭവിക്കുന്നത് നവംബര്‍ 8-നാണ്. അതായത് കാര്‍ത്തിക പൂര്‍ണിമ ദിനത്തിലാണ് ഗ്രഹണം നടക്കുന്നത്. ഈ ഗ്രഹണമാകട്ടെ ഇടവം രാശിയിലാണ് സംഭവിക്കുന്നത്.

Lunar Eclipse November 2022 Horoscope

ഗ്രഹണത്തിന് ജ്യോതിഷവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം ഗ്രഹണം നടക്കുമ്പോള്‍ സംഭവിക്കുന്ന രാശിമാറ്റങ്ങളും അത് ഓരോ രാശിക്കാരേയും ഏത് തരത്തില്‍ ബാധിക്കുന്നു എന്നുള്ളതും എല്ലാം അറിഞ്ഞിരിക്കണം. ഇത് ഭൂമിയില്‍ ചെലുത്തുന്ന സ്വാധീനം എന്ന് പറയുന്നത് പല വിധത്തിലാണ്. ഏത് ഗ്രഹണവും എല്ലാ രാശിചിഹ്നങ്ങളിലും തീര്‍ച്ചയായും സ്വാധീനം ചെലുത്തുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ജ്യോതിഷ പ്രകാരം 2022-ല്‍ നാല് ഗ്രഹണങ്ങളാണ് സംഭവിക്കുന്നത്. അതില്‍ മൂന്ന് ഗ്രഹണങ്ങള്‍ സംഭവിച്ച് കഴിഞ്ഞു. ഇനി അവസാനത്തേതായ ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോവുന്നു. ഈ ഗ്രഹണം ഓരോ രാശിക്കാര്‍ക്കും ഏതൊക്കെ തരത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്, ആരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ചില പ്രതികൂലഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും ധനനഷ്ടവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ജോലിയുടെ കാര്യത്തില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഉണ്ടായേക്കാം. മാനസികമായും ശാരീരികമായും ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ ഗ്രഹണത്തെ മേടം രാശിക്കാര്‍ ഒന്ന് കരുതിയിരിക്കുന്നതാണ് നല്ലത്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം സമ്മിശ്രഫലങ്ങളാണ് കാത്തു വെച്ചിരിക്കുന്നത്. സാമ്പത്തികമായി ഈ വര്‍ഷം ഇടവം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു. ഇടവം രാശിയിലാണ് ഗ്രഹണം നടക്കുന്നത് എന്നത് കൊണ്ട് തന്നെ അത് ചെറിയ ദോഷങ്ങളും അതുപോലെ തന്നെ ഗുണങ്ങളും ഇവര്‍ക്ക് നല്‍കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പക്ഷേ അല്‍പം പ്രതിസന്ധികള്‍ക്കുള്ള സാധ്യത കാണുന്നു. മത്സരപരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അല്‍പം ശ്രദ്ധിച്ച് വേണം കരിയറിലും മുന്നോട്ട് പോവുന്നതിന്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഗ്രഹണം നല്‍കുന്നത് പലപ്പോഴും ശുഭഫലങ്ങള്‍ തന്നെയാണ്. ഇവര്‍ക്ക് സാമ്പത്തികമായി മികച്ച സമയമായിരിക്കും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചന്ദ്രഗ്രഹണത്തിന്റെ സ്വാധീനം ഇവരെ പലപ്പോഴും മികച് തലങ്ങളില്‍ എത്തിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. ജോലിയുടെ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഇത് കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനും ഉള്ള സാധ്യത കാണുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒരു ഗ്രഹണം കൂടിയായിരിക്കും ഇത്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ഗ്രഹണം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായിരിക്കും. ഗ്രഹണത്തിന്റെ സ്വാധീനം പലപ്പോഴും ഇവരുടെ കരിയറില്‍ മുടക്കങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയില്‍ പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ ഗ്രഹണത്തിന്റെ പ്രഭാവം നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ശുഭഫലങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ അത് അനുകൂലമല്ലാത്ത ദിശയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗ്രഹണം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണം പലപ്പോഴും അനുകൂല ഫലങ്ങള്‍ നല്‍കുന്നു. സാമ്പത്തികമായും ശാരീരികമായും കുടുംബപരമായും മികച്ച ഫലങ്ങളാണ് ചന്ദ്രഗ്രഹണം ചിങ്ങം രാശിക്കാര്‍ക്ക് നല്‍കുന്നത്. ഗ്രഹണത്തിന്റെ സ്വാധീനം നിമിത്തം ഇവരില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. അത് മാത്രമല്ല ഇവരില്‍ പ്രണയ ബന്ധങ്ങളും ദൃഢമാവുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പം പെട്ടെന്ന് തന്നെ തീരുമാനമെടുക്കുന്നതിനും ദാമ്പത്യം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഗ്രഹണം സഹായിക്കുന്നുണ്ട്.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് ഈ ഗ്രഹണം സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. ആളുകള്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് അനുകൂല മാറ്റങ്ങളാണെങ്കിലും അല്‍പം പ്രയാസങ്ങള്‍ അതിന് പുറകില്‍ ഉണ്ടായിരിക്കും എന്നതാണ് സത്യം. കുടുംബത്തിന്റെ കാര്യത്തില്‍ അല്‍പം പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കുടുംബത്തിന്റെ ഇഴയടുപ്പത്തിന് കോട്ടം തട്ടിക്കുന്നു. പുതിയ വീടും സ്ഥലവും വാങ്ങുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം അത്ര ശുഭഫലങ്ങള്‍ അല്ല നല്‍കുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ ധനനഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു മുന്‍കരുതല്‍ എന്ന നിലക്ക് പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആലോചിച്ച് വിവേകത്തോടെ പണം അത് നിങ്ങളെ വലിയ ധനനഷ്ടത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ക്കുള്ള സാധ്യതയും ഉണ്ട് ഈ സമയം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. സന്താനഭാഗ്യം ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ സന്തോഷം നല്‍കുന്ന പല വാര്‍ത്തകളും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം എന്നത് മാത്രമാണ് ഈ സമയം ശ്രദ്ധിക്കേണ്ടത്. സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു സമയമായിരിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ സ്വാധീനം സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളുടെ ജീവിതത്തെ ബാധിച്ചേക്കാം. ഇത് മൂലം പ്രതിസന്ധികള്‍ക്കുള്ള സാധ്യത കാണുന്നു. സന്തോഷവും സങ്കടവും ഒരുപോലെ ബാധിക്കുന്ന ഒരു സമയമായിരിക്കും ഗ്രഹണ സമയം. നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്ന് അല്‍പം അകന്ന് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യമായി തര്‍ക്കമോ പ്രശ്‌നങ്ങളോ ഇല്ലാതിരിക്കുന്നതിനും ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുക.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും അനുകൂലഫലങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. മകരം രാശിക്കാര്‍ക്ക് ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങിക്കുന്നതിനും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ശുഭഫലങ്ങളാണ് നല്‍കുന്നത്. ഇവര്‍ക്ക് മറ്റുള്ളവരോട് ബഹുമാനം വര്‍ദ്ധിക്കുന്നു. അത് കൂടാതെ ഇവരോടും എല്ലാവരും ബഹുമാനത്തോടെ പെരുമാറുന്നു. പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും ചെയ്ത് തീര്‍ക്കേണ്ടതായി വരുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനും ബന്ധങ്ങള്‍ക്ക് അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ഗ്രഹണം സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പണം നഷ്ടപ്പെടാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. വിവേകത്തോടെ പണം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം എല്ലാ രാശിചിഹ്നങ്ങള്‍ക്കും സമ്മിശ്ര ഫലങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ച് നില്‍ക്കാത അതിന് വേണ്ടിയുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.

Story first published: Saturday, October 29, 2022, 11:58 [IST]
X
Desktop Bottom Promotion