For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദ്രഗ്രഹണദിനം ചെയ്യരുത് ഇതൊന്നും; ശാസ്ത്രമിങ്ങനെ

|

ചന്ദ്രഗ്രഹണത്തെക്കുറിച്ച് പല വിധത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ട്. ഇവയില്‍ ശ്രദ്ധിക്കേണ്ടതായ പല വിധത്തിലുള്ള കാരണങ്ങളും ഉണ്ട്. ജ്യോതിഷപരമായും അതേ സമയം ശാസ്ത്രപരമായും ധാരാളം പ്രസക്തിയും പ്രാധാന്യവും ഇതിനുണ്ട് എന്നുള്ളതാണ് സത്യം. ഭൂമിയുടെ ഊര്‍ജ്ജവുമായി ബന്ധപ്പെട്ടതാണ് ചന്ദ്രഗ്രഹണം. അതുകൊണ്ട് തന്നെ ഗ്രഹണത്തിലുണ്ടാവുന്ന മാറ്റം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവയെല്ലാം നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം നടക്കുന്നത്.

Lunar Eclipse November 2020:

ചന്ദ്രഗ്രഹണം 30ന് ; കരുതിയിരിക്കണം ഈ രാശിക്കാര്‍ചന്ദ്രഗ്രഹണം 30ന് ; കരുതിയിരിക്കണം ഈ രാശിക്കാര്‍

എന്നാല്‍ ചന്ദ്രഗ്രഹണ സമയത്ത് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല. സ്ത്രീകളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടും ശ്രദ്ധിക്കേണ്ട ചില കാരണങ്ങള്‍ ഉണ്ട്. ഗ്രഹണങ്ങള്‍ സ്വാഭാവികമായും ശാരീരിക പ്രക്രിയകളില്‍ മാറ്റം വരുത്തുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാവുന്നതാണ്.

ചന്ദ്രഗ്രഹണത്തിന് ശേഷം കുളി

ചന്ദ്രഗ്രഹണത്തിന് ശേഷം കുളി

ചന്ദ്രഗ്രഹണത്തിന്' ശേഷം നിങ്ങള്‍ കുളിക്കണം എന്ന് പറയുന്നത് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ചന്ദ്രഗ്രഹണത്തിന് ശേഷം നിങ്ങള്‍ കുളിക്കണമെന്ന് മാത്രമല്ല, നിങ്ങളുടെ വസ്ത്രങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകുകയും വേണം എന്നാണ് പറയുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ വളരെയധികം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കെല്ലാം ഒരു വിശ്വാസത്തിന്റെ പുറത്ത് ചെയ്യുന്നതാണ്.

ഭക്ഷണം കഴിക്കുന്നത്

ഭക്ഷണം കഴിക്കുന്നത്

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് ഉപവസിക്കണം എന്നാണ് പറയുന്നത്. കാരണം ചന്ദ്രഗ്രഹണത്തിന്റെ 'നെഗറ്റീവ് എനര്‍ജി'യില്‍ നിന്ന് നിങ്ങളുടെ ശരീരം അപകടത്തിലാണെന്ന് മാത്രമല്ല, നിങ്ങളുടെ ഭക്ഷണവും നെഗറ്റീവിലേക്ക് എത്തുന്നുണ്ട്. ചില ആധുനിക സ്ഥാപനങ്ങള്‍ പറയുന്നത് ഭക്ഷണം അധിക അള്‍ട്രാവയലറ്റ്, കോസ്മിക് രശ്മികള്‍ എന്നിവയ്ക്ക് വിധേയമാകുന്നു എന്നാണ്. എന്നിരുന്നാലും, ഭൂമിയുടെ അന്തരീക്ഷം ലംഘിക്കുന്ന അള്‍ട്രാവയലറ്റ്, മറ്റ് പ്രകാശകണങ്ങള്‍ എന്നിവ ചന്ദ്രഗ്രഹണ രാത്രിയില്‍ വ്യത്യസ്തമാകില്ല. അതുകൊണ്ടാണ് ഭക്ഷണം ഈ സമയത്ത് കഴിക്കരുത് എന്ന് പറയുന്നത്.

ലൈംഗികബന്ധം ഒഴിവാക്കുക

ലൈംഗികബന്ധം ഒഴിവാക്കുക

അതെ, ചന്ദ്രഗ്രഹണത്തിന്റെ രാത്രിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടരുത് എന്നാണ ്പറയുന്നത്. ഹിന്ദു ശാസ്ത്രങ്ങളില്‍, ഈ സംഭവം അങ്ങേയറ്റം നിന്ദ്യമായ ഒന്നായി കണക്കാക്കപ്പെടുന്നു, തന്മൂലം, ഗ്രഹണങ്ങള്‍ മോശം ശകുനത്തിന്റെ ലക്ഷണമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ശാസ്ത്രപ്രകാരം ഇതില്‍ യാതൊരു വിധത്തിലുള്ള വിശ്വാസ്യതയും ഇല്ല എന്നുള്ളത് തന്നെയാണ് സത്യം. ഈ സമയത്ത് ഉരുവാകുന്ന കുഞ്ഞിന് അംഗവൈകല്യം ഉണ്ടാവും എന്നാണ് മറ്റൊരു വിശ്വാസം. ഇതെല്ലാം ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് എന്ന കാര്യമാണ് നമ്മളെ ഞെട്ടിപ്പിക്കുന്നത്.

ഉറങ്ങരുത്

ഉറങ്ങരുത്

ഈ സമയത്ത് നിങ്ങള്‍ ഉറങ്ങരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നിങ്ങള്‍ക്ക് ഉറങ്ങാനും അനുവാദമില്ല. നിങ്ങള്‍ അന്ധവിശ്വാസിയാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ എല്ലാം കൃത്യമായി പാലിച്ച് വരുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള കഴമ്പും ഇല്ല എന്ന് തന്നെയാണ് പറയുന്നത്. ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

 ഗര്‍ഭിണികളെ ബാധിക്കുന്നത്

ഗര്‍ഭിണികളെ ബാധിക്കുന്നത്

ചന്ദ്രഗ്രഹണം ഗര്‍ഭിണികളേയും ബാധിക്കുന്നുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഗര്‍ഭം അലസല്‍ ഭയന്ന് ഗര്‍ഭിണികള്‍ ചന്ദ്രഗ്രഹണ സമയത്ത് പുറത്ത് പോകരുതെന്ന് ഇന്നും പറയുന്നുണ്ട്. പലപ്പോഴും ചന്ദ്രനില്‍ ഉണ്ടാവുന്ന മാറ്റങ്ങളും നിങ്ങളുടെ ഉദരത്തിലെ കുഞ്ഞിനെ ബാധിക്കും എന്നാണ് പലരുടേയും വിശ്വാസം. ഇത്തരം കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് പലരും. മാത്രമല്ല ഈ സമയത്ത് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിക്കരുത് എന്നും പറയപ്പെടുന്നുണ്ട്.

പുരുഷന്‍ നോക്കിയാല്‍

പുരുഷന്‍ നോക്കിയാല്‍

ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മറ്റൊരു വിശ്വാസമാണ് ഇത്. ചന്ദ്രന്‍ പലപ്പോഴും സ്ത്രീ പ്രതീകമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പുരുഷന്‍മാര്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി ചന്ദ്രനെ നോക്കിയാല്‍ ലിംഗഭേദത്തിനപ്പുറമുള്ള ഒരു ഊര്‍ജ്ജം പുരുഷ ശരീരത്തിലേക്ക് എത്തുകയും പുനര്‍ജന്മം സ്ത്രീ ആയി ജനിക്കും എന്നും വിശ്വസിക്കുന്നവരാണ് പലരും. എന്നാല്‍ ഇതൊക്കെ ഇന്നും വിശ്വസിക്കുന്നവരാണ് പലരും എന്നുള്ളതാണ് വാസ്തവം.

കൈ മുറിഞ്ഞാല്‍

കൈ മുറിഞ്ഞാല്‍

ഗ്രഹണ സമയത്ത് കൈ മുറിഞ്ഞാല്‍ രക്തം ധാരാളം നഷ്ടപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. രക്തം നിലക്കാതെ പോവും എന്നും ഇത് നില്‍ക്കുന്നതിനും സാധാരണത്തേതില്‍ കൂടുതല്‍ സമയം എടുക്കും എന്നുമാണ് പറയപ്പെടുന്നത്. ഇത് കൂടാതെ ഗ്രഹണ സമയത്ത് മുറിവായാല്‍ ആ മുറിപ്പാടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കില്ല എന്നുമാണ് മറ്റൊരു വിശ്വാസം. അതുകൊണ്ട് തന്നെ ഗ്രഹണ സമയത്ത് ഒരിക്കലും പുറത്ത് പോവാന്‍ പലരും തയ്യാറാവില്ല.

ചന്ദ്രഗ്രഹണം ഇങ്ങനെയെല്ലാം

ചന്ദ്രഗ്രഹണം ഇങ്ങനെയെല്ലാം

പണ്ടുകാലത്ത്, ഇരുട്ട് എന്ന് പറയുന്നത് വലിയ മാറ്റത്തിന്റെ അടയാളമാണെന്നും വരാനിരിക്കുന്ന കാര്യങ്ങളുടെ മോശം ശകുനമാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിലൂടെ അന്ധകാരം ഉയര്‍ന്ന് വരുമെന്നും ലോകത്ത് തിന്മ തഴച്ചുവളരുമെന്നും വിശ്വസിക്കപ്പെട്ടു. അതുകൊണ്ട് തന്നെയാണ് ചന്ദ്രഗ്രഹണ സമയത്ത് നല്ല കാര്യങ്ങളൊന്നും ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്. ഈ വിശ്വാസങ്ങള്‍ ചന്ദ്രഗ്രഹണത്തിന് ചുറ്റും അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്, അവയില്‍ ചിലത് ഇന്നും മാറാതെ നിലനില്‍ക്കുന്നുണ്ട്.

English summary

Lunar Eclipse 2021: Here are some Dos and Don'ts for this Chandra Grahan

Here in this article we are discussing about some do's and don'ts for this chandra grahan. Take a look. ച
X
Desktop Bottom Promotion