Latest Updates
-
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം
2023-ലെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5-ന്: ഗ്രഹണം കടക്കാന്‍ അല്‍പം പാടുപെടും രാശിക്കാര്‍
2023-ലെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് ഈ വര്‍ഷം മെയ് 5-ന് നടക്കാന്‍ പോവുന്നത്. 5-6 തീയ്യതികളിലായാണ് ഗ്രഹണം നടക്കുന്നത്. ലോകമെങ്ങുമുള്ള ജ്യോതിശാസ്ത്രവിദഗ്ധര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദിനമാണ് മെയ് 5 ന്ന് പറയുന്നത്. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇതിന്റെ ഫലമായി ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് നീങ്ങുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യത്തെ ഗ്രഹണം പെനുമ്പ്രല്‍ ചന്ദ്രഗ്രഹണമായിരിക്കും ഗ്രഹണം. ചന്ദ്രന്‍ ഭൂമിയുടെ പെന്‍ബ്രയില്‍ മാത്രം കടന്നുപോകുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല എന്നാണ് വിദഗ്ധാഭിപ്രായം. ഇത് യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ മാത്രമാണ് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ദൃശ്യമാവുന്നത്. എന്നാല്‍ ഗ്രഹണത്തിന് എപ്പോഴും ജ്യോതിഷവുമായും അടുത്ത ബന്ധമാണ് ഉള്ളത്. ഗ്രഹണത്തിന്റെ സ്വാധീനം ചില രാശിക്കാരില്‍ അനുകൂലവും ചില രാശിക്കാരില്‍ പ്രതികൂലവുമായ സ്വാധീനം ചെലുത്തുന്നു. കൂടുതല്‍ അറിയാം.

PC:Zoltan Tasi/Unsplash
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹണം അല്‍പം ദോഷകരമായ ഫലങ്ങള്‍ തന്നെയാണ് നല്‍കുന്നത്. ഗ്രഹണം പൊതുവേ പ്രതികൂല മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്യുന്നു. ഈ ഗ്രഹണം മേടം രാശിക്കാരില്‍ പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സമ്പത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ഇത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും പ്രശ്‌നങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോവുന്ന അവസ്ഥയായിരിക്കും ഉണ്ടാവുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളേയും നിങ്ങള്‍ അഭിമൂഖീകരിക്കേണ്ടി വരുന്നു. ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് ഇവര്‍ നെട്ടോട്ടമോടേണ്ടി വരുന്നു. കൂടാതെ ബന്ധങ്ങളില്‍ അകല്‍ച്ചയും ഉണ്ടാവുന്നു. ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ഗ്രഹണം അവരുടെ തൊഴിലിനെയാണ് സ്വാധീനിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ചുമതലകള്‍ വര്‍ദ്ധിക്കുന്നു. ജീവിതം സന്തോഷിക്കുന്നതിനേക്കാള്‍ സങ്കടപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൃത്യമായി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതെല്ലാം ഗ്രഹണ സ്വാധീനം നിമിത്തവും കൂടിയാണ് എന്ന് മനസ്സിലാക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ ഭാഗമായി ഇവരുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുന്ന സമയമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള കാര്യങ്ങളിലും നിങ്ങള്‍ക്ക് മുന്‍ഗണനകള്‍ ലഭിക്കുന്നു. എങ്കിലും അതെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നില്ല. ജീവിത ശൈലിയില്‍ നിര്‍ബന്ധമായും മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് ദോഷകരമായ കാര്യങ്ങള്‍ക്ക് അവസാനം കുറിക്കുന്ന സമയമാണ് ഗ്രഹണം. ബന്ധങ്ങള്‍ മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിന് നിങ്ങള്‍ അശ്രാന്തമായി പരിശ്രമിക്കേണ്ടി വരുന്നു. നിങ്ങളെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്തിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയതും ആരോഗ്യകരവുമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും സന്തോഷത്തിന്റേതായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുമെങ്കിലും അതിനെല്ലാം അല്‍പ്പായുസ്സ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ ഭാഗമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ നേടുന്നതിന് വേണ്ടി ചിലത് ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടാവുന്നു. അത് അല്‍പം ശ്രദ്ധിക്കണം. ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് അശ്രാന്ത പരിശ്രമം വേണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ തിരിച്ചറിയലുകള്‍ വൈകുന്ന സമയമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജീവിതം മൂല്യ നിര്‍ണയം നടത്തുന്നതിന് സമയം ചിലവാക്കേണ്ടി വരും. ചെയ്യുന്ന പല കാര്യങ്ങളിലും നിങ്ങള്‍ക്ക് തൃപ്തി വരണം എന്നില്ല. ഇതെല്ലാം ജീവിതത്തില്‍ പ്രതിസന്ധികള്‍ വിളിച്ച് വരുത്തുന്നു. ഗ്രഹണത്തിന്റെ സ്വാധീനം നെഗറ്റീവ് ഫലമാണ് ഇവരില്‍ ചെലുത്തുന്നത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ ഫലമായി നിങ്ങളുടെ മന: സമാധാനം നഷ്ടപ്പെടുന്നു. നിങ്ങളുടെ പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി കഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. മറ്റുള്ളവരുടെ നിര്‍ദ്ദേശം പിന്തുടരേണ്ടി വരുന്നു. ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേതും ആക്കുന്നതിന് അശ്രാന്ത പരിശ്രമം വേണ്ടി വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗ്രഹണഫലമായി സാമൂഹിക ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സൗഹൃദങ്ങള്‍ മോശമാണെങ്കില്‍ അത് പലപ്പോഴും അല്‍പം പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ നഷ്ടം സംഭവിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മോശം ഫലങ്ങളും ഇത് നല്‍കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനേക്കാള്‍ ഗ്രഹണം നമ്മുടെ ജീവിതത്തില്‍ മോശം വളരെയധികം സ്വാധീനം ചെലുത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതിന് നിങ്ങള്‍ തയ്യാറായിരിക്കേണ്ടതാണ്. ഗ്രഹണം പലപ്പോഴും ഇവരില്‍ നെഗറ്റീവ് സ്വാധീനം കൂടുതല്‍ ചെലുത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആണ് മാറ്റം വരുത്തുന്നത്. ഇത് നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ജീവിതം എല്ലാ തരത്തിലും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറ്റുന്നതിന് നിങ്ങള്‍ അങ്ങേയറ്റം കഷ്ടപ്പെടേണ്ടതായി വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











