Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
തുലാം രാശിയില്‍ ചോതി നക്ഷത്രത്തില്‍ ഗ്രഹണം: ഗ്രഹണ ദോഷത്തില്‍ വീണുപോവും നക്ഷത്രക്കാര്‍
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കുന്നത് മെയ് 5 വെള്ളിയാഴ്ചയാണ്. ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം പെനുമ്പ്രല്‍ ചന്ദ്രഗ്രഹണമായിരിക്കും. ഇന്ത്യയിലും ചിലയിടങ്ങളില്‍ ഈ ഗ്രഹണം ദൃശ്യമാവുന്നു. ചന്ദ്രനില്‍ നിഴല്‍ വീഴ്ത്തി സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നു പോവുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍ ചന്ദ്രന്‍ ഭൂമിയുടെ നിഴലിന്റെ നേരിയ പുറം ഭാഗത്തേക്ക് കടക്കുമ്പോള്‍ പെനംബ്രല്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ഇതിനെ നിഴല്‍ ഗ്രഹണമായും കണക്കാക്കാവുന്നതാണ്.
എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില നക്ഷത്രക്കാര്‍ക്ക് ഗ്രഹണം അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് ഗ്രഹണം ദോഷകരമായ ഫലങ്ങളായിരിക്കും ഉണ്ടാവുക. എന്നാല്‍ 27 നക്ഷത്രക്കാര്‍ക്കും ഗ്രഹണം എപ്രകാരമാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. 27 നക്ഷത്രക്കാരിലും ഗ്രഹണം നല്‍കുന്ന മാറ്റങ്ങള്‍ ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Pic courtesy: Ramiro Martinez/Unsplash
മേടക്കൂര്‍ (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചന്ദ്രഗ്രഹണം പ്രതികൂലമായ പലസ സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. മാത്രമല്ല മറഞ്ഞ് കിടക്കുന്ന പല പ്രശ്‌നങ്ങളും ഉയര്‍ന്ന് വന്നേക്കാം. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പരിഹരിക്കപ്പെടാത്ത പല പ്രശ്‌നങ്ങളും നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിച്ചേക്കാം. എന്നാല്‍ ഗ്രഹണം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെറിയ രീതിയില്‍ ദൈനംദിന പ്രവൃത്തികളുമായി പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം എല്ലാ കാര്യവും ചെയ്യുന്നതിന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിച്ചേക്കാം. ആരോഗ്യം ചെറിയ രീതിയില്‍ പ്രശ്‌നത്തിലാവാം. എല്ലാ തരത്തിലും നിങ്ങള്‍ക്ക് ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എങ്കിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ഗ്രഹണം സമ്മാനിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചെറിയ ചില അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഉണ്ടായേക്കാം.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും വൈകാരികമായ പിരിമുറുക്കങ്ങള്‍ ജീവിതത്തില്‍ ഉണ്ടായേക്കാം. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. രോഗങ്ങള്‍ ചെറിയ രീതിയില്‍ അലട്ടുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഏത് ജീവിത സാഹചര്യത്തിലും നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എങ്കിലും ഗ്രഹണം ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹണം സഹോദരന്‍മാരുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്ന സമയമാണ്. ഈ ഗ്രഹണം പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ എല്ലാം പരിഹരിക്കുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതോടൊപ്പം തന്നെ അനുകൂലമായ പല സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇതെല്ലാം ജീവിതത്തില്‍ ഗ്രഹണ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹണം പല വിധത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങളില്‍ അനുകൂലവും പ്രതികൂലവുമായിരിക്കാം. പലപ്പോഴും സാമ്പത്തിക ഭദ്രത നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ ഒരു തരത്തിലും നിങ്ങള്‍ പ്രതിസന്ധി അനുഭവിക്കേണ്ടി വരുന്ന ഒരു സമയത്തിലൂടെയല്ല കടന്നുപോവുന്നത്. സാമ്പത്തിക വശങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറുകാര്‍ക്ക് ഗ്രഹണ സമയത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അതിജീവനത്തിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. എന്നാല്‍ അത് പലപ്പോഴും അനുകൂലമായിരിക്കണം എന്നില്ല. സ്വയം പല കാര്യങ്ങളും ചെയ്യുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും സാധിക്കുന്നു. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ നിങ്ങളില്‍ മികച്ചത മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് ചുവട് വെക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയം കൂടിയാണ്.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ഗ്രഹണം അവരുടെ ഉപബോധ മനസ്സിനെ വരെ ബാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് പരിഹരിക്കപ്പെടാന്‍ സാധിക്കാത്ത ഒരു പ്രശ്‌നത്തെ മുന്നിലേക്ക് കൊണ്ട് വരുന്നു. സമാധാനത്തോടെ പല കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുന്നു. ഗ്രഹണം ഇവരില്‍ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഭയവും ഉത്കണ്ഠയും നിങ്ങളെ വിടാതെ പിന്തുടരുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചന്ദ്രഗ്രഹണം തൊഴില്‍പരമായ പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികളുടേയും അടിസ്ഥാനമായി മാറുന്നു. ദീര്‍ഘകാലമായി ശ്രമിച്ച് കൊണ്ടിരിക്കുന്ന പല കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും സജീവമായി ഇടപെടുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസമായിരിക്കും ഈ രാശിക്കാര്‍ക്ക് മുതല്‍ക്കൂട്ടി. പൊതുവേ ജീവിതത്തെ നിങ്ങള്‍ക്ക് തന്നെ വിലയിരുത്തുന്നതിന് സാധിക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹണം പ്രൊഫഷണല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുട ജീവിതം എപ്രകാരമായിരിക്കണം, എന്തായിരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓരോ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ അതിലെല്ലാം അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ഉയര്‍ന്ന് വരുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. എന്തിന് വേണ്ടിയും പോരാടുന്നതിനും അതിലൂടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ ഗ്രഹണം നിങ്ങളെ പ്രാപ്തരാക്കുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹണം നിങ്ങളുടെ അറിവ് വികസിപ്പിക്കുന്നതിനും പുതിയ ആശയങ്ങള്‍ കൊണ്ട് വരുന്നതിനും ഉള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി യാത്രകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. നിങ്ങളുടെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്നതിനും അതിന് വേണ്ടി പിന്തുണ നല്‍കുന്നതിനും ഗ്രഹണം നിങ്ങളെ സഹായിക്കുന്നു. ഏത് പ്രശ്‌നത്തേയും നിങ്ങള്‍ക്ക് നിസ്സാരമായി കൈകാര്യം ചെയ്യാം. ഇതെല്ലാം ജീവിതത്തില്‍ സന്തോഷം നിറക്കുന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഗ്രഹണം സൃഷ്ടിക്കുന്നത്. ഇത് പലപ്പോഴും തീവ്രമായ വികാരങ്ങള്‍ക്ക് ഇടയാക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. എങ്കിലും ചെറിയ രീതിയില്‍ അപകടം സംഭവിക്കാം.ഏത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












