Just In
Don't Miss
- News
ദില്ലി തീപിടുത്തം; ഫാക്ടറി പ്രവർത്തിച്ചത് നിയമവിരുദ്ധമായി, ഉടമ അറസ്റ്റിൽ, പ്രതിഷേധം ഇരമ്പുന്നു
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
നാളത്തെ ചന്ദ്രഗ്രഹണം ഈ നക്ഷത്രങ്ങള്‍ക്കു ദോഷം
കര്‍ക്കിടകം ഒന്നാം തീയതിയും ചന്ദ്ര ഗ്രഹണവും ഒരുമിച്ചു വരുന്ന ദിവസമാണ് 2019 ജൂലായ് 17 ബുധനാഴ്ച. പ്രപഞ്ചത്തിലെ ഗതി മാറ്റങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരതത്തില്‍ നമ്മെ ഓരോരുത്തരേയും ബാധിയ്ക്കുന്നുമുണ്ട്. ചിലപ്പോള്‍ നല്ല രീതിയിലും ചിലപ്പോള്‍ മോശം രീതിയിലും എന്നു വേണം, പറയുവാന്‍.
രാത്രി 12 കഴിഞ്ഞ് ബുധനാഴ്ചയിലേയ്ക്കു കടക്കുമ്പോള്‍ 12. 13നാണ് ഗ്രഹണം തുടങ്ങുക.നാളത്തെ ചന്ദ്ര ഗ്രഹണം നാള് പ്രകാരവും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ചില നക്ഷത്രങ്ങള്‍ക്ക് ഇതു പ്രകാരം നല്ല ഫലവും ചില നക്ഷത്രങ്ങള്‍ക്ക് മോശം ഫലവും എന്നു വേണം, പറയുവാന്‍.
ബുധനാഴ്ചയിലെ ചന്ദ്രഗ്രഹണം ഈ രാശിയ്ക്കു ദോഷം
നക്ഷത്രങ്ങളുടെ ചന്ദ്ര ഗ്രഹണ ഫലവും ഇതിനുള്ള ചില പ്രതിവിധികളും അറിയൂ,

അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യ കാല് ഭാഗം
അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യ കാല് ഭാഗം എന്നിവയ്ക്ക് ചന്ദ്ര ഗ്രഹണം പൊതുവേ നല്ല ഫലമല്ല, നല്‍കുന്നത്. മാനസിക പ്രയാസം, അഭിമാനത്തിന് കോട്ടമേല്ക്കുക എന്നിവയാണ് ഫലമായി പറയുന്നത്. ഇവര്‍ ദേവിയെ പ്രീതിപ്പെടുത്തുന്നതു നല്ലതാണ്. ഭഗവത് സേവ, ദേവീ മാഹാത്മ്യ പാരായണം എന്നിവ ചെയ്യുന്നതു നല്ലതാണ്.

കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകയിരം
കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകയിരം അര ഭാഗം എന്നിവയ്ക്കും ഇതു നല്ല ഫലമല്ല. ആയുസിന് കോട്ടവും ഭയവുമെല്ലാം ഫലമായി പറയുന്നു. വിഷ്ണു പ്രീതി വരുത്തുന്നതു നല്ലതാണ്. വ്യാഴാഴ്ചകളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം, നെയ് വിളക്ക്, തുളസിമാല എന്നിവയെല്ലാം നല്ലതാണ്.

മകയിരം അവസാന അര ഭാഗം, തിരുവാതിര, പുണര്‍തം
മകയിരം അവസാന അര ഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ ഭാഗം എന്നിവയ്ക്ക് ദാമ്പത്യത്തെ ദോഷമായി ബാധിയ്ക്കുന്നതുവെന്നതാണ് ചന്ദ്രഗ്രഹണ ഫലം. പങ്കാളിയ്ക്കു നാശം, ദാമ്പത്യപ്രശ്നം എന്നിവ ഫലമായി പറയുന്നു. ഗണപതി പ്രീതി വരുത്തുന്നതു നല്ലതാണ്. ഗണപതി ഹോമം പിറന്നാളിനു നടത്താം.

പുണര്‍തം അവസാന കാല് ഭാഗം, പൂയം, ആയില്യം
പുണര്‍തം അവസാന കാല് ഭാഗം, പൂയം, ആയില്യം നക്ഷത്രക്കാര്‍ക്ക് ചന്ദ്രഗ്രഹണം നല്ല ഫലമാണ് പറയുന്നത്. സുഖം എന്ന വാക്കു കൊണ്ടു വിവരിയ്ക്കാം. ഇവര്‍ക്കു ധര്‍മ ശാസ്താ ഭജനം നല്ലതാണ്. ശനിയാഴ്ചകളില്‍ നീരാഞ്ജനം, എള്ളുതിരി എന്നിവ ഗുണം നല്‍കും.

മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗക്കാര്‍ക്ക്
മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗക്കാര്‍ക്ക് മനസിന് ദുഖമാണ് ചന്ദ്രഗ്രഹണ ഫലമായി പറയുന്നത്. കൃഷ്ണനെ പ്രീതിപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ബുധനാഴ്ചകളില്‍ വെണ്ണ, അവല് നിവേദ്യം ഗുണം നല്‍കും.

ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര
ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യ ആര ഭാഗത്തിന് രോഗവും പീഡയുമാണ് ഫലമായി പറയുന്നത്. ഇവര്‍ക്ക് ശിവ പ്രീതി നേടുന്നതു നല്ലതാണ്. എണ്ണ വിളക്ക്, അന്നദാനം എന്നിവ നടത്താം.

ചിത്തിര അവസാന അര ഭാഗം, ചോതി, വിശാഖം
ചിത്തിര അവസാന അര ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ ഭാഗത്തിന് ചന്ദ്രഗ്രഹണം ഐശ്വര്യദായകമാകും. വിഷ്ണു ഭജനവും അന്നദാനവുമെല്ലാം ഗുണം നല്‍കുന്നതാണ്.

വിശാഖം അവസാന കാല് ഭാഗം, അനിഴം, തൃക്കേട്ട നാളുകാര്‍ക്ക്
വിശാഖം അവസാന കാല് ഭാഗം, അനിഴം, തൃക്കേട്ട നാളുകാര്‍ക്ക് ചന്ദ്രഗ്രഹണം മുറിവുകള്‍ ഫലമായി പറയുന്നു. കൃഷ്ണ ഭജനം ഫലം നല്‍കും. നെയ് വിളക്കു വീട്ടില്‍ കത്തിയ്ക്കുന്നതും നല്ലതാണ്.

മൂലം, പൂരാടം, ഉത്രാടം ആദ്യ കാല് ഭാഗക്കാര്‍ക്ക്
മൂലം, പൂരാടം, ഉത്രാടം ആദ്യ കാല് ഭാഗക്കാര്‍ക്ക് സാമ്പത്തിക നഷ്ടവും രോഗവും ചന്ദ്ര ഗ്രഹണ ഫലമായി പറയുന്നു. ശിവ ഭജനം ഗുണം നല്‍കും. നാളില്‍ ഭസ്മാഭിഷേകവും ഗുണം നല്‍കും. ദേവീ ക്ഷേത്രത്തില്‍ ചുവന്ന പൂക്കളാല്‍ അര്‍ച്ചനയും നല്ലതാണ്.

ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം
ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം അര ഭാഗത്തിന് സാമ്പത്തിക നഷ്ടം, അനാവശ്യ ചെലവുകള്‍, രോഗം, മരണ ഭയം എന്നിവയാണ് ഫലമായി പറയുന്നത്. ശാസ്താവിനെ പ്രീതിപ്പെടുത്താം. എള്ളു പായസവും പുഷ്പാഞ്ജലിയും വഴിപാടാക്കാം.

അവിട്ടം അവസാന അര ഭാഗം, ചതയം, പൂരോരുട്ടാതി ആദ്യ മുക്കാല്‍ഭാഗം
അവിട്ടം അവസാന അര ഭാഗം, ചതയം, പൂരോരുട്ടാതി ആദ്യ മുക്കാല്‍ഭാഗം എന്നിവയ്ക്ക് സാമ്പത്തിക, വസ്തു ലാഭം ഫലമായി പറയുന്നു. സുബ്രഹ്മണ്യ ഭജനം നല്ലതാണ്. ചൊവ്വാഴ്ച വ്രതമെടുത്തു സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തുക.

പൂരോരുട്ടാതി കാല് ഭാഗം, ഉത്രട്ടാതി, രേവതി
പൂരോരുട്ടാതി കാല് ഭാഗം, ഉത്രട്ടാതി, രേവതി നാളുകാര്‍ക്ക് സൗഖ്യമാണ് ചന്ദ്രഗ്രഹണ ഫലമായി പറയുന്നത്. ഗണപതി പ്രീതി വരുത്തുക. ഗണപതി ഹോമം നടത്താം.