Just In
Don't Miss
- Movies
ആദ്യം സൂരജ്, പിന്നെ ധന്യ, ഇപ്പോള്‍ ലക്ഷ്മിപ്രിയ; ബിഗ് ബോസിൽ നിന്നും പുറത്തായ താരങ്ങൾക്ക് ആശംസയുമായി അശ്വതി
- News
ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം!!
- Finance
റെഡ് ഫ്ളാഗ്! അടുത്തിടെ പ്രമോട്ടര്‍മാര്‍ ഓഹരി പണയപ്പെടുത്തിയ 5 കമ്പനികള്‍; നോക്കിവെച്ചോളൂ
- Sports
സഞ്ജു ഗോള്‍ഡന്‍ ഡെക്ക്, സുവര്‍ണ്ണാവസരം തുലച്ചു, ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷ വേണ്ട
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
Lunar Eclipse 2022: ഗ്രഹണ ദിനത്തില്‍ ജ്യോതിഷപ്രകാരം ഇതൊക്കെയാണ് അരുതുകള്‍
2022ലെ ആദ്യ ചന്ദ്രഗ്രഹണം ഈ വരുന്ന മെയ് 16-നാണ് സംഭവിക്കാന്‍ പോവുന്നത്. ചന്ദ്രനും സൂര്യനും ഭൂമിയും നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. ഈ വര്‍ഷം 'ബ്ലഡ് മൂണ്‍' പ്രതിഭാസത്തിനും ചന്ദ്രഗ്രഹണം കാരണമാകുന്നുണ്ട്. ഈ വര്‍ഷം ചന്ദ്രഗ്രഹണം മെയ് 16 ന് രാവിലെ 07:02 ന് ആരംഭിച്ച് 12:20 വരെ നീണ്ടുനില്‍ക്കും. ചന്ദ്രഗ്രഹണം എന്ന് പറയുന്നത് ഒരു ശാസ്ത്രപ്രതിഭാസമാണ് എന്ന് നമുക്കറിയാം. ഇന്നത്തെ കാലത്തും ഗ്രഹണത്തെക്കുറിച്ച് നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഗ്രഹണ ദിനത്തില്‍ അതുകൊണ്ട് തന്നെ നമുക്കിടയില്‍ നില്ക്കുന്ന ചില വിശ്വാസങ്ങളില്‍ പലതിനേയും നമ്മള് മുറുകെപ്പിടിക്കുന്നു. ഇന്ത്യയില്‍ നിന്ന് ഈ ഗ്രഹണം കാണാന്‍ സാധിക്കില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാവുന്നു. ഐതിഹ്യം അനുസരിച്ച് ഗ്രഹണം എന്നത് രാഹുവും കേതുവും ചന്ദ്രനെ വിഴുങ്ങുമ്പോള്‍ സംഭവിക്കുന്നതാണ് എന്നതാണ്. അതുകൊണ്ട് തന്നെ വിശ്വാസപ്രകാരം പലപ്പോഴും മംഗളകരമായ കാര്യങ്ങള്‍ ഒന്നും തന്നെ ഈ ദിനം നടത്താറില്ല എന്നുള്ളതാണ്. ഈ ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഗ്രഹണം സ്വാധീനിക്കുന്നത്
ഗ്രഹണം നമ്മളില്‍ പോസിറ്റീവും നെഗറ്റീവും ആയ ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഗ്രഹണം എപ്പോഴും പ്രകൃതി, വികാരങ്ങള്‍ എന്നിവയെ എല്ലാം ബാധിക്കുന്നു. ഇത് നമ്മുടെ നിലനില്‍പ്പിനേയും ബാധിക്കുന്നുണ്ട്. ചന്ദ്രഗ്രഹണം വിവിധ വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്. എന്നാല്‍ ഗ്രഹണത്തെ സംബന്ധിച്ച പല കാര്യങ്ങള്‍ക്കും അവകാശവാദത്തിനും ശാസ്ത്രീയമായ അടിസ്ഥാനമില്ല എന്നതാണ്.

ഗ്രഹണസമയത്ത് ചെയ്യാന്‍ പാടില്ലാത്തത്
ഗ്രഹണ സമയത്ത് നമ്മള് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ജ്യോതിഷ പ്രകാരം നിങ്ങള്‍ പുറത്ത് പോവുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നെഗറ്റീവ് ഫലം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ഗ്രഹണത്തിന് മുന്‍പ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് ഗ്രഹണം നടക്കുന്ന സമയത്ത് വിഷലിപ്തമാവുന്നു എന്നത് കൊണ്ടാണ് ഒഴിവാക്കണം എന്ന് പറയുന്നത്. ശാസ്ത്രീയ അടിസ്ഥാനമുള്ള മറ്റൊരു കാര്യമാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കാണരുത് എന്നത്. ഇത് കൂടാതെ ഗ്രഹണ സമയത്ത് പൂജ ചെയ്യരുത് എന്നും വിശ്വാസമുണ്ട്. ഇത് കൂടാതെ ഒരു കാരണവശാലും കുട്ടികളെ ഒറ്റക്ക് ഗ്രഹണം കാണാന്‍ അനുവദിക്കരുത് എന്നാണ് പറയുന്നത്. ഇത്രയും കാര്യങ്ങള്‍ ഗ്രഹണ ദിനത്തില്‍ ഓര്‍മ്മയില്‍ വെക്കണം.

ഗ്രഹണ ശേഷം ചെയ്യേണ്ടത്
ഗ്രഹണ ശേഷം നിങ്ങള്‍ കുളിക്കണം എന്നാണ് പറയുന്നത്. കാരണം ഗ്രഹണ സമയത്ത് ശരീരത്തില്‍ ഏല്ക്കുന്ന രശ്മികള്‍ നിങ്ങളില്‍ നെഗറ്റീവ് പ്രഭാവം ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഗ്രഹണം കഴിഞ്ഞ ശേഷം പോസിറ്റീവിറ്റി നിലനിര്‍ത്തുന്നതിന് വേണ്ടി കുളിക്കണം എന്ന് പറയുന്നു. അല്ലെങ്കില്‍ കയ്യും കൈലും മുഖവും ശുദ്ധ വെള്ളത്തില്‍ കഴുകണം എന്നും പറയുന്നുണ്ട്.

ഉറങ്ങരുത്
ഗ്രഹണ സമയത്തോ ഗ്രഹണത്തിന് മുന്‍പോ ഉറങ്ങരുത് എന്നും പറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ശാസ്ത്രീയ അടിത്തറകള്‍ ഇല്ല. വിശ്വാസത്തിന്റെ പുറത്ത് ചെയ്യുന്ന കാര്യങ്ങളാണ് ഇവയെല്ലാം. ഈ സമയത്ത് ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നുള്ളത് പലരും ഇന്നും പാലിച്ച് വരുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരു കാരണവശാവും ഉറങ്ങാന്‍ പാടില്ല.

ഗര്‍ഭവും ഗ്രഹണവും
ഗര്‍ഭവും ഗ്രഹണവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതിന്റെ ഫലമായി ചന്ദ്രനില്‍ നിന്ന് ഗ്രഹണ സമയത്തുണ്ടാവുന്ന മാറ്റങ്ങള്‍ ഉദരത്തിലെ കുഞ്ഞിനെ നെഗറ്റീവ് ആയി ബാധിക്കും എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരു കാരണവശാലും ചന്ദ്രഗ്രഹണ സമയത്ത് പുറത്ത് പോവരുത് എന്ന് പറയുന്നത്. ഇത് കൂടാതെ ഈ സമയം സ്ത്രീകള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിക്കരുത് എന്നും പറയുന്നു.

എന്തുകൊണ്ട് ഇത്തരം വിശ്വാസം?
എന്തുകൊണ്ടാണ് ഇത്തരം വിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം. പണ്ടുള്ളവര്‍ ഇരുട്ട് അഥവാ കറുപ്പ് എന്നത് മോശം ശകുനവും മോശം മാറ്റങ്ങളുടെ തുടക്കവുമായാണ് കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ചന്ദ്രഗ്രഹണ സമയത്ത് ഉണ്ടാവുന്ന അന്ധകാരം നെഗറ്റീവ് ശക്തികളെ കൊണ്ട് വരും എന്നും തിന്മയുടെ പ്രതീകമാണ് എന്നുമാണ് കണക്കാക്കിയിരുന്നത്. ഇവയില്‍ ചില വിശ്വാസങ്ങള്ക്കെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ചിലത് ഇന്നും മാറാതെ നില്ക്കുന്നവയും ആണ്. എന്നാലും പല വിശ്വാസങ്ങള്‍ക്ക് പിന്നിലും ശാസ്ത്രീയ അടിത്തറ ഇല്ല എന്ന് തന്നെയാണ് സത്യം.
Lunar
Eclipse
2022:
ഈ
രാശിക്കാര്‍ക്ക്
ഗ്രഹണദിനം
തരും
മഹാഭാഗ്യം
Lunar
Eclipse
2022:
വര്‍ഷത്തിലെ
ആദ്യ
ചന്ദ്രഗ്രഹണം
ദോഷമായി
വരും
രാശിക്കാര്‍